ETV Bharat / state

AI Camera High Court Allowed To Pay Keltron: എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി

author img

By ETV Bharat Kerala Team

Published : Sep 18, 2023, 5:40 PM IST

AI camera  എ ഐ ക്യാമറ  First installment of AI Camera setup  High Court allowed to pay Keltron  എ ഐ ക്യാമറ സ്ഥാപിച്ചതിൽ ആദ്യ ഗഡു കെൽട്രോണിന്  എ ഐ ക്യാമറ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ഹർജി  investigation into AI camera scam  Keltron  എ ഐ ക്യാമറാ പദ്ധതി  AI camera project
AI Camera High Court Allowed To Pay Keltron

First Installment Of AI Camera Setup: എഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നുവെന്നാരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് പൊതുതാത്‌പര്യ ഹർജി നൽകിയത്

എറണാകുളം : എഐ ക്യാമറ സ്ഥാപിച്ചതിൽ ആദ്യ ഗഡുവായ 11.79 കോടി കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി (First installment of AI Camera setup High Court allowed to pay Keltron). നേരത്തെ സാമ്പത്തിക ഇടപാടുകൾ ഹൈക്കോടതി തടഞ്ഞിരുന്നു. എഐ ക്യാമറ അഴിമതിയിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കോടതി നടപടി. ജൂണ്‍ 23 മുതൽ ക്യാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൂലൈ മുതൽ ചലാൻ നൽകി തുടങ്ങിയെന്നും സർക്കാർ വ്യക്തമാക്കി.

എഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നുവെന്നാരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് പൊതുതാത്‌പര്യ ഹർജി നൽകിയിട്ടുള്ളത്. ഹർജി ഹൈക്കോടതി ഒക്ടോബർ 18 ലേക്ക് മാറ്റി. പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ അടക്കം വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടർന്ന് കൺസോർഷ്യത്തിലെ മറ്റംഗങ്ങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്.

ALSO READ: എ ഐ ക്യാമറ; എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ടതിൽ ദുരൂഹതയെന്ന് ചെന്നിത്തല

കൂടാതെ ലാഭവിഹിതം 40 ശതമാനത്തില്‍ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി മുടക്കിയത്. കരാർ പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും 7.56 കോടി രൂപ വീതം 20 ഗഡുക്കളായാണ് നൽകേണ്ടത്. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് സെപ്റ്റംബർ നാലിന് മൂന്ന് മാസം തികയാനിരിക്കെയാണ് എസ്ആർഐടി കെൽട്രോണിന് കത്തയച്ചത്.

അതേസമയം കെൽട്രോൺ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി കത്ത് സർക്കാരിന് കൈമാറി. ആദ്യ ഗഡുവായി ആകെ 11.61 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ടത്. ഇതിൽ എസ്ആർഐടിക്ക് നൽകേണ്ട 7.56 കോടി രൂപയും ഉൾപ്പെടും. ബാക്കി തുകയാണ് കെൽട്രോണിനുള്ളത്. നേരത്തെ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹർജിയിൽ സർക്കാർ പണം നൽകുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതില്‍ കോടതി ഏഴിന് വീണ്ടും വാദം കേൾക്കാനിരിക്കുകയാണ്. കരാർ പ്രകാരം എസ്ആർഐടിക്ക് ആകെ 151.22 കോടി രൂപയാണ് ലഭിക്കേണ്ടത്.

കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് നൽകേണ്ട 11.61 കോടി രൂപയിൽ ഫെസിലിറ്റി മാനേജ്മെന്‍റ് സർവീസിന്‍റെ ആദ്യ ഗഡുവായ 3.31 കോടി രൂപയും കെൽട്രോൺ വിതരണം ചെയ്‌ത ഉപകരണങ്ങളുടെ വിലയായി 34.5 ലക്ഷം രൂപയും ഉൾപ്പെടുന്നു. കൂടാതെ കൺസൾട്ടൻസി ചാർജിന്‍റെ ആദ്യ ഗഡുവായ 38.84 ലക്ഷം രൂപയും ഉൾപ്പെടുന്നുണ്ട്. എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ സാക്ഷ്യപ്പെടുത്തിയ പെർഫോമൻസ് മെയിന്‍റനൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള രേഖകൾക്കൊപ്പമാണ് കെൽട്രോണിന് എസ്ആർഐടി ബിൽ നൽകേണ്ടത്. ഈ നടപടികൾക്ക് മുന്നോടിയായാണ് കെൽട്രോണിനെ ആദ്യ ഗഡു നൽകേണ്ടതിനെ കുറിച്ച് എസ്ആർഐടി ഓർമിപ്പിച്ചിരുന്നത്.

ALSO READ: എ ഐ ക്യാമറ : ആദ്യ ഗഡു ആവശ്യപ്പെട്ട് കെൽട്രോണിനെ സമീപിച്ച് എസ്‌ആർഐടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.