മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയ്ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും

author img

By

Published : Oct 5, 2022, 12:15 PM IST

Updated : Oct 5, 2022, 12:33 PM IST

munnar tiger trapped updation  munnar tiger trapped  munnar tiger  tiger trapped  കടുവയുടെ കണ്ണിന് തിമിരം  വനംവകുപ്പ് കടുവ  കടുവയെ പിടികൂടി  കടുവയെ കാട്ടിൽ തുറന്നുവിടില്ലെന്ന് വനംവകുപ്പ്  കടുവ പ്രാഥമിക പരിശോധന  മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവ  കെണിയിൽ കുടുങ്ങി കടുവ

മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിടില്ലെന്ന് വനംവകുപ്പ്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം.

ഇടുക്കി: മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്ന് വിടാൻ കഴിയില്ലെന്ന് വനംവകുപ്പ്. പ്രാഥമിക പരിശോധനയിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായാണ് വിലയിരുത്തൽ. തിമിരം ബാധിച്ചതിനാൽ കടുവയുടെ ഇടത് കണ്ണിന് കാഴ്‌ചക്കുറവുണ്ട്. ഇക്കാരണത്താൽ കടുവയ്‌ക്ക് ഇര തേടാനാവില്ല.

കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും

തിമിരം ഭേദമാകാൻ കടുവയ്‌ക്ക് ശസ്‌ത്രക്രിയ നടത്തുന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് അറിയിച്ചു. നെയ്‌മക്കാടിൽ ആക്രമണം നടത്തിയത് ഈ കടുവ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മറ്റ് കടുവകളുടെ സാന്നിധ്യവും മേഖലയിൽ ഉള്ളതിനാൽ വനംവകുപ്പിന്‍റെ നിരീക്ഷണം തുടരും.

പിടികൂടിയ കടുവയെ പുനരധിവാസ കേന്ദ്രത്തിലേയ്‌ക്ക് മാറ്റി സംരക്ഷണം ഒരുക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ(ഒക്‌ടോബർ 04) രാത്രിയിലാണ് മൂന്നാർ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങിയത്. നെയ്‌മക്കാടിൽ ഏതാനും ദിവസങ്ങളായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു കടുവ കെണിയിൽ കുടുങ്ങിയത്. മേഖലയിലെ പത്ത് പശുക്കളെ കടുവ കൊല്ലുകയും മറ്റനവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.

Also read: മൂന്നാറിന് ആശ്വാസം: പശുക്കളെ കൊന്ന കടുവ കുടുങ്ങി

Last Updated :Oct 5, 2022, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.