ഇടുക്കിയിൽ നിന്ന് തമിഴ്‌നാടൻ ഭംഗി നുകരാം ; പുത്തൻ കാഴ്‌ചാനുഭവം പകര്‍ന്ന് ആമപ്പാറ വ്യൂപോയിന്‍റ്

author img

By

Published : Sep 23, 2021, 9:56 PM IST

Aamappara view point  ആമപ്പാറ  ആമപ്പാറ വ്യൂപോയിന്‍റ്  രാമക്കൽമേട്  ടൂറിസ്ററ്  Idukki Aamappara view point  Idukki Tourism

ഓഫ് റോഡ് ജീപ്പ് സവാരിക്കാർ മാത്രം എത്തിയിരുന്ന ഇവിടേക്ക് ഇപ്പോൾ ധാരാളം സഞ്ചാരികൾ കാൽനടയായി എത്തുന്നു

ഇടുക്കി : രാമക്കൽമേട്ടിലെ ആമപ്പാറയ്ക്ക് സമീപത്തെ വ്യൂപോയിന്‍റ് ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ഇവിടെ നിന്നാൽ രാമക്കല്ലിന്‍റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനൊപ്പം തമിഴ്‌നാടന്‍ കാഴ്‌ചയും കാറ്റും നുകരാം.

ഈയടുത്ത നാളുവരെ ഓഫ് റോഡ് ജീപ്പ് സവാരിക്കാർ മാത്രമായിരുന്നു ഇവിടേക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കാൽനടയായും സഞ്ചാരികൾ എത്തുന്നുണ്ട്.

കാൽനടയായി 15 മിനിട്ടോളം കുന്ന് കയറിയാൽ ഈ വ്യൂപോയിന്‍റിലേക്ക് എത്താൻ സാധിക്കും. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്‌നാട്ടിലെ ചുവന്ന മണ്ണും, പച്ചപ്പും, കൃഷിയിടങ്ങളും, കുന്നുകളും ഒരു പെയിന്‍റിങ് കാണുന്ന പ്രതീതിയിൽ ആസ്വദിക്കാനാകും.

ഇടുക്കിയിൽ നിന്ന് തമിഴ്‌നാടൻ ഭംഗി നുകരാം ; പുത്തൻ കാഴ്‌ചാനുഭവം പകര്‍ന്ന് ആമപ്പാറ വ്യൂപോയിന്‍റ്

ALSO READ : ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള

ഏറെ ഉയരത്തിലുള്ള ഈ വ്യൂപോയിന്‍റിൽ നിന്ന് കാറ്റിനൊപ്പം കോടമഞ്ഞിന്‍റെ കുളിര്‍മയും ആസ്വദിക്കാം. കൂടാതെ ഇവിടെയുള്ള പാറക്കൂട്ടങ്ങളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

മഞ്ഞും, കാറ്റും, മലനിരയും, പ്രകൃതി സൗന്ദര്യവും കൗതുകം വിതയ്‌ക്കുന്ന രാമക്കല്‍മേട്ടിൽ ഈ വ്യൂ പോയിന്‍റ് പുത്തൻ കാഴ്‌ചാനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.