ETV Bharat / sports

Tilak Varma About Rohit Sharma's Support : 'രോഹിത് ഭയ്യ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്' ; അകമഴിഞ്ഞ നന്ദി പറഞ്ഞ് തിലക് വര്‍മ

author img

By

Published : Aug 22, 2023, 1:55 PM IST

Indian premier league  Tilak Varma included Asia Cup 2023 India Squad  Tilak Varma  Asia Cup 2023 India Squad  Asia Cup 2023  Tilak Varma about Rohit Sharma support  രോഹിത് ശര്‍മ  തിലക് വര്‍മ  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  Mumbai Indians  മുംബൈ ഇന്ത്യന്‍സ്
Asia Cup 2023 Tilak Varma about Rohit Sharma support

Tilak Varma included Asia Cup 2023 India Squad ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി യുവതാരം തിലക് വര്‍മ

ഡബ്ലിന്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian premier league) മുംബൈ ഇന്ത്യന്‍സിനായുള്ള (Mumbai Indians) മിന്നും പ്രകടനത്തോടെയാണ് യുവതാരം തിലക് വര്‍മ (Tilak Varma) ഇന്ത്യയുടെ ടി20 ടീമിലേക്ക് എത്തിയത്. വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിളങ്ങിയ തിലക് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്‌തു. പിന്നാലെ താരത്തിന് ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് വിളിയെത്തി (Tilak Varma included Asia Cup 2023 India Squad).

ഇക്കുറി ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഒരൊറ്റ ഏകദിന മത്സരം പോലും കളിക്കാതെയാണ് തിലകിന്‍റെ കടന്നുവരവ്. ഏഷ്യ കപ്പിനുള്ള (Asia Cup 2023) ടീമിൽ ഇടംനേടിയതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നിരന്തരമായ പിന്തുണയ്ക്കും മാർഗനിർദേശത്തിനും ആത്മാർഥമായ നന്ദി പറഞ്ഞിരിക്കുകയാണ് തിലക് (Tilak Varma about Rohit Sharma's support).

രോഹിത് തനിക്ക് ഏപ്പോഴും പ്രോത്സാഹനവും സഹായവും നൽകിയിട്ടുണ്ടെന്ന് താരം (Tilak Varma about Rohit Sharma support) പറഞ്ഞു. "രോഹിത് ഭയ്യ എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. ഞാൻ ഐപിഎല്ലിൽ കളിക്കുമ്പോഴും അദ്ദേഹം അടുത്തുവന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു.

ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഞാൻ അൽപ്പം പരിഭ്രാന്തനായിരുന്നു.അദ്ദേഹം മാത്രമാണ് എന്‍റെ അടുത്ത് വന്ന് ഗെയിമിനെക്കുറിച്ച് സംസാരിച്ചത്. എല്ലായ്‌പ്പോഴും സ്വതന്ത്രമായി കളിക്കുകയും ഒരോ മത്സരവും ആസ്വദിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

എനിക്ക് എപ്പോള്‍ വേണമെങ്കിലും അടുത്ത് ചെന്നോ, മെസേജിലൂടെയോ സംസാരിക്കാമെന്നും എപ്പോഴും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറയുകയും ചെയ്‌തിരുന്നു"- തിലക് വര്‍മ പറഞ്ഞു.

ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 343 റൺസായിരുന്നു തിലക് നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 173 റൺസായിരുന്നു 20-കാരന്‍ കണ്ടെത്തിയത്. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യയുടെ വമ്പന്‍ താരങ്ങള്‍ക്ക് അടിപതറിയപ്പോള്‍ ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത് തിലകിന്‍റെ ബാറ്റിങ്ങായിരുന്നു.

സാഹചര്യത്തിന് അനുസൃതമായി തന്‍റെ കളി ശൈലി മാറ്റം വരുത്തുന്ന തിലക് ഏറെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്‌തിരുന്നു. എന്നാല്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജു സാംസണെ ബാക്കപ്പാക്കുകയും തിലകിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തതില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ടീം പ്രഖ്യാപന വേളയില്‍ തന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തത വരുത്തിയിരുന്നു.

തിലക് ഭാവി വാഗ്‌ദാനം: യുവതാരമായ തിലകിന് ബിസിസിഐ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അഗാര്‍ക്കറിന്‍റെ വാക്കുകള്‍ "തിലക് വര്‍മ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനമാണ് (Ajit Agarkar on Tilak Varma). അവന് ലഭിച്ചിരിക്കുന്ന വലിയൊരു അവസരമാണ് ഏഷ്യ കപ്പ്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിലകിന്‍റെ മികവ് എടുത്ത് പറയേണ്ടതാണ്.

ALSO READ: Madan Lal On Asia Cup 2023 India Squad : 'അക്കാര്യം ആശങ്കാജനകമാണ്, ഒളിച്ചുവയ്‌ക്കുന്നതെന്തിന്? '; തുറന്നടിച്ച് മദന്‍ ലാല്‍

മികച്ച ബാറ്റിങ്ങിന് പുറമെ കളിക്കളത്തിലെ അവന്‍റെ മനോഭാവവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു ഇടങ്കയ്യന്‍ ബാറ്ററാണവന്‍. ഇക്കാര്യം കൊണ്ട് തന്നെ അവന് ടീമില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ശ്രമിക്കും" - അഗാര്‍ക്കര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.