ETV Bharat / sports

India vs Zimbabwe 1983 World Cup Match 'ലൈവ് കാണിച്ചില്ല', കപില്‍ ദേവ് കളം നിറഞ്ഞ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കഥ...

author img

By ETV Bharat Kerala Team

Published : Oct 2, 2023, 7:35 PM IST

Kapil dev  India vs Zimbabwe 1983 World Cup Match  ODI World Cup 1983  India vs Zimbabwe  Cricket World Cup 2023  കപില്‍ ദേവ്  ഇന്ത്യ vs സിംബാബ്‌വെ  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023
India vs Zimbabwe 1983 World Cup Match

India vs Zimbabwe 1983 World Cup Match പതിനേഴ്‌ റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ ഐതിഹാസികമായി തിരിച്ചുവന്ന ഒരു ലോകകപ്പ് മത്സരമുണ്ട്. 1983 മാര്‍ച്ച് 20ന് ടേണ്‍ബ്രിഡ്‌ജ് വെല്‍സില്‍ സിംബാബ്‌വെയ്‌ക്ക് എതിരെ കപില്‍ ദേവിന്‍റെ ഐതിഹാസിക സെഞ്ചുറി പ്രകടനമായിരുന്നു ടീമിന് കരുത്ത് നല്‍കിയത്.

ഴിഞ്ഞ ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ 50 റണ്‍സില്‍ എറിഞ്ഞൊതുക്കി 10 വിക്കറ്റിന്‍റെ മിന്നും വിജയമായിരുന്നു ഇന്ത്യ നേടിയിരുന്നത്. കൊളംബോയില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുഹമ്മദ് സിറാജിന്‍റെ അഴിഞ്ഞാട്ടത്തില്‍ ടീം ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

സ്‌കോര്‍ ബോഡില്‍ വെറും 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ആറ് വിക്കറ്റുകള്‍ ശ്രീലങ്കയ്‌ക്ക് നഷ്‌ടമായിരുന്നു. പിന്നീടാവട്ടെ ടീമിന് ഒരു തിരിച്ചുവരവുണ്ടായില്ല. ഇത്തരത്തിലൊരു കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം വിരലിലെണ്ണാവുന്ന ചില ടീമുകള്‍ തിരിച്ചുവന്ന ചരിത്രമുണ്ടെങ്കിലും ഇക്കൂട്ടത്തില്‍ വിജയിച്ചവരുടെ കഥ ഏറെ കുറവാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വമ്പന്‍ തിരിച്ചുവരവിന്‍റെ വീരഗാഥ പറയാനുണ്ട്. അതും ഒരു ലോകകപ്പ് (Cricket World Cup) വേദിയില്‍.

40 വര്‍ഷങ്ങള്‍ക്ക് മുന്നെ 1983 ലോകകപ്പില്‍ നടന്ന ആ സംഭവം ഇങ്ങനെയാണ്... ക്രിക്കറ്റിന്‍റെ മെക്കയായ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ കീഴടക്കി കപിലിന്‍റെ ചെകുത്താന്മാര്‍ കിരീടമുയര്‍ത്തിയ ലോകകപ്പായിരുന്നുവത്. ഏവരും ചിരിച്ച് തള്ളിയ ഇന്ത്യന്‍ ടീം ചാമ്പ്യന്മാരായ ലോകകപ്പ്.

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യം വച്ചെത്തിയ വെസ്റ്റ്‌ഇന്‍ഡീസിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. തുടര്‍ന്ന് റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാര്‍ക്കെതിരെ കൊണ്ടും കൊടുത്തും ഇന്ത്യ പൊരുതി നിന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു വമ്പന്‍ തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യ തിരിച്ചുവന്നത് (India vs Zimbabwe 1983 World Cup Match).

1983 മാര്‍ച്ച് 20ന് ടേണ്‍ബ്രിഡ്‌ജ് വെല്‍സില്‍ ക്യാപ്റ്റന്‍ കപില്‍ ദേവായിരുന്നു ഇന്ത്യയെ ഒറ്റയ്‌ക്ക് തോളിലേറ്റിയ അത്ഭുത ഇന്നിങ്‌സ് കളിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ സിംബാബ്‌വെ ബോളര്‍മാര്‍ നിറഞ്ഞാടിയതോടെ അഞ്ചിന് 17 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.

ആറാം നമ്പറില്‍ ക്രീസിലെത്തിയ കപില്‍ ദേവ് (Kapil dev) പിന്നീട് എഴുതി ചേര്‍ത്തത് ചരിത്രമാണ്. 138 പന്തുകളില്‍ നിന്നും 175* റണ്‍സെടിച്ച താരത്തിന്‍റെ മികവില്‍ ഇന്ത്യ നിശ്ചിത 60 ഓവറില്‍ 266 റണ്‍സെന്ന മാന്യമായ സ്‌കോറിലേക്ക് എത്തി. 16 ബൗണ്ടറികളും ആറ്‌ സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്.

പ്രകടനത്തോടെ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ഏകദിന സെഞ്ചുറി, ഏകദിനത്തില്‍ അന്നുവരെയുള്ള ഏറ്റവും വലിയ വ്യക്‌തിഗത സ്‌കോർ എന്നിങ്ങനെ പല റെക്കോഡുകളും കപില്‍ സ്വന്തമാക്കിയിരുന്നു. സയ്യിദ് കിർമാനിയുടെ (24 പന്തുകളില്‍ 56*) വെടിക്കെട്ടും ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു. മറുപടിക്കിറങ്ങിയ സിംബാബ്‌വെയെ എറിഞ്ഞിട്ട് 31 റണ്‍സിന്‍റെ വിജയം തൂക്കിയായിരുന്നു അന്ന് ഇന്ത്യ ചരിത്രം തീര്‍ത്തത്.

ALSO READ: Indian Origin Players Cricket World Cup 2023 വേരുകൾ തേടിയല്ല, ഇവർ ഇന്ത്യയിലേക്ക് വരുന്നത് ലോക കിരീടം തേടി

നിര്‍ഭാഗ്യകരമായ കാര്യമെന്തെന്നാല്‍ കപിലിന്‍റെ ഈ ഐതിഹാസ ഇന്നിങ്‌സിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നതാണ്. കാരണം ഒരു സമരത്തെ തുടര്‍ന്ന് ബിബിസി ഈ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്‌തിരുന്നില്ല. ലോകകപ്പില്‍ ആരും കാര്യമാക്കാത്ത ടീമാണ് ഇന്ത്യയെന്നതിനാല്‍ മത്സരം സംപ്രേഷണം ചെയ്യുന്നതില്‍ അവര്‍ക്ക് കാര്യമായ താല്‍പര്യവുമുണ്ടായിരുന്നില്ല. വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യ വീണ്ടും ഒരു ഏകദിന (Cricket World Cup 2023) ലോകകപ്പിനിറങ്ങുമ്പോള്‍ കപിലിന്‍റെ ഈ ഇന്നിങ്‌സ് ഓര്‍ക്കാതിരിക്കാനാവില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.