ETV Bharat / sports

'കോലി അതാഗ്രഹിച്ചിരുന്നു, പക്ഷേ പുറത്താക്കി'; ഇന്ത്യയ്‌ക്ക് ഐസിസി കിരീടം നേടാനാവാത്തത് ആഭ്യന്തര പ്രശ്‌നങ്ങളാലെന്ന് പാക് മുന്‍ നായകന്‍

author img

By

Published : Aug 13, 2023, 6:45 PM IST

Rashid Latif on Virat Kohli Captaincy  Rashid Latif  Virat Kohli  Shikhar Dhawan  Rashid Latif on Indian cricket team  റാഷിദ് ലത്തീഫ്  വിരാട് കോലി  ശിഖര്‍ ധവാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഇന്ത്യയ്‌ക്ക് ഐസിസി കിരീടം നേടാന്‍ കഴിയാത്തത് ആഭ്യന്തര പ്രശ്‌നങ്ങളാലെന്ന് പാക് മുന്‍ നായകന്‍

മികച്ച താരങ്ങളുണ്ടായിരുന്നിട്ടും അവരെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്

കറാച്ചി: ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ച ക്രിക്കറ്റ് ലോകത്തെ വലിയ നിഗൂഢതകളിലൊന്നാണ്. നിരവധി ലോകോത്തര താരങ്ങളുണ്ടായിട്ടും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. അന്ന് എംഎസ്‌ ധോണിയുടെ നേതൃത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

പിന്നീട് വിരാട് കോലിയ്‌ക്കും രോഹിത് ശര്‍മയ്‌ക്കും കീഴില്‍ വ്യത്യസ്‌ത ടൂര്‍ണമെന്‍റുകളില്‍ ഫൈനലിലടക്കം കളിച്ചുവെങ്കിലും കിരീട വരള്‍ച്ച അവസാനിച്ചില്ല. ഇതിന് കാരണം കളിക്കാരെ ശരിയായ വിനിയോഗിക്കാത്തതും ടീമിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ് (Rashid Latif).

'ഇന്ത്യയുടെ നായകനായിരുന്നപ്പോള്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. മത്സരങ്ങളും ടൂര്‍ണമെന്‍റുകളും വിജയിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവനെ പുറത്താക്കുകയാണ് ചെയ്‌തത്. ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഐസിസി ടൂർണമെന്‍റുകളിൽ ക്യാപ്റ്റന് ആഗ്രഹിച്ച കളിക്കാരെ ലഭിച്ചില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി ലഭിച്ചാല്‍ തന്നെ അവരെ ഫലപ്രദമായി ഉപയോഗിക്കാനും കഴിഞ്ഞിട്ടില്ല' - റാഷിദ് ലത്തീഫ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വെറ്ററന്‍ താരം ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ഇപ്പോഴും വളരെ മികച്ചതാണ്. ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറിലാണ് അവര്‍ക്ക് പ്രശ്‌നമുള്ളത്. ഉടന്‍ തന്നെ അതു പരിഹരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ആദ്യ മൂന്ന് ബാറ്റര്‍മാര്‍ വേഗത്തിൽ പുറത്താക്കപ്പെടുമ്പോഴാണ് അവരുടെ പ്രശ്‌നം ആരംഭിക്കുന്നത്. അവര്‍ക്ക് 25 മുതല്‍ 30 വരെ ഓവര്‍ കളിക്കാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ തന്നെ ടീം വിജയിക്കുകയും ചെയ്യും.

'അവർക്ക് ശിഖർ ധവാനെ തിരികെ കൊണ്ടുവരാമായിരുന്നു. ഒരു വര്‍ഷം നടന്ന ടൂറില്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് കളിപ്പിച്ചത്. ഇന്ത്യയ്‌ക്ക് എപ്പോഴും മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലട - റാഷിദ് ലത്തീഫ് പറഞ്ഞു നിര്‍ത്തി.

ALSO READ: ഇന്ത്യയുടെ അടുത്ത സച്ചിനും ഗാംഗുലിയും ; ഗില്ലിനേയും ജയ്‌സ്വാളിനേയും വാഴ്‌ത്തി റോബിന്‍ ഉത്തപ്പ

അതേസമയം ഇനി സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു ഐസിസി കിരീടം നേടാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്ക് ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന രണ്ട് സ്ഥാനത്തേക്ക് ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ യോഗ്യത മത്സരം കളിച്ചെത്തുകയും ചെയ്‌തു.

ALSO READ: WI vs IND | 'ആദ്യ മൂന്ന് ടി20കളിലും ഞാന്‍ തെറ്റുകള്‍ വരുത്തിയിട്ടില്ല, പക്ഷേ...'; മനസ് തുറന്ന് ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.