ETV Bharat / state

സംസ്ഥാനത്ത് ആദ്യം ; 7 സുഹൃത്തുക്കളുടെ സ്വപ്‌നസാഫല്യമായി ഒരു ജലവൈദ്യുത പദ്ധതി

author img

By ETV Bharat Kerala Team

Published : Nov 16, 2023, 10:16 PM IST

mukkudam power project started working in idukki  mukkudam power project  power projects in idukki  private individual hydroelectric project  power project news  idukki news  സൗഹൃദ കൂട്ടായ്‌മയിൽ ജലവൈദ്യുത പദ്ധതി  പ്രവർത്തനം ആരംഭിച്ച് മുക്കടം ജലവൈദ്യുത പദ്ധതി  ഇടുക്കിയിലെ അഞ്ചാമത്തെ സ്വകാര്യ വൈദ്യുത പദ്ധതി  സുഹൃത്തുക്കളുടെ സംരംഭം  സ്വകാര്യ ജലവൈദ്യുത പദ്ധതി  മുക്കുടം ജല വൈദ്യുത പദ്ധതി  പ്രതിവർഷം 11 ദശലക്ഷം യുണിറ്റ് വൈദ്യുതി  നാല് മെഗാ വാട്ട് ജലവൈദ്യുത പദ്ധതി  കേരളത്തിലെ പന്ത്രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
mukkudam power project

power project idukki : ഇടുക്കി ജില്ലയിലെ മുക്കുടത്ത് നിർമ്മിച്ചിരിക്കുന്ന പദ്ധതി സംസ്ഥാനത്ത് സ്വകാര്യവ്യക്തികള്‍ നടപ്പിലാക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതിയാണ്

മുക്കുടം ജലവൈദ്യുത പദ്ധതി

ഇടുക്കി : ഏഴ്‌ പേർ ചേർന്ന് ഒരു സ്വപ്‌നം കണ്ടു. അതൊരു ചെറിയ സ്വപ്‌നമായിരുന്നില്ല ഒരു ഇമ്മിണി ബല്യ സ്വപ്‌നം. കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം മാത്രമല്ല കിട്ടുകയെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കിയിലെ ഏഴ്‌ പേരുടെ സൗഹൃദകൂട്ടായ്‌മ. അവരില്‍ ഉരുതിരിഞ്ഞ ആശയമായിരുന്നു മുക്കുടം ജലവൈദ്യുത പദ്ധതി (mukkudam power project started working in idukki).

ഇടുക്കി ജില്ലയിലെ മുക്കുടത്ത് ഒരുക്കിയ പദ്ധതി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ പന്ത്രണ്ടാമത്തേയും, ജില്ലയിലെ അഞ്ചാമത്തെയും സ്വകാര്യ വൈദ്യുത പദ്ധതിയും സംസ്ഥാനത്ത് സ്വകാര്യ വ്യക്തികള്‍ സ്വന്തം സ്ഥലത്ത് നിർമ്മിക്കുന്ന ആദ്യത്തെ പ്രൊജക്റ്റും കൂടിയാണിത്. നാല് മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്.

രണ്ട് ജനറേറ്ററുകളിൽ നിന്നായാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി മേഖലയിൽ നിന്നും ഉത്ഭവിച്ച് പുല്ലുകണ്ടം, പാറത്തോട്, കമ്പിളിക്കണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറിൽ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

മുക്കുടത്തിന് പടിഞ്ഞാറുഭാഗത്തായുള്ള ചതുരക്കള്ളിപ്പാറയിൽ നിർമ്മിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള അണക്കെട്ടിൽ നിന്നും 323.7 മീറ്റർ താഴ്‌ചയിലുള്ള പവർ ഹൗസിലേക്ക് 1310 മീറ്റർ നീളമുള്ള പെൻസ്‌റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ച് 2 മെഗാവാട്ട് ശേഷിയുളള 2 ടർബൈനുകൾ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റർ അകലെയുള്ള കെസ്ഇബിയുടെ പനംകുട്ടി പവർ ഹൗസിലേക്ക് പുതിയതായി വലിച്ച ലൈൻ വഴി എത്തിച്ചാണ് ഗ്രിഡിലേക്ക് നൽകുന്നത്. അങ്കമാലി എഫ്ഐഎസ്എടി എൻജിനീയറിങ് കോളജിൽ നിന്നും 2006 ൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന ഏഴ് യുവ എൻജിനീയർമാരാണ് ഈ സംരംഭത്തിന് പിന്നിൽ.

കമ്പനിയുടെ സിഎംഡിയും കമ്പിളിക്കണ്ടം സ്വദേശിയുമായ രാകേഷ് റോയ് ആണ് 2014 ജൂണിൽ ഇങ്ങനെ ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളായ ഹാരിസ്, നിതീഷ് , രഞ്ജിനി ,ഉണ്ണി ശങ്കർ , സിറിയക്ക് ജോസ് ,റിജോ ജോസഫ് എന്നിവരെ ഒപ്പം കൂട്ടി മുക്കുടം ഇലക്ട്രോ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് 2015 ഡിസംബറിൽ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക്‌ സമർപ്പിച്ചു.

ഒരു മെഗാവാട്ടിന്‍റേതിന് 2018 മാർച്ച് മാസത്തിൽ കേരള സർക്കാർ അനുമതി ലഭിച്ചു. 2016 ജൂൺ മുതൽ തുടർച്ചയായി 3 വർഷം പദ്ധതി പ്രദേശത്തെ ജലലഭ്യത നിരീക്ഷിച്ച് രേഖപ്പെടുത്തിയതിൽ നിന്നും ഇവിടെ 4 മെഗാവാട്ട് ശേഷിയുള്ള പദ്ധതി സ്ഥാപിക്കുകയാണ് ഉചിതം എന്ന് മനസ്സിലാവുകയും പുതുക്കിയ പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ച് 2021 ഫെബ്രുവരിയിൽ അനുമതി നേടുകയും ചെയ്‌തു.

കൊവിഡ് കാലത്തെ പ്രതിസന്ധികളും തരണം ചെയ്‌താണ് നാലര വർഷം കൊണ്ട് പദ്ധതി കമ്മിഷൻ ചെയ്‌തത്. പ്രതിവർഷം 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.