പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം വിളി: ഒരാൾ അറസ്റ്റില്‍
Updated on: May 24, 2022, 12:44 PM IST

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം വിളി: ഒരാൾ അറസ്റ്റില്‍
Updated on: May 24, 2022, 12:44 PM IST
ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്‌ച രാത്രി 10 മണിയോടെ പിടികൂടിയത്.
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്‌ച രാത്രി 10 മണിയോടെ (23.05.2022) കസ്റ്റഡിയില്‍ എടുത്തത്.
റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അതേസമയം പൊലീസ് നടപടിക്കെതിരെ ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മതസ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസ്.
കുട്ടിയെ കൊണ്ട് വന്നവരും സംഘാടകരുമാണ് കേസില്‍ പ്രതികള്‍. കഴിഞ്ഞ ശനിയാഴ്‌ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് തോളിലേറ്റി കുട്ടിയെ ക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വൈറലായിരുന്നു.
ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
