കാര്യവട്ടത്തടി, ഗുവാഹത്തിയിലടി ; റൺവേട്ടയിൽ മാക്സ്‍വെല്ലിനെ മറികടന്ന് സൂര്യകുമാർ

author img

By

Published : Oct 2, 2022, 11:01 PM IST

Updated : Oct 3, 2022, 2:22 PM IST

ind vs sa  india vs south africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  Suryakumar Yadav  Surya Kumar Yadav new records  സൂര്യകുമാർ യാദവ്  indian cricketer sky  സൂര്യകുമാർ യാദവ് റെക്കോഡ്  Surya Kumar Yadav new records in t20 cricket  t20 records

ടി20യില്‍ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായാണ് സൂര്യ മാറിയത്

ഗുവാഹത്തി : ബാറ്റെടുത്തപ്പോഴെല്ലാം മികവാർന്ന പ്രകടനവുമായി ഇന്ത്യൻ ടീമിന് കരുത്തേകുന്ന താരമാണ് 'സ്കൈ' എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഗുവാഹത്തിയിൽ 18 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ ടി20 ക്രിക്കറ്റിലെ വമ്പൻ നേട്ടമാണ് സ്വന്തം പേരിലാക്കിയത്.

ടി20യില്‍ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായാണ് സൂര്യ മാറിയത്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്സ്‍വെല്ലിനെയാണ് സൂര്യ മറികടന്നത്.166 സ്ട്രൈക്ക് റേറ്റിൽ 604 പന്തുകള്‍ നേരിട്ടാണ് ഗ്ലെന്‍ മാക്സ്‍വെല്‍ ഈ നേട്ടത്തിലെത്തിയത്. എന്നാൽ 174 സ്ട്രൈക്ക് റേറ്റിൽ വെറും 573 പന്തുകള്‍ മാത്രമാണ് ഈ റെക്കോഡ് മറികടക്കാൻ സൂര്യക്ക് വേണ്ടിവന്നത്.

അതോടൊപ്പം തന്നെ, ടി20യിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായും സൂര്യകുമാർ മാറി. 32-കാരനായ ബാറ്റർ തന്‍റെ 31-ാം ഇന്നിങ്‌സിലാണ് 1000 റൺസിലെത്തിയത്. വിരാട് കോലി (27), കെ എൽ രാഹുൽ (29) എന്നിവരാണ് വേഗത്തിൽ ആയിരം റൺസിലെത്തിയ ഇന്ത്യൻ താരങ്ങൾ. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ മൂന്നാമത്തെ വേഗമേറിയ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഗുവാഹത്തിയിൽ പിറന്നത്.

സൂര്യകുമാറിന്‍റെ അർദ്ധ സെഞ്ച്വറിക്ക് പുറമെ കെ എൽ രാഹുൽ, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങ് മികവിൽ ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 237 റണ്‍സ് നേടി.

Last Updated :Oct 3, 2022, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.