ഇടുക്കിയുടെ പൈതൃകം വിളിച്ചോതാൻ കൊലുമ്പന്‍ തിയറ്ററുമായി ജില്ലാ പഞ്ചായത്ത്

author img

By

Published : Sep 7, 2021, 12:41 PM IST

കൊലുമ്പന്‍ തീയറ്റർ  Kolumban Theater  Kolumban Theater project  Idukki District Panchayat  ഇടുക്കി ജില്ലാ പഞ്ചായത്ത്  നന്നങ്ങാടി  ഹരിലാൽ  ജിജി കെ ഫിലിപ്പ്  കുറവന്‍ കുറത്തി മല  ഇടുക്കി ആര്‍ച്ച് ഡാം

നന്നങ്ങാടിയുടെ രൂപത്തിലാണ് ആധുനിക സൗകര്യത്തോടെയുള്ള തീയറ്ററിന്‍റെ നിർമ്മാണം.

ഇടുക്കി: ഇടുക്കിയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന കൊലുമ്പന്‍ തിയറ്റര്‍ എന്ന പദ്ധതിയുമായി ഇടുക്കി ജില്ലാ പഞ്ചായത്ത്. നന്നങ്ങാടിയുടെ രൂപത്തില്‍ ആധുനിക സൗകര്യത്തോടെയുള്ള തീയറ്ററാണ് ശില്‍പ്പിയും ചിത്രകാരനുമായ ഹരിലാലിന്‍റെ നേതൃത്വത്തിൽ നിര്‍മിക്കുന്നത്. ഇതിനായി പാറേമാവ് ആശുപത്രിയ്ക്ക് സമീപം സ്ഥലം കണ്ടെത്തി നടപടികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.

ഇടുക്കിയുടെ പൈതൃകം വിളിച്ചോതാൻ കൊലുമ്പന്‍ തീയറ്ററുമായി ജില്ലാ പഞ്ചായത്ത്

വിനോദ സഞ്ചാരത്തിന്‍റെ പറുദീസയായി മാറിയ ഇടുക്കിയില്‍ ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്കും വരും തലമുറയ്ക്കും ഇടുക്കിയുടെ പാരമ്പര്യവും ചരിത്രവും സംസ്ക്കാരവും വെളിപ്പെടുത്തി നല്‍കുന്ന തരത്തിലാണ് തീയറ്റര്‍ സ്ഥാപിക്കുക. ഇതില്‍ കുറവന്‍ കുറത്തി മലയും ഇടുക്കി ആര്‍ച്ച് ഡാമും ഇടുക്കിയുടെ പൈതൃകം വിളിച്ചറിയിക്കുന്ന മ്യൂസിയവും ഉണ്ടാകും.

ഇതിന് പിന്നിലായി മുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന തീയറ്ററും നിർമ്മിക്കും. സിനിമയും നാടകവും മറ്റ് സ്റ്റേജ് കലകളും അവതരിപ്പിക്കാവുന്ന തരത്തിലാണ് തീയറ്ററിന്‍റെ നിര്‍മ്മാണം. ഈ സാമ്പത്തിക വര്‍ഷത്തില്‍ അമ്പത് ലക്ഷം രൂപയാണ് തീയറ്റര്‍ നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.

ALSO READ: ആഗ്രഹം കമന്‍റായിട്ടു; പിന്നെയെല്ലാം അവിശ്വസനീയം! രോഗക്കിടക്കയിൽ നിന്നും പരസ്യ മോഡലായി ധന്യ

കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിൽ രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തീയറ്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ സാസംസ്ക്കാരിക മേഖലക്ക് കൂടി പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.