'റിട്ടയേഡ് ലൈഫ് വെറുതെ ഇരിയ്ക്കാനുള്ളതല്ല'; കൃഷിയില്‍ പുതിയ മാതൃക തീര്‍ത്ത് ഇടുക്കിയിലെ അധ്യാപകന്‍

author img

By

Published : Sep 22, 2021, 7:38 AM IST

Updated : Sep 22, 2021, 8:57 AM IST

കൃഷി റിട്ടയേഡ് അധ്യാപകന്‍ വാര്‍ത്ത  ഇടുക്കി റിട്ടയേഡ് അധ്യാപകന്‍ വാര്‍ത്ത  ഇടുക്കി റിട്ടയേഡ് അധ്യാപകന്‍ കൃഷി വാര്‍ത്ത  അധ്യാപകന്‍ കൃഷി വാര്‍ത്ത  ഇടുക്കി അധ്യാപകന്‍ കൃഷി വാര്‍ത്ത  ഇടുക്കി അധ്യാപകന്‍ പഴ കൃഷി വാര്‍ത്ത  idukki retired teacher farming news  idukki teacher turns farmer news  retired teacher farming news  idukki teacher farming news  teacher indulges farming news

സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള അജിത്കുമാര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് പൂര്‍ണമായും കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

ഇടുക്കി: അധ്യാപന വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം കൃഷിയില്‍ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് ഇടുക്കി പുഷ്‌പകണ്ടം സ്വദേശിയായ പി അജിത്കുമാര്‍. 18 ഇനം മാവുകള്‍, വെല്‍വറ്റ് ആപ്പിള്‍, മങ്കോസ്റ്റിന്‍, ബറാബ, ലിച്ചി, മുന്തിരി, പാഷന്‍ ഫ്രൂട്ട് തുടങ്ങി നാല്‍പ്പത് ഇനം പഴവര്‍ഗങ്ങള്‍, ഏത്തയും പൂവനും അടക്കം വിവിധ ഇനം വാഴകള്‍ എന്നിങ്ങനെ ഒരു പഴവര്‍ഗ തോട്ടമാണ് റിട്ടയേഡ് അധ്യാപകനായ അജിത്കുമാറിന്‍റെ കൃഷിയിടം.

പിന്തുടരുന്നത് സമ്മിശ്ര കൃഷിരീതി

സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള അജിത്കുമാര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം പൂര്‍ണമായും കൃഷിയിലേയ്ക്ക് തിരിഞ്ഞു. വീട്ടിലേയ്ക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും കൃഷിയിടത്തില്‍ ഉത്പാദിപ്പിയ്ക്കുന്നുണ്ട്. ഒറ്റ ഇനം വിള കൃഷി ചെയ്യാതെ സമ്മിശ്ര കൃഷിയില്‍ ആധുനീക രീതികള്‍ അവലംബിച്ചാണ് അജിത്കുമാര്‍ കൃഷി ചെയ്യുന്നത്.

കൃഷിയില്‍ പുതിയ മാതൃക തീര്‍ത്ത് ഇടുക്കിയിലെ അധ്യാപകന്‍

ഏലം, കുരുമുളക്, ജാതി, വാനില തുടങ്ങിയ നാണ്യവിളകളും കൃഷി ചെയ്യുന്നുണ്ട്. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് രീതികളിലൂടെ മികച്ച പ്രതിരോധ ശേഷിയും വിളവും നല്‍കുന്ന ഇനങ്ങള്‍ വികസിപ്പിച്ചെടുക്കും. ചേമ്പ്, ചേന, കാച്ചില്‍, കപ്പ തുടങ്ങിയ ഭക്ഷ്യ വസ്‌തുക്കളും സ്വന്തം കൃഷിയിടത്തില്‍ വിളയ്ക്കുന്നു. സമ്മിശ്ര കൃഷി അവലംബിയ്ക്കുമ്പോള്‍ ഒരു വിള നഷ്‌ടത്തിലാണെങ്കിലും മറ്റ് വിളകള്‍ കര്‍ഷകന് ലാഭം സമ്മാനിയ്ക്കുമെന്ന് അജിത്കുമാര്‍ പറയുന്നു.

പച്ചക്കറി മാത്രമല്ല, മീന്‍ കൃഷിയും

വലിയ പടുതാകുളം ഒരുക്കിയാണ് മീന്‍ കൃഷി നടത്തുന്നത്. രോഹു, കട്‌ല, ഗോള്‍ഡ്‌ഫിഷ് തുടങ്ങിയ ഇനങ്ങളില്‍ പെട്ട രണ്ടായിരത്തോളം മീനുകള്‍ ഇവിടെയുണ്ട്. മീന്‍ കുളത്തില്‍ നിന്നും പുറം തള്ളുന്ന വെള്ളം ശുദ്ധീകരിച്ചാണ് മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുന്നത്. കൃഷിയിടത്തിലെ മുഴുവന്‍ മേഖലകളിലും വെള്ളം എത്തുന്ന തരത്തിലുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.

കന്നുകാലികളെ പരിപാലിയ്ക്കാതെ കൃഷി പൂര്‍ണമാവില്ല എന്നാണ് അജിത്കുമാറിന്‍റെ അഭിപ്രായം. മികച്ച ബ്രീഡുകളില്‍പ്പെട്ട പശുക്കളെയാണ് ഇവിടെ പരിപാലിയ്ക്കുന്നത്. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് രീതികളിലുടെ ഉത്പാദിപ്പിയ്ക്കുന്ന ഉന്നത ഗുണമേന്മയുള്ള കുരുമുളക്, ജാതി തുടങ്ങിയവയുടെ തൈകള്‍ കുറഞ്ഞ നിരക്കില്‍ കര്‍ഷകരിലേയ്ക്ക് എത്തിയ്ക്കാനും കൃഷി പാഠങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുമുള്ള തയ്യാറെടുപ്പിലാണ് ഈ റിട്ടയേഡ് അധ്യാപകന്‍.

Also read: ആന്‍റണി ബ്രദേഴ്‌സിന്‍റെ തോട്ടത്തിലെ സുന്ദരികള്‍ ; വരവ് അമേരിക്കയില്‍ നിന്ന്

Last Updated :Sep 22, 2021, 8:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.