ETV Bharat / state

മാധ്യമപ്രവർത്തകനായി സംവിധായകൻ, മറുപടി പറഞ്ഞ് കല്യാണി പ്രിയദർശൻ, കുഞ്ഞു സ്വപ്‌നങ്ങളുടെ 'ശേഷം മൈക്കിൽ ഫാത്തിമ'

author img

By ETV Bharat Kerala Team

Published : Nov 14, 2023, 1:09 PM IST

Sesham Mikeil Fathima Cast and crew : 'ശേഷം മൈക്കിൽ ഫാത്തിമ' ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കിട്ട് അണിയറ പ്രവർത്തകർ

മനു സി കുമാർ  കല്യാണി പ്രിയദർശൻ  ശേഷം മൈക്കിൽ ഫാത്തിമ  ഷൈജു ദാമോദർ  കല്യാണി പ്രിയദർശൻ ഏറ്റവും പുതിയ ചിത്രം  Kalyani Priyadarshan Movie sesham Mikeil Fathima  Kalyani Priyadarshan  sesham Mikeil Fathima  biju dhamodhar  manu c kumar  Kalyani Priyadarshan latest Movie
sesham Mikeil Fathima

'ശേഷം മൈക്കിൽ ഫാത്തിമ' ചിത്രത്തിന്‍റെ വിശേഷങ്ങൾ

എറണാകുളം : 'ശേഷം മൈക്കിൽ ഫാത്തിമ' (sesham Mikeil Fathima) ചിത്രത്തിലെ വേഷം തന്നെ തേടിയെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നടി കല്യാണി പ്രിയദർശൻ (Kalyani Priyadarshan). ചിത്രത്തിൽ ഒരു കമന്‍റേറ്റർ ആയി മാറണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. എന്നാൽ, ജീവിതത്തിൽ ഇതുവരെ കമന്‍ററി ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടില്ല. വളരെ വൈബ്രന്‍റ് ആയ കഥാപാത്രമാണ് ചിത്രത്തിലേത്. സംവിധായകന്‍റെ ആഗ്രഹം പോലെ ചിത്രത്തിലെ കഥാപാത്രത്തെ മികച്ചതാക്കാൻ കഴിഞ്ഞു എന്നാണ് വിശ്വസം. ചെറിയ ചെറിയ സ്വപ്‌നങ്ങൾ മാത്രമുള്ളവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്‌ടപ്പെടുമെന്നും കല്യാണി മാധ്യമങ്ങളോട് പറഞ്ഞു.

മനു സി കുമാർ സംവിധാനം ചെയ്‌ത് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'. മിന്നൽ മുരളി ഫെയിം ഫെമിന ജോർജ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഈ ചിത്രത്തിനായി തനിക്ക് അണിയറ പ്രവർത്തകരിൽ നിന്നും നല്ല സഹകരണം ലഭിച്ചതായി കല്യാണി പറഞ്ഞു. കരിയറിൽ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങൾ ഒക്കെയും പ്രിയപ്പെട്ടതാണ്. വലിയ സംവിധായകരുടെ കൂടെയും വലിയ അഭിനേതാക്കളുടെ കൂടെയും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

എങ്കിലും തനിക്ക് പലപ്പോഴും സ്‌ക്രീൻ സ്‌പേസ് കുറഞ്ഞു പോകാറുണ്ടായിരുന്നു. എന്നാൽ, ഇവിടെ ചിത്രത്തിന്‍റെ കഥ കേട്ടതും സിനിമ ചെയ്യണമെന്ന് താത്‌പര്യം തോന്നി. ഈ ചിത്രത്തിന്‍റെ വിജയത്തിനനുസരിച്ച് ഇത്തരം കഥാപാത്രങ്ങൾ വീണ്ടും തിരഞ്ഞെടുക്കും. 'ശേഷം മൈക്കിൽ ഫാത്തിമയ്‌ക്ക്' വേണ്ടി തന്‍റെ സ്വന്തം ശബ്‌ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസത്തെ ഡബ്ബിങ് വല്ലാതെ കഠിനമായിരുന്നു.

സുരഭി ലക്ഷ്‌മിയാണ് വോയിസ് ട്രെയിനർ ആയി എത്തിയത്. സുരഭിയുടെ ട്രെയിനിങ്ങിൽ ആണ് മലബാർ ഭാഷ കൃത്യമായി സംസാരിക്കുവാൻ സാധിച്ചതും. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ഒരിക്കൽ ഒരു വോളിബോൾ മത്സരം കാണാനായി പോയപ്പോൾ അവിടെയുള്ളവർ തന്നെ ബോക്‌സിലേക്ക് ക്ഷണിച്ച് കമന്‍ററി പറയാൻ പ്രേരിപ്പിച്ചിരുന്നു. അതായിരുന്നു കമന്‍ററി പറയുന്നതിൽ എന്‍റെ ഫസ്റ്റ് ഹാൻഡ് എക്‌സ്‌പീരിയൻസ്.

Also Read : ഫുട്ബാൾ കമന്‍റേറ്റര്‍ സ്വപ്‌നവുമായി കല്യാണി ; ശേഷം മൈക്കിൽ ഫാത്തിമ ട്രെയിലര്‍ പുറത്ത്

വൈകാരികമായ നിമിഷങ്ങളായിരുന്നു ഞാൻ അവിടെ അനുഭവിച്ചത്. നമ്മുടെ ഹൃദയമിടിപ്പ് ആ കമന്‍ററി ബോക്‌സിൽ നമുക്ക് കേൾക്കുവാനായി സാധിക്കും. ആ എനർജിയും അനുഭവവും സിനിമയ്‌ക്ക് വല്ലാതെ ഉപകരിച്ചു. കമന്‍ററി പറയുമ്പോൾ മൈക്ക് പിടിക്കേണ്ട രീതി, ബോഡി ലാംഗ്വേജ് ഈ സിനിമയിലൂടെ എല്ലാം മനസിലാക്കുവാൻ സാധിച്ചു. ചുണ്ടോടു ചേർത്ത് മൈക്ക് പിടിച്ച് കമന്‍ററി പറയുന്ന രീതി സിനിമയിൽ ചെയ്യുവാൻ സാധിക്കില്ലെന്നും കഥാപാത്രത്തിന്‍റെ മുഖം ക്യാമറയിൽ വ്യക്തമാക്കേണ്ടതായിട്ടുണ്ടായിരുന്നതിനാൽ സിനിമാറ്റിക് ലിബർട്ടിക്ക് വേണ്ടി ചിത്രീകരണത്തിനിടയിൽ അഡ്‌ജസ്‌മെന്‍റുകൾ ചെയ്യേണ്ടി വന്നെന്നും കല്യാണി പറഞ്ഞു.

കല്യാണിയെ താൻ പഠിപ്പിച്ചിട്ടില്ലെന്ന് ഷൈജു ദാമോദർ : കല്യാണിയെ കമന്‍ററിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുവാൻ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശസ്‌ത കമന്‍റേറ്റർ ഷൈജു ദാമോദർ. ചിത്രത്തിന്‍റെ സംവിധായകൻ മനു സി കുമാർ വർഷങ്ങൾക്കു മുമ്പ് മാധ്യമപ്രവർത്തകനായിരുന്നു. അതുകൊണ്ടുതന്നെ കല്യാണിയോട് ഒരു ചോദ്യം ചോദിക്കാൻ സംവിധായകൻ ഒരു നിമിഷം മാധ്യമപ്രവർത്തകനായി. മലയാളഭാഷ കൃത്യമായി വശമില്ലാത്ത കല്യാണി എങ്ങനെയാണ് മലബാർ ഭാഷയിൽ ചിത്രത്തിൽ കമന്‍ററി പറയാൻ പഠിച്ചത് എന്നായിരുന്നു മനുവിന്‍റെ ചോദ്യം.

സ്വന്തം ശബ്‌ദത്തിൽ തന്നെ ഡബ്ബ് ചെയ്യണമെന്ന് ഒരു വാശിയുണ്ടായിരുന്നെന്നും. ഒരുപാട് ദിവസം എടുത്താണ് ഡബ്ബിങ് പൂർത്തിയാക്കിയതെന്നും കല്യാണി മറുപടി നൽകി. കല്യാണി പ്രിയദർശൻ എന്ന അഭിനേത്രിയുടെ മുഴുവൻ കഴിവുകളും ഈ ചിത്രത്തിനുവേണ്ടി പുറത്തെടുത്തിട്ടുണ്ട്. തന്‍റെ കരിയറിന്‍റെ വളർച്ചയ്‌ക്ക് താനിപ്പോൾ തെരഞ്ഞെടുക്കേണ്ട ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു ശേഷം മൈക്കിൽ ഫാത്തിമയെന്നും കല്യാണി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.