ETV Bharat / sitara

ദുല്‍ഖറിന്‌ ഇത്തവണ വാലന്‍റൈന്‍സ്‌ ദിനം നേരത്തെയെത്തും ; 'മേഘം' വരുന്നു

author img

By

Published : Feb 8, 2022, 5:35 PM IST

Dulquer Salmaan valentines day  ദുല്‍ഖറിന്‌ ഇത്തവണ വാലന്‍റൈന്‍സ്‌ ദിനം  Hey Sinamika song  Hey Sinamika Megham song  Hey Sinamika songs  Dulquer Salmaan 33rd movie  Hey Sinamika release  Hey Sinamika cast and crew  Hey Sinamika from OK Kanmani song
ദുല്‍ഖറിന്‌ ഇത്തവണ വാലന്‍റൈന്‍സ്‌ ദിനം നേരത്തെയാണ്....

Hey Sinamika Megham song: ദുല്‍ഖര്‍ സല്‍മാന്‍ ഫെബ്രുവരി 10ന്‌ വാലന്‍ന്‍റൈന്‍സ്‌ ദിനം ആഘോഷിക്കും

Hey Sinamika Megham song : നടന്‍ ദുല്‍ഖര്‍ സല്‍മാന്‌ ഇത്തവണ വാലന്‍റൈന്‍സ്‌ ദിനം നേരത്തെയെത്തും. ഫെബ്രുവരി 10നാണ്‌ ഇത്തവണ ദുല്‍ഖര്‍ വാലന്‍റൈന്‍സ്‌ ദിനം ആഘോഷിക്കുന്നത്‌. തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പുതിയ വാലന്‍റൈന്‍ വിശേഷങ്ങളുമായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

'ഈ വർഷം വാലന്‍ന്‍റൈൻസ് ദിനം നേരത്തെ എത്തും! ഫെബ്രുവരി 10ന് ഞാനും അദിതി റാവു ഹൈദരിയും ആദ്യമായി ഒന്നിച്ചെത്തുന്ന 'ഹേയ്‌ സിനാമിക'യിലെ 'മേഘം' എന്ന പ്രണയ ഗാനം പുറത്തിറങ്ങും. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം.' -ദുല്‍ഖര്‍ കുറിച്ചു. ചിത്രത്തിലെ അദിതി റാവുവിനൊപ്പമുള്ള ഒരു പോസ്‌റ്റര്‍ പങ്കുവച്ച്‌ കൊണ്ടാണ്‌ ദുല്‍ഖര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'തോഴി', 'അച്ചമില്ലൈ' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 'തോഴി' പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ 'അച്ചമില്ലൈ' ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

Dulquer Salmaan 33rd movie : ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'.

Hey Sinamika release: മാര്‍ച്ച്‌ മൂന്നിന്‌ വേള്‍ഡ്‌ വൈഡ്‌ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും.

Hey Sinamika cast and crew: കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song : മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. ഗോവിന്ദ്‌ വസന്ത സംഗീതവും നിര്‍വഹിക്കും. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: ഓസ്‌കര്‍ നോമിനേഷന്‍ : 'ജയ് ഭീം' മികച്ച ചിത്ര വിഭാഗത്തില്‍ ? ; വൈറലായി ജാക്വലിന്‍ കോലിയുടെ ട്വീറ്റ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.