ETV Bharat / sports

Argentina vs Australia | 80-ാം സെക്കന്‍റിൽ മെസിയുടെ ഗോൾ ; സൗഹൃദ മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് അർജന്‍റീന

author img

By

Published : Jun 15, 2023, 9:03 PM IST

sports  അർജന്‍റീന  മെസി  ലയണൽ മെസി  Messi  Lionel Messi  അർജന്‍റീന vs ഓസ്‌ട്രേലിയ  ലയണൽ മെസിക്ക് ഗോൾ  ജർമൻ പെസല്ല  Argentina vs Australia  argentina defeats australia  messi scores
മെസി അർജന്‍റീന

എന്‍സോയില്‍ നിന്ന് സ്വീകരിച്ച് മനോഹരമായി മെസി പന്ത് വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു. കരിയറിലെ മെസിയുടെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്

ബീജിങ് : ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസിയുടെ തകർപ്പൻ ഗോൾ മികവിൽ വിജയം സ്വന്തമാക്കി ലോക ചാമ്പ്യൻമാരായ അർജന്‍റീന. ബീജിങ്ങിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്‍റീന ഓസ്‌ട്രേലിയയെ തകർത്തത്. ലയണൽ മെസി (80 സെക്കന്‍റ്), ജർമൻ പെസല്ല (68) എന്നിവരാണ് അർജന്‍റീനയ്ക്കാ‌യി ഗോളുകൾ നേടിയത്.

ലോകകപ്പിലെ അർജന്‍റീനയുടെ വിജയത്തിൽ പ്രധാനികളായ താരങ്ങളെല്ലാം കളിച്ച മത്സരത്തിന്‍റെ 80-ാം സെക്കന്‍റിൽ തന്നെ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് തകർപ്പനൊരു ഗോളിലൂടെ മെസി ടീമിനെ മുന്നിലെത്തിച്ചു. എന്‍സോയില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡ്രിബിൾ ചെയ്‌ത് മുന്നേറിയ മെസി ഓസ്‌ട്രേലിയന്‍ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മനോഹരമായി പന്ത് വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.

  • ¡GOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOLAZO DE #ARGENTINA, LO HIZO LIONEL ANDRÉS MESSI CUCCITTINI!👊🏼🤩🔥 pic.twitter.com/l0MXgZgh2v

    — Argentina Gol (@BocaJrsGolArg) June 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഓസ്‌ട്രേലിയൻ ഗോൾ കീപ്പർക്കും സഹ താരങ്ങൾക്കും കാഴ്‌ചക്കാരായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. അർജന്‍റീനയ്ക്കാ‌യി മെസിയുടെ 103-ാം ഗോൾ കൂടിയായിരുന്നു ഇത്. കൂടാതെ മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയായിരുന്നു ഇത്. ഞൊടിയിടയ്‌ക്കുള്ളിൽ ഗോൾ വന്ന ഞെട്ടലിൽ നിന്ന് ഉണർന്ന ഓസ്‌ട്രേലിയ പിന്നീട് ആക്രമിച്ച് കളിക്കാൻ തുടങ്ങി.

പല തവണ അവർ അർജന്‍റീനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. എന്നാൽ അർജന്‍റീനയുടെ ഗോൾ കീപ്പര്‍ എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ അവർക്കായില്ല. ഇതിനിടെ അർജന്‍റീനയും ഓസ്‌ട്രേലിയൻ ഗോൾ പോസ്റ്റിലേക്ക് കൃത്യമായ ഇടവേളകളിൽ ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്നു. ഇടയ്‌ക്ക് ഡി മരിയയിൽ നിന്ന് സ്വീകരിച്ച പന്ത് മെസിക്ക് കൃത്യമായി വലയ്‌ക്കുള്ളിലാക്കാനായില്ല. ഇതോടെ ആദ്യ പകുതിക്ക് വിസിൽ വീണു.

പെസല്ലയുടെ വക രണ്ടാം ഗോൾ : രണ്ടാം പകുതിയിലും ആക്രമിച്ച് തന്നെയാണ് അർജന്‍റീന കളിച്ചത്. ഇതിന്‍റെ ഫലമായി 68-ാം മിനിട്ടിൽ തന്നെ രണ്ടാം ഗോൾ നേടാനും അവർക്കായി. ജർമൻ പെസല്ലയുടെ വകയായിരുന്നു ഗോൾ. ഇടത് വിങ്ങില്‍ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്‍റെ ക്രോസ് തകർപ്പനൊരു ഹെഡറിലൂടെ പെസല്ല ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോളും വീണതോടെ ഓസ്‌ട്രേലിയ തോൽവി ഉറപ്പിച്ചു.

  • ¡EL SEGUNDOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO DE #ARGENTINA, LO HIZO GERMÁN PEZZELLA!👊🏼🤩🔥 pic.twitter.com/dJiNVEJ83Z

    — Argentina Gol (@BocaJrsGolArg) June 15, 2023 " class="align-text-top noRightClick twitterSection" data=" ">

തുടർന്നും അർജന്‍റീന ആക്രമിച്ച് തന്നെ കളി തുടർന്നു. ഇതിനിടെ ജൂലിയൻ അൽവാരസിന്‍റെ ഗോൾ ശ്രമം ഓസ്‌ട്രേലിയൻ ഗോളി തട്ടിയകറ്റി. ഇതിന് പിന്നാലെ ഫൈനൽ വിസിലും വീണു. ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോ അര്‍ജന്‍റീനക്കായി അരങ്ങേറ്റം നടത്തി. ജൂണ്‍ 19-ന് ഇന്തോനേഷ്യക്കെതിരെയാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം.

ALSO READ : Lionel Messi| 'മെസി എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍; ഫ്രാന്‍സില്‍ അര്‍ഹമായ ബഹുമാനം ലഭിച്ചില്ല': കിലിയന്‍ എംബാപ്പെ

അതേസമയം മത്സരത്തില്‍ എല്ലാ കണ്ണുകളും ഇന്ന് മെസിയിലേക്ക് തന്നെയായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ് അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മിയാമിയിലേക്ക് പോകാൻ തീരുമാനിച്ച ശേഷം രാജ്യത്തിനായി മെസി കളിക്കുന്ന ആദ്യ മത്സരമാണിത്.

കൂടാതെ അടുത്ത ലോകകപ്പിനില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്‌തമാക്കുകയും കൂടി ചെയ്‌തിരുന്നു. ഇതോടെ അർജന്‍റീനിയൻ കുപ്പായത്തിൽ മെസിയുടെ മാജിക് ആസ്വദിക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.