ETV Bharat / sitara

ദാദയുടെ പിറന്നാളില്‍, തോളിൽ കൈയിട്ട് നിൽക്കുന്ന ഓർമചിത്രവുമായി സുരേഷ് ഗോപി

author img

By

Published : Jul 8, 2021, 2:53 PM IST

തോളിൽ കൈയിട്ട് നിൽക്കുന്ന ഓർമചിത്രം ദാദ വാർത്ത  ദാദ ജന്മദിനം വാർത്ത  സുരേഷ് ഗോപി ഗാംഗുലി വാർത്ത  സൗരവ് ഗാംഗുലി സുരേഷ് ഗോപി വാർത്ത  birthday wishes ganguly news  suresh gopi ganguly news  suresh gopi birthday wish dada news
സുരേഷ് ഗോപി

ഗാംഗുലിക്കൊപ്പം നിൽക്കുന്ന പഴയകാല ചിത്രം പങ്കുവച്ച് സുരേഷ് ഗോപി പിറന്നാൾ ആശംസ അറിയിച്ചു.

ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രഗത്ഭനായ കാപ്‌റ്റൻ... ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ 49-ാം ജന്മദിനമാണിന്ന്. പല മേഖലകളിൽ നിന്നുള്ളവർ താരത്തിന് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

ഗാംഗുലിക്കൊപ്പം നിൽക്കുന്ന പഴയകാല ചിത്രം പങ്കുവച്ചാണ് മലയാളത്തിന്‍റെ സൂപ്പർതാരം സുരേഷ് ഗോപി ക്രിക്കറ്റ് ഇതിഹാസത്തിന് ജന്മദിനാശംസ അറിയിച്ചത്.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഉയർച്ചയ്ക്ക് ബൃഹത്തായ സംഭാവനകൾ നൽകിയ നിർണായക നേതാവിന് ജന്മദിനാശംസകൾ എന്നാണ് സുരേഷ് ഗോപി ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ ദാദ ആരാധകരും ആശംസകള്‍ നേര്‍ന്നു.

More Read: ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ദാദയ്ക്ക് 49ാം പിറന്നാള്‍

ഇന്ത്യക്ക് വേണ്ടി 311 ഏകദിനങ്ങളില്‍ നിന്നായി 41.0 ശരാശരിയില്‍ 11,363 റൺസും, ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നായി 42.2 ശരാശരിയില്‍ 7,212 റൺസും ഗാംഗുലി നേടിയിട്ടുണ്ട്.

ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2003ൽ ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും ജേതാക്കളാകാൻ സാധിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.