ETV Bharat / state

ലൗ ജിഹാദ് യാഥാര്‍ഥ്യം; കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് വെള്ളാപ്പള്ളി

author img

By

Published : May 9, 2022, 10:29 PM IST

love jihad is a reality In Kerala  love jihad is a reality In Kerala Vellapalli Nadeshan  ലൗ ജിഹാദ് യാഥാര്‍ഥ്യം വെള്ളാപ്പള്ളി നടേശന്‍  കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തനം
ലൗ ജിഹാദ് യാഥാര്‍ഥ്യം; കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് വെള്ളാപ്പള്ളി

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ടാണ് എങ്കിൽ പോലും പലയിടത്തും അത് നടക്കുന്നുണ്ട് എന്നത് കൊണ്ട് അതിനെ തള്ളിപ്പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ: കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലൗ ജിഹാദ് എന്നത് യാഥാര്‍ഥ്യമാണ്. എന്നാൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ടാണ് എങ്കിൽ പോലും പലയിടത്തും അത് നടക്കുന്നുണ്ട് എന്നത് കൊണ്ട് അതിനെ തള്ളിപ്പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. കുടുംബത്തോടെ ആയിരക്കണക്കിന് ആളുകളെ മതംമാറ്റുന്ന സംഭവങ്ങളും കേരളത്തില്‍ ഉൾപ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തനം നടത്തി ഒരൊറ്റ മതമാക്കി മാറ്റിയ സംഭവങ്ങളും കൂട്ടായ്മകളും ഉണ്ട്.

ലൗ ജിഹാദ് യാഥാര്‍ഥ്യം; കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് വെള്ളാപ്പള്ളി

പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നതെന്നും അദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഓരോ ആളുകളും ഓരോ രാഷ്ട്രീയ അടവുനയങ്ങളും സ്വീകരിക്കും. അതിക്കുറിച്ച് അഭിപ്രായം പറയാൻ താൻ രാഷ്ട്രീയക്കാരനല്ല. തൃക്കാക്കരയിൽ ലൗ ജിഹാദ് വിഷയം ചർച്ച ചെയ്യപ്പെടാൻ ഇടയുണ്ട്.

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പിന്തുണയും അനുഗ്രഹവും തേടി എത്തി. അത് രാഷ്ട്രീയമല്ല, തികച്ചും സൗഹൃദ സന്ദർശനം മാത്രമായിരുന്നു എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നിലവിൽ ബിജെപി സ്ഥാനാർഥി മാത്രമാണ് പിന്തുണ തേടി എത്തിയത്.

മറ്റ് സ്ഥാനാർഥികൾ പിന്തുണ തേടി എത്തുമോ എന്നത് അറിയില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പളളി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

Also Read: നിർബന്ധിത മത പരിവർത്തനം ആശങ്കാജനകമെന്ന് എന്‍എസ്‍എസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.