ETV Bharat / state

Chaaver Trailer Out: എത്തുന്നത് ഒരു 'ടിനു പാപ്പച്ചന്‍' സംഭവം; കുഞ്ചാക്കോ ചിത്രം ചാവേറിന്‍റെ ട്രെയിലര്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Sep 22, 2023, 9:25 PM IST

Chaaver Trailer Out  Chaaver Trailer  Tinu Pappachan  Kunchacko Boban  Mohanlal  ടിനു പാപ്പച്ചന്‍  ചാവേറിന്‍റെ ട്രെയിലര്‍  മോഹന്‍ലാല്‍  കുഞ്ചാക്കോ ബോബന്‍  സോഷ്യല്‍ മീഡിയ  ലിജോ ജോസ് പെല്ലിശ്ശേരി
Chaaver Trailer Out

Kunchacko Bobans Chaaver Trailer Out Now: ചാവേറിന്‍റെ ട്രെയിലര്‍ മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്

ചാവേറിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ നിന്ന്

ജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ, എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ തന്‍റേതായ ഇടംപിടിച്ച ടിനു പാപ്പച്ചന്‍ (Tinu Pappachan) അണിയിച്ചൊരുക്കുന്ന ചാവേറിന്‍റെ ട്രെയിലര്‍ (Chaver Trailer) പുറത്ത്. കുഞ്ചാക്കോ ബോബനെ (Kunchacko Boban) കേന്ദ്ര കഥാപാത്രമാക്കി ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചാവേറിന്‍റെ ട്രെയിലര്‍ മോഹന്‍ലാല്‍ (Mohanlal), ടൊവിനോ (Tovino), പൃഥ്വിരാജ് (Prithviraj) എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ടിനു പാപ്പച്ചന്‍റെ മുന്‍ചിത്രങ്ങളെ പോലെ തന്നെ ഒരു കംപ്ലീറ്റ് തിയേറ്റര്‍ സ്‌റ്റഫായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ടിനുവിന്‍റെ ചിത്രങ്ങളില്‍ മൂന്നാമത്തെ ചിത്രമാണ് ചാവേറെന്നും തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരുപാടുപേരുടെ സിനിമ കൂടിയാണിതെന്നും ട്രെയിലര്‍ പ്രകാശനം ചെയ്‌തുകൊണ്ട് പ്രശസ്‌ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രതികരിച്ചു. ടിനുവിന്‍റെ സിനിമകളില്‍ തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്‌ടപ്പെട്ട സിനിമയാണ് ചാവേറെന്നും ചിത്രം വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശോകൻ എന്ന ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ ആന്‍റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും 'ചാവേറി'ല്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്ലോ പേസ് ത്രില്ലര്‍ വിഭാഗത്തിലൂള്‍പ്പെടുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്. സൗഹൃദം, രാഷ്‌ട്രീയം, പക എന്നീ മനുഷ്യ വികാരങ്ങള്‍ക്കിടെയിലൂടെ കടന്നുവരുന്ന ചിത്രമാണ് 'ചാവേര്‍'.

ചാവേറിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും, ക്യാരക്‌ടര്‍ പോസ്‌റ്ററുകളും, മോഷന്‍ പോസ്‌റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാത്രമല്ല വളരെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു 'ചാവേറി'ന്‍റേതായി പുറത്തിറങ്ങിയ മോഷന്‍ പോസ്‌റ്ററുകള്‍. ഇതിന് പിന്നാലെയാണ് ഒരു തിയറ്റര്‍ എക്സ്പീരിയന്‍സ് ഐറ്റമാണ് അണിയറയിലൊരുങ്ങുന്നതെന്ന് വ്യക്തമാക്കിയുള്ള ട്രെയിലറിന്‍റെ വരവും.

ജിന്‍റോ ജോർജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫിന്‍റേതാണ് ചാവേറിന്‍റെ എഡിറ്റിങ്. സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്‌റ്റിൻ വർഗീസാണ്. രതീഷ് മൈക്കിൾ (ചീഫ് അസോസിയേറ്റ് ഡയറക്‌ടർ), മെൽവി ജെ (വസ്‌ത്രാലങ്കാരം), റോണക്‌സ്‌ സേവ്യർ (മേക്കപ്പ്), സുപ്രീം സുന്ദർ (സംഘട്ടനം), ആക്‌സൽ മീഡിയ (വിഎഫ്എക്‌സ്‌), സുനിൽ സിംഗ് (ലൈൻ പ്രൊഡ്യൂസർ), രംഗനാഥ് രവി (സൗണ്ട് ഡിസൈൻ), മക്‌ഗുഫിൻ (ഡിസൈൻസ്‌), ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈൻ), ബ്രിജീഷ്‌ ശിവരാമൻ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), ആസാദ് കണ്ണാടിക്കൽ (പ്രൊഡക്ഷൻ കൺട്രോളർ), അർജുൻ കല്ലിങ്കൽ (സ്‌റ്റിൽസ്), സ്നേക്ക്പ്ലാന്‍റ് (മാർക്കറ്റിങ്), അനൂപ് സുന്ദരന്‍ (ഡിജിറ്റര്‍ പിആര്‍), ആതിര ദിൽജിത്ത്, ഹെയിൻസ് (പിആർഒ) എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Chaaver New Poster: 'നിങ്ങളുടെ ആത്മാവിനെ തളർത്താൻ ഒരുക്കിയ ചാവേര്‍'; പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.