വീഴ്‌ചയിലും ഞാനുണ്ട് കൂടെ ; വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്‌ക ശർമ

വീഴ്‌ചയിലും ഞാനുണ്ട് കൂടെ ; വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്‌ക ശർമ
Anushka Sharma hugs Virat Kohli after India lose in ICC World Cup 2023 Final: ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ദുഃഖിതനായി ഗ്യാലറിയിലേക്ക് വന്ന വിരാട് കോലിയെ ആശ്വസിപ്പിച്ച് അനുഷ്‌ക ശർമ.
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ നിരാശനായ ഇന്ത്യന്‍ താരം വിരാട് കോലിയെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തോല്‍വിക്ക് പിന്നാലെ നിരാശനായി ഗ്യാലറിയിലേക്ക് വന്ന കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഫൈനലിൽ അർധ സെഞ്ച്വറിയുമായി വിരാട് കോലി പുറത്തായതിന് പിന്നാലെ ഗ്യാലറിയിൽ ഞെട്ടിത്തരിച്ചിരിക്കുന്ന അനുഷ്‌ക ശർമയുടെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. കോലി അർധസെഞ്ച്വറി നേടിയപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങളിലുടനീളം കോലിയെ പിന്തുണയ്ക്കാനായി അനുഷ്‌ക ഗ്യാലറിയിൽ ഉണ്ടായിരുന്നു.
പല മത്സരങ്ങൾ കഴിയുമ്പോഴും വിരാട് കോലിയുടെയും ഭാര്യ അനുഷ്‌ക ശർമയുടെയും ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിന് മുൻപ് സെമി ഫൈനലിൽ കോലി സെഞ്ച്വറി നേടിയപ്പോൾ ഇരുവരും ഫ്ലൈയിങ് കിസ് നൽകിയതും നെതര്‍ലന്‍ഡ്‌സിനെതിരെ കോലി വിക്കറ്റ് നേടിയപ്പോഴുള്ള അനുഷ്‌കയുടെ ആഹ്ളാദ പ്രകടനവും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. നേട്ടങ്ങളിൽ മാത്രമല്ലാതെ വീഴ്‌ചയിലും വിരാട് കോലിക്ക് പൂർണ പിന്തുണ നൽകുന്ന അനുഷ്‌കയെ അഭിനന്ദിക്കുകയാണ് ആരാധകർ.
-
Disappointed 💔😭😥
— Rahul Yadav (@Rahuyadav777) November 19, 2023
.
.
.#CWC23Final #INDvAUSFinal #ViratKohli #RohithSharma #anushkasharma #AthiyaShetty pic.twitter.com/dMtg4QXxky
-
they proved “hum sath sath hai” 🥹❤️ #Virushka #ViratKohli𓃵 #AnushkaSharma #Abhiya pic.twitter.com/x4uzSd8EdQ
— abhiyaxtejran (@TejRan_aka_adi) November 19, 2023
ഈ ലോകകപ്പിൽ മൂന്ന് സെഞ്ച്വറികളും ആറ് അർധസെഞ്ച്വറികളുമാണ് കോലി നേടിയത്. പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളോടും ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടുമാണ് കോലി സെഞ്ച്വറികള്‍ നേടിയത്. 11 കളികളിൽ നിന്ന് 765 റൺസ് നേടി ടൂർണമെന്‍റിലെ മികച്ച താരമായും കോലി മാറി. ഇത്തവണത്തെ പ്രകടനത്തോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വിരാട് കോലിക്ക് സ്വന്തമായി.
ഫൈനലിലെ പരാജയത്തിന് പിന്നാലെ ടീം ഇന്ത്യയ്‌ക്ക് ആശ്വാസവാക്കുകളുമായി ഷാരൂഖ് ഖാനും രംഗത്തെത്തിയിരുന്നു. തന്‍റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍റെ പ്രതികരണം. ഈ ടൂർണമെന്‍റ് മുഴുവനും ഇന്ത്യൻ ടീം കളിച്ച രീതി അഭിമാനകരമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.
-
The way the Indian team has played this whole tournament is a matter of honour and they showed great spirit and tenacity. It’s a sport and there are always a bad day or two. Unfortunately it happened today….but thank u Team India for making us so proud of our sporting legacy in…
— Shah Rukh Khan (@iamsrk) November 19, 2023
'ഈ ടൂർണമെന്‍റ് മുഴുവനും ഇന്ത്യൻ ടീം കളിച്ച രീതി അഭിമാനകരമാണ്. അവർ മികച്ച സ്‌പിരിറ്റും ദൃഢതയും പ്രകടിപ്പിച്ചു. ഇതൊരു കായിക വിനോദമാണ്, മോശമായ ഒന്നോ രണ്ടോ ദിവസങ്ങളുണ്ടാകും. നിർഭാഗ്യവശാൽ അത് ഇന്ന് സംഭവിച്ചു. എന്നാൽ ക്രിക്കറ്റിലെ തങ്ങളുടെ കായിക പാരമ്പര്യത്തെക്കുറിച്ച് തങ്ങളെ അഭിമാനിപ്പിച്ചതിന് ടീം ഇന്ത്യക്ക് നന്ദി. നിങ്ങൾ ഇന്ത്യയ്ക്ക് മുഴുവൻ സന്തോഷം പകരുന്നു. നിങ്ങളോട് സ്‌നേഹവും ബഹുമാനവും മാത്രം. രാജ്യത്തിന്‍റെ അഭിമാനം നിങ്ങൾ ഉയർത്തി'- ഷാരൂഖ് ഖാൻ എക്‌സിൽ കുറിച്ചു.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്‌ദരാക്കിയായിരുന്നു ഓസ്‌ട്രേലിയ ലോകകപ്പിൽ മുത്തമിട്ടത്. ടൂര്‍ണമെന്‍റിലുടനീളം മറ്റ് ടീമുകളേക്കാള്‍ വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെ അപരാജിത കുതിപ്പായിരുന്നു ഇന്ത്യൻ ടീമിന്‍റേത്.
