ETV Bharat / state

Manipur Violence | 'മണിപ്പൂരിലേത് വൈകാരിക പ്രശ്‌നം, കേന്ദ്രം കൃത്യമായി ഇടപെടുന്നുണ്ട്'; കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ

author img

By

Published : Jul 22, 2023, 10:26 PM IST

union minister  Ramdas Athawale  Manipur Violence  Athawale Ramdas Bandu  Manipur is an emotional issue  central government is rightly intervening  മണിപ്പൂരിലേത് വൈകാരിക പ്രശ്‌നം  കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ട്  കേന്ദ്ര സര്‍ക്കാര്‍  കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ  കേന്ദ്ര സഹമന്ത്രി  രാംദാസ് അത്താവാലെ  രാംദാസ്  നരേന്ദ്രമോദി  എൻഡിഎ സഖ്യം  മണിപ്പൂർ  റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
മണിപ്പൂരിലേത് വൈകാരിക പ്രശ്‌നം, കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ട്'; കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ

2024ലും ജനങ്ങൾ നരേന്ദ്രമോദിയെ പിന്തുണക്കുമെന്നും എൻഡിഎ സഖ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ പ്രതികരിക്കുന്നു

എറണാകുളം: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ കൃത്യമായി ഇടപെടുന്നുണ്ടെന്ന അവകാശവാദവുമായി കേന്ദ്ര സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്താവാലെ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലേത് ഏറെ വൈകാരികമായ പ്രശ്‌നമാണ്. കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി രണ്ട് ദിവസം മുൻപ് പ്രസ്‌താവന നടത്തിയിരുന്നു. മെയ്‌തി വിഭാഗത്തോടും കുക്കി വിഭാഗത്തോടും സമാധാനത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അമിത് ഷാ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും രാംദാസ് അത്താവാലെ പറഞ്ഞു. മണിപ്പൂരിൽ നടന്നത് ഗുരുതര സംഭവങ്ങളാണ്. ആക്രമണ സംഭവങ്ങളിൽ പ്രതികളെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍ഡിഎ വിജയിക്കും: 2024ലും ജനങ്ങൾ നരേന്ദ്രമോദിയെ പിന്തുണക്കും. മുസ്‌ലിം സമുദായത്തെ എൻഡിഎ സർക്കാർ ഒറ്റപ്പെടുത്തില്ല. അവർ ഈ രാജ്യത്തെ പൗരന്മാരാണ്. എൻഡിഎ സർക്കാർ എല്ലാ സമുദായങ്ങൾക്കുമൊപ്പമാണെന്നും എല്ലാ സമുദായങ്ങളെയും ഒപ്പം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ള ജനങ്ങളും എൻഡിഎ സർക്കാരിനെ പിന്തുണക്കും. 38 പാർട്ടികൾ എന്‍ഡിഎ യോഗത്തിൽ പങ്കെടുത്തുവെന്നും 2024ലും എൻഡിഎ സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എറണാകുളം ഗസ്‌റ്റ് ഹൗസിൽ ജില്ല കലക്‌ടർ എൻഎസ്‌കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ജില്ലയിലെ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ, പട്ടികജാതി / പട്ടിക വർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, അട്രോസിറ്റീസ് ആക്‌ട് നടപ്പിലാക്കൽ, വൃദ്ധസദനത്തിന്‍റെ പ്രവർത്തനങ്ങൾ, വയോജന പെൻഷൻ, മിശ്രവിവാഹിതർക്ക് നൽകുന്ന ധനസഹായം, ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്‌തു. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ് ശശിധരൻ, ജില്ല സാമൂഹ്യനീതി ഓഫിസർ (ഇൻ ചാർജ് ) എംവി സ്‌മിത, ജില്ല പട്ടികജാതി ഓഫിസ്, പിന്നാക്ക വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രം നിഷ്‌ക്രിയമെന്ന് കെസിബിസി: എന്നാല്‍ മണിപ്പൂര്‍ മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുകയാണന്നും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കെസിബിസി പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നുവെന്നും അത്രമാത്രം നിഷ്‌ക്രിയത്വമാണ് മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്നതെന്നും കെസിബിസി വിമര്‍ശിച്ചു. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്‍റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെസിബിസി അറിയിച്ചു.

Also read: Manipur Violence| 'കേന്ദ്രം കാഴ്‌ചക്കാരായി നിൽക്കുന്നു'; കലാപം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.