ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സ്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് റെക്കോഡ്

author img

By

Published : Nov 21, 2022, 4:02 PM IST

Cristiano Ronaldo  Cristiano Ronaldo Instagram  Cristiano 500 Million Followers On Instagram  ക്രിസ്റ്റ്യാനോ റൊണാൾഡോ  ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്‍സ്റ്റഗ്രാം  ലയണൽ മെസി  കെയ്‌ലി ജെന്നര്‍  വിരാട് കോലി  Lionel Messi  Kylie Jenner  Virat Kohli

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

കളിക്കളത്തിനകത്തും പുറത്തും റെക്കോഡുകളുടെ തോഴനാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്തിടെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ താൻ റെക്കോഡുകളെ പിന്തുടരുന്നില്ലെന്നും പകരം റെക്കോഡുകൾ തന്നെയാണ് പിന്തുടരുന്നതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ 500 മില്യൺ (50 കോടി) ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യ വ്യക്തിയെന്ന നേട്ടമാണ് 37കാരനായ താരം സ്വന്തമാക്കിയത്. അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ വ്യക്തി. 376 മില്യൺ ഫോളോവേഴ്‌സാണ് മെസിക്കുള്ളത്.

അമേരിക്കന്‍ മോഡലായ കെയ്‌ലി ജെന്നറാണ് മൂന്നാം സ്ഥാനത്ത്. 372 മില്യണ്‍ ഫോളോവേഴ്‌സാണ് കെയ്‌ലിയ്‌ക്കുള്ളത്. അമേരിക്കന്‍ സിംഗര്‍ സെലീന ഗോമസ്, അമേരിക്കന്‍ ആക്‌ടര്‍ ഡ്വെയ്ൻ ദി റോക്ക് ജോൺസണുമാണ് നാലും അഞ്ചും സ്ഥാനത്ത്. ഈ പട്ടികയില്‍ ഏഴാം സ്ഥാനക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി.

also read: 'മെസിയെ കളിപ്പിക്കും, ക്രിസ്റ്റ്യാനോയെ ഒഴിവാക്കും': വെയ്‌ന്‍ റൂണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.