ETV Bharat / state

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അംഗസംഖ്യ കുറയുന്നു : സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്

author img

By

Published : Apr 6, 2022, 6:28 PM IST

CPM has a declining membership  CPIM Party Congress 2022  23th CPIM Party Congress  23 മത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്  സിപിഎമ്മിന് അംഗസംഖ്യ കൂടുന്നു
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അംഗ സംഖ്യ കുറയുന്നു; സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്

2017ല്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തില്‍ 4,63,472 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022ല്‍ അത് 5,27,174 ആയി കൂടി

തിരുവനന്തപുരം : കേരളത്തിലൊഴികെ മറ്റൊരിടത്തും സി.പി.എമ്മിന് കാര്യമായ വളര്‍ച്ചയില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കണമെന്ന് സി.പി.എം നേതാക്കള്‍ വാദിക്കുമ്പോഴാണിത്.

2017ല്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തില്‍ 4,63,472 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022ല്‍ അത് 5,27,174 ആയി കൂടി. ഒരു കാലത്ത് പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തികഞ്ഞ തളര്‍ച്ചയിലാണ്. പശ്ചിമബംഗാളില്‍ 2017ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നെങ്കില്‍ 2022ല്‍ അത് 1,60,827 ആയി കുറഞ്ഞു. ത്രിപുരയിലെ പാര്‍ട്ടി അംഗസംഖ്യ കുത്തനെ താഴ്ന്നു. 97,900 അംഗങ്ങളില്‍ നിന്ന് 50,612 ലേക്ക് ത്രിപുരയില്‍ പാര്‍ട്ടി കൂപ്പുകുത്തി.

വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അംഗ സംഖ്യ 2017ലും 2022ലും

സംസ്ഥാനം20172022
തെലങ്കാന 35,01032,177
ഹിമാചല്‍പ്രദേശ്20162205
പഞ്ചാബ്76938389
ആന്ധ്ര പ്രദേശ്50,00023,130
തമിഴ്‌നാട്93,78093,982
കര്‍ണാടക91908052
മഹാരാഷ്ട്ര12,45812,807
ബിഹാര്‍18,59019,400
ഗുജറാത്ത്37183724
രാജസ്ഥാന്‍47075218
ദില്ലി20232213

2017ലെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിന് 2022 ലെത്തുമ്പോള്‍ ഇന്ത്യയിലെ ആകെ അംഗസംഖ്യ 9,85,757 ആയി കുറഞ്ഞു.

Also Read: 'വര്‍ഗീയതയോട് വിട്ടുവീഴ്‌ച പാടില്ല' ; ബിജെപിയെ ചെറുക്കാന്‍ വിശാല മതേതരസഖ്യം വേണമെന്ന് സീതാറാം യെച്ചൂരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.