ETV Bharat / sitara

മോർഫ് ചെയ്‌ത ചിത്രം: മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി

author img

By

Published : Sep 30, 2021, 11:04 AM IST

വി ശിവൻകുട്ടി വാർത്ത  മന്ത്രി വി ശിവൻകുട്ടി മോൻസൻ മാവുങ്കൽ വാർത്ത  മോൻസൻ മാവുങ്കൽ പുതിയ മലയാളം വാർത്ത  മോൻസൻ മാവുങ്കൽ മോർഫ് ചിത്രം വാർത്ത  മോൻസൻ മോർഫ് ചെയ്‌ത ചിത്രം വാർത്ത  ബൈജു മോർഫ് ചെയ്‌ത ചിത്രം മോൻസൺ വാർത്ത  മോന്‍സൺ വാർത്ത  മോന്‍സൺ ശിവൻകുട്ടി ബൈജു വാർത്ത  morphed monson photo news latest  morphed photo minister v sivankutty news latest  actor baiju minister v sivankutty news  monson mavungal minister v sivankutty news
മോന്‍സൺ

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനൊപ്പം നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി. നടൻ ബൈജുവിനൊപ്പമുള്ള ചിത്രമാണ് മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്.

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പമുള്ള ചിത്രം മോർഫ് ചെയ്‌തതാണെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

  • " class="align-text-top noRightClick twitterSection" data="">

ചിത്രങ്ങൾ സഹിതമാണ് മന്ത്രി പരാതി നൽകിയത്. സിനിമാ താരം ബൈജുവിനൊപ്പമുള്ള ചിത്രത്തെയാണ് മോന്‍സൺ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിൽ പ്രചരിച്ചത്.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്‌ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്‌ത് മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

More Read: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്‍റെ മിന്നൽ പരിശോധന

ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.