ETV Bharat / state

പൊങ്കൽ ആഘോഷമാക്കി ഇടുക്കിയിലെ തമിഴ് തോട്ടം തൊഴിലാളികൾ

author img

By ETV Bharat Kerala Team

Published : Jan 15, 2024, 2:25 PM IST

Ponkal in Idukki : ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊങ്കൽ ആഘോഷം. നാലുദിവസങ്ങളിലായാണ് ആഘോഷം. ഓരോ ദിവസവും വ്യത്യസ്‌ത ചടങ്ങുകളും വിശ്വാസരീതികളുമുള്ള പൊങ്കലിന്‍റെ പ്രധാന ആഘോഷം രണ്ടാം ദിവസമാണ്.

Ponkal Celebrations in Idukki  ഇടുക്കിയിലെ പൊങ്കൽ  munnar ponkal  കേരളത്തിൽ പൊങ്കൽ ആഘോഷം  Ponkal in Kerala
Ponkal Celebrations in Idukki by Tamil Plantation Workers
ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊങ്കൽ ആഘോഷം

ഇടുക്കി: ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കൽ ആഘോഷ നിറവിൽ. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷം നടക്കുന്നത്. ജില്ലയുടെ അതിർത്തി മേഖലകളായ കമ്പംമെട്ട്, ഉടുമ്പൻചോല, പാറത്തോട്, ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, മൂന്നാർ, മറയൂർ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി വരെയാണ് ആഘോഷങ്ങൾ. ഓരോ ദിവസവും വ്യത്യസ്‌ത ചടങ്ങുകളും വിശ്വാസരീതികളുമാണ്.

വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തൈപ്പൊങ്കലിനോട് അനുബന്ധിച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായ കരിമ്പും കാപ്പും വിപണിയില്‍ സജീവമാണ്.

ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ നാലുദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്. പതിനേഴാം തീയതി കാണുംപൊങ്കലോടു കൂടി ആഘോഷങ്ങൾക്ക് സമാപനമാകും.

Also Read: പൊങ്കൽ കൊണ്ടാട്ടം; തമിഴ്‌നാടിനൊപ്പം മൂന്നാറുകാരും പൊങ്കൽ ആഘോഷത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.