ETV Bharat / state

പിഎഫ്ഐ ഹര്‍ത്താല്‍: പൊതുമുതല്‍ നഷ്‌ടം 86 ലക്ഷമെന്ന് സര്‍ക്കാര്‍, കേസ് ഇന്ന് ഹൈക്കോടതിയില്‍

author img

By

Published : Nov 8, 2022, 7:02 AM IST

pfi hartal  pfi hartal in kerala  kerala hc to consider suo moto case  suo moto case against pfi  kerala hc  പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താല്‍  പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താല്‍ ഹൈക്കോടതി  ഹൈക്കോടതി  ഹര്‍ത്താല്‍ ഹൈക്കോടതി കേസ്  പിഎഫ്‌ഐ ഹര്‍ത്താല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ നഷ്‌ടപരിഹാരം  പോപ്പുലര്‍ ഫ്രണ്ട്  pfi hartal violence  പിഎഫ്ഐ ഹര്‍ത്താല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട്  പിഎഫ്ഐ  ഹര്‍ത്താലിനിടെ അക്രമം
ഹര്‍ത്താലിനിടെ അക്രമം: പൊതുമുതല്‍ നഷ്‌ടം 86 ലക്ഷമെന്ന് സര്‍ക്കാര്‍, കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

സ്വകാര്യ വ്യക്തികൾക്ക് 16 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം

എറണാകുളം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്‌ടപരിഹാരം ഈടാക്കുന്നതിന്‍റെ ഭാഗമായി സംഘടന ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടാനായി റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹര്‍ത്താലിൽ 86 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നും സ്വകാര്യ വ്യക്തികൾക്ക് 16 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

നഷ്‌ടം ഈടാക്കാനായി പിഎഫ്ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുല്‍ സത്താറിന്‍റെ അടക്കം സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി റവന്യൂ വകുപ്പിന് നിർദേശം നൽകി. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രേഷൻ, നികുതി വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. മുൻ ജില്ല ജഡ്‌ജി പിഡി ശാരംഗധരനെ ക്ലെയിംസ് കമ്മിഷണറായി നിയമിച്ച് ഉത്തരവിറങ്ങി.

കമ്മിഷണർക്കു വേണ്ട സഹായങ്ങൾ ബന്ധപ്പെട്ട ജില്ല കലക്‌ടർ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഹർത്താൽ ആക്രമണ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ നഷ്‌ടപരിഹാരം കെട്ടിവയ്ക്കണമെന്ന കോടതി നിർദേശവും നടപ്പിലാക്കിയെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കി.

Read More: പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താല്‍; കടുപ്പിച്ച് ഹൈക്കോടതി, നവംബർ ഏഴിനകം മുഴുവന്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം

പിഎഫ്ഐ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ 5.2 കോടി രൂപ നഷ്‌ടപരിഹാരത്തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സെപ്റ്റംബർ 29നാണ് ഇടക്കാല ഉത്തരവിട്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.