ETV Bharat / sports

ഖത്തറിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്രസീലിലേക്ക്; താരമായി റിച്ചാലിസണ്‍

author img

By

Published : Dec 24, 2022, 10:31 AM IST

Richarlison wins Goal of the Tournament  Richarlison  fifa world cup 2022  fifa world cup  ലോകകപ്പിലെ മികച്ച ഗോള്‍ റിച്ചാര്‍ലിസണിന്‍റേത്  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  റിച്ചാലിസണ്‍  നെയ്‌മര്‍  കിലിയന്‍ എംബാപ്പെ  neymar  kylian mbappe
ഖത്തറിലെ മികച്ച ഗോളിനുള്ള പുരസ്‌ക്കാരം ബ്രസീലിലേക്ക്

നെയ്‌മര്‍, കിലിയന്‍ എംബാപ്പെ, എൻസോ ഫെർണാണ്ടസ്, തുടങ്ങിയ താരങ്ങളുടെ ഗോളുകളെ പിന്തള്ളിയാണ് റിച്ചാലിസണ്‍ പുരസ്‌കാര ജേതാവായത്.

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ നേടിയ ഗോളാണ് ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.

നെയ്‌മര്‍, കിലിയന്‍ എംബാപ്പെ, എൻസോ ഫെർണാണ്ടസ്, തുടങ്ങിയ താരങ്ങളുടെ ഗോളുകളെ പിന്തള്ളിയാണ് റിച്ചാലിസണ്‍ പുരസ്‌കാര ജേതാവായത്. കൊറിയയ്‌ക്ക് എതിരെയുള്ള റിച്ചാലിസണിന്‍റെ മറ്റൊരു ഗോളിനും നോമിനേഷന്‍ ലഭിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിലാണ് റിച്ചാര്‍ലിസണിന്‍റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. മത്സരത്തിന്‍റെ 73-ാം മിനിട്ടിലായിരുന്നു ഗോളിന്‍റെ പിറവി. വിനീഷ്യസിന്‍റെ പാസില്‍ നിന്നും അതിമനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് 25കാരനായ താരം പന്ത് വലയിലെത്തിച്ചത്.

മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിങ്ങിയ റിച്ചാലിസണിന്‍റെ മികവില്‍ ബ്രസീല്‍ 2-0 ന് വിജയിക്കുകയും ചെയ്തു. ഖത്തറില്‍ ബ്രസീലിനായി മിന്നുന്ന പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്‍റെ താരമാണ് റിച്ചാര്‍ലിസണ്‍ നടത്തിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടേറ്റ തോല്‍വി കാനറികള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നു.

അതേസമയം 2006 മുതല്‍ക്കാണ് ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌ക്കാരം നല്‍കി തുടങ്ങിയത്. മാക്സി റോഡ്രിഗസ്, ഡീഗോ ഫോർലാൻ, ജെയിംസ് റോഡ്രിഗസ്, ബെഞ്ചമിൻ പവാർഡ് എന്നിവരാണ് ഇതിന് മുന്നെ പ്രസ്‌തു പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്.

ALSO READ: കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടിക ; പിവി സിന്ധു 12ാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.