ETV Bharat / sports

IND vs AUS| മൂന്നാം നമ്പറില്‍ സ്‌റ്റീവ് സ്‌മിത്ത്; മിച്ചല്‍ മാര്‍ഷിന് പകരക്കാരനെ പരീക്ഷിക്കാന്‍ ഓസ്‌ട്രേലിയ

author img

By

Published : Sep 20, 2022, 7:45 AM IST

india vs australia t20 series  IND vs AUS  steve smith  aaron finch  സ്‌റ്റീവ് സ്‌മിത്ത്  ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20  ടി20 ലോകകപ്പ്
IND vs AUS| മൂന്നാം നമ്പറില്‍ സ്‌റ്റീവ് സ്‌മിത്ത്; മിച്ചല്‍ മാര്‍ഷിന് പകരക്കാരനെ പരീക്ഷിക്കാന്‍ ഓസ്‌ട്രേലിയ

പരിക്കിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര നഷ്‌ടമായത്. ഈ സാഹചര്യത്തിലാണ് സ്‌മിത്തിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത്.

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സ്‌റ്റീവ് സ്‌മിത്ത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ടി20 ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ച്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്‍റെ അഭാവത്തിലാണ് സ്‌മിത്ത് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുള്ളത്. ടീമിന്‍റെ ഘടനയ്‌ക്ക് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് സ്റ്റീവന്‍ സ്‌മിത്തെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള സ്‌മിത്ത് ക്രിക്കറ്റില്‍ മികച്ച താരങ്ങളിലൊരാളാണ്. അദ്ദേഹത്തിന്‍റെ കഴിവും കളിമികവും എല്ലാവര്‍ക്കും സുപരിചിതമാണ്. അതിനാല്‍ തന്നെ ടീം നല്‍കുന്ന ചുമതലകള്‍ കൃത്യമായി സ്‌മിത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായതോടെയാണ് സ്‌മിത്തിന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ നറുക്ക് വീണത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച 12 ടി20 മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് സ്‌റ്റീവ് സ്‌മിത്ത് ഓസ്‌ട്രേലിയയ്‌ക്കായി ടി20യില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത്. ലോകകപ്പിന് മുന്‍പ് താരത്തിന് ടീമിലെ ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പാക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പര.

നിലവില്‍ ടീം കോമ്പിനേഷനില്‍ നടത്തുന്ന പരീക്ഷണങ്ങളെല്ലാം തന്നെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് നടത്തുന്നതാണെന്നും ഫിഞ്ച് പറഞ്ഞു. അതുകൊണ്ട് തന്നെ താരങ്ങളുെട വിവിധ സ്ഥാനങ്ങളിലെ പ്രകടനങ്ങളും വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. പരിക്കുകള്‍ തിരിച്ചടിയാകും എന്നത് മുന്നില്‍ കണ്ട് തന്നെയാണ് ടീം കോമ്പിനേഷനില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും ഓസീസ് നായകന്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.