ETV Bharat / sports

Asia Cup : സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രവചിച്ച് വസീം ജാഫര്‍

author img

By

Published : Aug 27, 2022, 3:52 PM IST

Asia Cup  Asia Cup 2022  Wasim Jaffer  Wasim Jaffer twitter  India vs Pakistan  Wasim Jaffer predict India playing XI  ഏഷ്യ കപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍  വസീം ജാഫര്‍  ഏഷ്യ കപ്പ് ഇന്ത്യ പ്ലേയിങ്‌ ഇലവന്‍  Asia Cup India Playing XI  ദീപക് ഹൂഡ  ദിനേഷ് കാര്‍ത്തിക്  റിഷഭ്‌ പന്ത്  Deepak Hooda  Dinesh Karthik  Rishabh Pant
Asia Cup: സൂപ്പര്‍ താരം പുറത്ത്; ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പ്രവചിച്ച് വസീം ജാഫര്‍

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രവചിച്ച് മുന്‍ താരം വസീം ജാഫര്‍

ന്യൂഡല്‍ഹി : ഏഷ്യ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ അവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഞായറാഴ്‌ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്‍റില്‍ ഹാട്രിക് കിരീടം ലക്ഷ്യംവച്ചാണ് ഇന്ത്യയെത്തുന്നത്.

മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ പ്ലെയിങ്‌ ഇലവനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് ജാഫറിന്‍റെ പ്രഖ്യാപനം. മികച്ച ഫോമിലുള്ള ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ജാഫര്‍ തയ്യാറിയില്ല. ഹൂഡയ്‌ക്ക് പുറമെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍. അശ്വിന്‍, അവേശ് ഖാന്‍ എന്നിവരെയും ജാഫര്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

  • My India XI vs Pakistan:

    1. Rohit
    2. KL
    3. Virat
    4. Sky
    5. Hardik
    6. DK / Pant*
    7. Jadeja
    8. Bhuvi
    9. Bishnoi
    10. Chahal
    11. Arshdeep

    *If Pant plays, he should bat at no.5.

    What's yours?#INDvPAK #AsiaCup

    — Wasim Jaffer (@WasimJaffer14) August 27, 2022 " class="align-text-top noRightClick twitterSection" data=" ">

കാര്‍ത്തിക്/ പന്ത് : വിക്കറ്റ് കീപ്പർ-ബാറ്റർ സ്ഥാനത്തേക്ക് ദിനേശ് കാർത്തിക്കിനും റിഷഭ് പന്തിനും ഇടയിൽ വ്യക്തമായ തെരഞ്ഞെടുപ്പ് ജാഫര്‍ നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പന്തിനായിട്ടില്ല. ഇതേവരെ 54 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ നിന്നും 23.86 ശരാശരിയില്‍ 883 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്.

മൂന്ന് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഈ വര്‍ഷം 13 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ 26.00 ശരാശരിയില്‍ 260 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. പുറത്താവാതെ നേടിയ 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതോടെ പന്ത് കളിക്കുകയാണെങ്കില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്നാണ് ജാഫര്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മിന്നുന്ന മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നു. ബാംഗ്ലൂരിനായി 16 മത്സരങ്ങളിൽ 55.00 ശരാശരിയിൽ 330 റൺസാണ് താരം അടിച്ച് കൂട്ടിയത്.

also read: Asia Cup: കോലി ആരെയും ഭയപ്പെടുത്തുന്ന താരം; മറ്റൊരു ടീമിനെതിരെ സെഞ്ച്വറി നേടുന്നത് കാണാന്‍ ആഗ്രഹമെന്നും പാക് വൈസ് ക്യാപ്‌റ്റന്‍

ഇതില്‍ 10 തവണ പുറത്താവാതെ നിന്ന കാര്‍ത്തിക് ഒരു അർധ സെഞ്ച്വറി പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചില മത്സരങ്ങളിലൊഴികെ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞിട്ടില്ല. ഈ വർഷം 15 ടി20 മത്സരങ്ങളിൽ നിന്ന് 21.33 ശരാശരിയിൽ 192 റൺസാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ജാഫറിന്‍റെ പ്ലെയിങ് ഇലവന്‍ : രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്/റിഷഭ്‌ പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്‌, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്.

ഏഷ്യ കപ്പില്‍ ഇന്ത്യ : പാകിസ്ഥാന്‍, ഹോങ്കോങ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കുക. ഓഗസ്റ്റ് 31നാണ് ഇന്ത്യ ഹോങ്കോങ്ങിനെതിരെ കളിക്കുക. യോഗ്യതാമത്സരം കളിച്ചാണ് ഹോങ്കോങ് ടൂര്‍ണമെന്‍റിനെത്തുന്നത്.

എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.