ഗാംഗുലി, ദ്രാവിഡ്, കോലി; മൂന്ന് ഇതിഹാസങ്ങളുടെയും കരിയറില്‍ ജൂണ്‍ 20ന്‍റെ പ്രത്യേകത

author img

By

Published : Jun 20, 2022, 12:49 PM IST

Rahul Dravid Virat Kohli and Sourav Ganguly made their Tests debuts for India on June 20  Rahul Dravid  Virat Kohli  Sourav Ganguly  വിരാട് കോലി  രാഹുല്‍ ദ്രാവിഡ്  സൗരവ് ഗാംഗുലി  വിരാട് കോലി ടെസ്റ്റ് അരങ്ങേറ്റം  രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് അരങ്ങേറ്റം  സൗരവ് ഗാംഗുലി ടെസ്റ്റ് അരങ്ങേറ്റം

ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ താരങ്ങളും ആദ്യമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ദിനമാണ് ജൂണ്‍ 20

ന്യൂഡല്‍ഹി: സുപ്രധാന കിരീടങ്ങള്‍ നേടാനായില്ലെങ്കിലും 'ജൂൺ 20' ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള ഒരു ദിനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ താരങ്ങള്‍ ആദ്യമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ദിവസമാണിത്. മുന്‍ ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി, മുന്‍ ക്യാപ്‌റ്റനും നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി എന്നിവരാണ് ജൂണ്‍ 20ന് ഇന്ത്യന്‍ കുപ്പായത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

1996ൽ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരയാണ് ഗാംഗുലിയും ദ്രാവിഡും ഇന്ത്യയ്‌ക്കായി ആദ്യ ടെസ്റ്റ് കളിച്ചത്. ക്രിക്കറ്റിന്‍റെ മെക്കയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി (131) കുറിച്ചാണ് 23കാരനായ ഗാംഗുലി അന്ന് വരവറിയിച്ചത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും താരം നേടി. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ലോകത്തെ പത്താമത്തെയും ഇന്ത്യയിലെ ആദ്യ ബാറ്ററെന്ന നേട്ടവും താരം സ്വന്തമാക്കി.

ഒടുവില്‍ ഇന്ത്യയ്‌ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച ഗംഗുലി യഥാക്രമം 7212, 11,363 റൺസ് നേടിയാണ് പാഡഴിച്ചത്. അതേസമയം വെറും അഞ്ച് റണ്‍സിനാണ് അര്‍ഹിച്ച സെഞ്ച്വറി ദ്രാവിഡിന് നഷ്‌ടമായത്. തുടര്‍ന്ന് ഇന്ത്യയുടെ വന്‍മതിലെന്ന വിശേഷണം നേടിയെടുത്ത താരം 164 ടെസ്റ്റുകളിൽ നിന്ന് 13,288 റൺസും, 344 ഏകദിനങ്ങളിൽ നിന്ന് 10,889 റൺസും നേടിയാണ് കളി മതിയാക്കിയത്.

also read: ബംഗാളുമായി തര്‍ക്കം; വൃദ്ധിമാൻ സാഹ ത്രിപുരയിലേക്കെന്ന് സൂചന

അതേസമയം 2011ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ കിങ്‌സ്റ്റണിലെ സബീന പാര്‍ക്കിലായിരുന്നു കോലിയുടെ അരങ്ങേറ്റം. മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലായി 4, 15 എന്നിങ്ങനെയായിരുന്നു താരത്തിന് നേടാനായത്. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് കോലി. 101 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ച്വറികളും, 28 അർധ സെഞ്ച്വറികളും സഹിതം 8043 റൺസാണ് നിലവില്‍ താരത്തിന്‍റെ പേരിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.