ETV Bharat / state

കല്ലുകള്‍ പിഴുതെറിയട്ടെ! പദ്ധതി മുന്നോട്ട് തന്നെ: സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

author img

By

Published : Jan 5, 2022, 8:43 PM IST

Updated : Jan 5, 2022, 10:21 PM IST

k rail project news  silver line kerala  കെ സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി  വികസന പദ്ധതി ഉപേക്ഷിക്കില്ല  സിൽവർ ലൈൻ വിഷയം  kerala latest news
മുഖ്യമന്ത്രി

വിഷയത്തില്‍ പിടിവാശിയില്ല, ജനങ്ങളുടെ ആഗ്രഹമെന്ന് മുഖ്യമന്ത്രി

ഇടുക്കി: സിൽവർ ലൈൻ വിഷയത്തിൽ കെ സുധാകരന് മുഖ്യമന്ത്രി പിണാറായി വിജയന്‍റെ മറുപടി. ആര് എതിർത്താലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. കല്ല് പിഴുതെറിഞ്ഞതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല. ചില നിക്ഷിപ്‌ത താല്പര്യക്കാര്‍ എതിർത്തത് കൊണ്ട് മാത്രം ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കുമളിയിൽ പറഞ്ഞു.

ഇക്കാര്യത്തിൽ പിടിവാശിയല്ല ഉള്ളത്. നമ്മുടെ നാട് മുന്നോട്ടുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനവിരുദ്ധമായ കാര്യങ്ങള്‍ സർക്കാർ ചെയ്യില്ലന്നും അദേഹം പറഞ്ഞു.

കെ റെയിലിൽ സംസ്ഥാന രാഷ്‌ട്രീയത്തിൽ ചൂട് പിടിച്ചതോടെയാണ് ഭരണ പ്രതിപക്ഷങ്ങള്‍ തുറന്ന പോരിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി വാശി തുടർന്നാൽ സ്ഥാപിച്ച കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരന്‍റെ പരാമർശം. പദ്ധതിക്കെതിരായ സമരം ശക്തമാക്കും. വേണ്ടി വന്നാൽ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണാറായി വിജയൻ

ALSO READ 'സിപിഎമ്മിനെ ഇത് പോലെ ദ്രോഹിച്ച നേതാവില്ല, പിടി തോമസിനെതിരെ എംഎം മണി

പദ്ധതിയുടെ യഥാർഥ ഇര കേരളം തന്നെയാണെന്നും, കെ-റെയിൽ വേണ്ട, കേരളം മതിയെന്നതാണ് പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, എതിര്‍പ്പുകളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കില്ലന്ന ഉറച്ച നിലപാടിലാണ് സർക്കാർ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കും.

പുനരധിവാസത്തിന് 1730 കോടി രൂപയും വീടുകളുടെ നഷ്ടപരിഹാരത്തിന് 4460 കോടി രൂപയും നീക്കിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ ജീവൻ തിരികെ തന്നതിന് നന്ദി! പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ക്ഷോഭിച്ചും പ്രധാനമന്ത്രി

Last Updated :Jan 5, 2022, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.