ETV Bharat / sports

അടിമുടിമാറാന്‍ ബ്ലാസ്‌റ്റേഴ്‌സ്: രണ്ട് താരങ്ങള്‍ കൂടി ക്ലബ് വിട്ടു

author img

By

Published : Jun 3, 2022, 2:45 PM IST

കേരള ബ്ലാസ്‌റ്റേഴ്‌സ്  കേരള ബ്ലാസ്‌റ്റേഴ്‌സ് ട്രാന്‍സ്‌ഫര്‍ വാര്‍ത്തകള്‍  ഐഎസ്എല്‍ ട്രാന്‍സ്‌ഫര്‍ വാര്‍ത്തകള്‍  kerala blasters transfer news  isl transfer news
അടിമുടിമാറാന്‍ ബ്ലാസ്‌റ്റേഴ്‌സ്; രണ്ട് താരങ്ങള്‍ കൂടി ക്ലബ് വിട്ടു

അല്‍വാരോ വാസ്‌ക്വെസ്, വിന്‍സി ബാരെറ്റോ, ചെഞ്ചോ ഗ്യൽഷനെ എന്നിവര്‍ നേരത്തെ ക്ലബ് വിട്ടിരുന്നു

എറണാകുളം: കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് രണ്ട് താരങ്ങള്‍ കൂടി ക്ലബ് വിട്ടു. കഴിഞ്ഞ സീസണുകളില്‍ ടീമിന്‍റെ ഭാഗമായിരുന്ന ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസും, സെയ്ത്യാസെൻ സിങുമാണ് ഇന്ന് ടീം വിട്ടത്. കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് ഇരുവരുടെയും കരാര്‍ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് ക്ലബ് മാനേജ്‌മെന്‍റ് എത്തിയത്.

അല്‍വാരോ വാസ്‌ക്വെസ്, വിന്‍സി ബാരെറ്റോ, ചെഞ്ചോ ഗ്യൽഷനെ എന്നിവര്‍ നേരത്തെ ക്ലബ് വിട്ടിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനൊയ്‌ക്ക് കഴിഞ്ഞ സീസണില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമായിരുന്നു. 2020ല്‍ ഒഡീഷ എഫ്‌ സിയില്‍ നിന്നാണ് താരം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനായി 26 മത്സരങ്ങളില്‍ ഗോള്‍ വല കാത്ത ആല്‍ബിനോയ്‌ക്ക് ആറ് ക്ലീന്‍ ഷീറ്റുകളുണ്ട്. 2021-2022 സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഇതില്‍ നിന്ന് രണ്ട് ക്ലീന്‍ ഷീറ്റുകളും ആല്‍ബിനോ സ്വന്തമാക്കിയിരുന്നു.

ഡല്‍ഹി ഡൈനമോസില്‍ നിന്ന് 2018ലാണ് സെയ്ത്യാസെൻ സിങ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. നോര്‍ത്ത് ഈസറ്റ് യുണൈറ്റഡിന് വേണ്ടിയും താരം ഐഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. അവസാന സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സെയ്ത്യാസെൻ കളിച്ചത്.

Also read: 'അവിസ്‌മരണീയ നിമിഷങ്ങള്‍ക്ക് നന്ദി'; വാസ്‌ക്വെസിന് വിടപറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.