ETV Bharat / sitara

അദിതിയുടെ ഡൈവൈഴ്‌സ്‌ പ്ലാന്‍; സ്‌നീക്ക്‌ പീക്ക്‌ 2 പുറത്ത്‌

author img

By

Published : Mar 7, 2022, 12:49 PM IST

Hey Sinamika sneak peek 2 video  Dulquer Salmaan Hey Sinamika  അദിതിയുടെ ഡൈവൈഴ്‌സ്‌ പ്ലാന്‍  'ഹേയ്‌ സിനാമിക' സ്‌നീക്ക്‌ പീക്ക്‌ 2 വീഡിയോ  Hey Sinamika background  Hey Sinamika stars  Dulquer Salmaan 33rd movie  Hey Sinamika from OK Kanmani song
അദിതിയുടെ ഡൈവൈഴ്‌സ്‌ പ്ലാന്‍; സ്‌നീക്ക്‌ പീക്ക്‌ 2 പുറത്ത്‌

Hey Sinamika sneak peek 2 video: 'ഹേയ്‌ സിനാമിക' സ്‌നീക്ക്‌ പീക്ക്‌ 2 വീഡിയോ പുറത്തുവിട്ട്‌ അണിയറപ്രവര്‍ത്തകര്‍. അദിതിയുടെ കഥാപാത്രത്തിന്‍റെ ഡൈവേഴ്‌സ്‌ പ്ലാന്‍ ആണ് ചിത്രത്തിന്‍റെ രണ്ടാമത്തെ സ്‌നീക്ക്‌ പീക്ക്‌ വീഡിയോയില്‍.

Hey Sinamika sneak peek 2 video: ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ഹേയ്‌ സിനാമിക'. തിയേറ്ററുകളില്‍ മികച്ച രീതിയലില്‍ മുന്നേറുന്ന ചിത്രത്തിന്‍റെ സ്‌നീക്ക്‌ പീക്ക്‌ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അദിതി റാവുവിന്‍റെ ഡൈവേഴ്‌ പ്ലാനാണ് സ്‌നീക്ക്‌ പീക്ക്‌ വീഡിയോയില്‍. വീഡിയോയുടെ ഏറ്റവും ഒടുവിലായി ദുല്‍ഖറും അദിതിയും പ്രത്യക്ഷപ്പെടുന്നുണ്ട്‌.

Hey Sinamika background: ദുല്‍ഖറിന്‍റെ കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലൊരുങ്ങിയ 'ഹേയ്‌ സിനാമിക'യും തുടക്കം മുതല്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സംഭാഷണ പ്രിയനായ യാഴന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്‌. യാഴന്‍റെ ഭാര്യ മൗനയായി അദിതിയും എത്തുന്നു. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ്‌ ഒന്നിച്ചെത്തുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കണമെന്ന തീരുമാനത്തിലെത്തുകയാണ് മൗന. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika stars: ദുല്‍ഖര്‍ സല്‍മാന്‍, അദിതി റാവു, കാജല്‍ അഗര്‍വാള്‍ എന്നിവരെ കൂടാതെ യോഗി ബാബു, മിര്‍ച്ചി വിജയ്‌, നക്ഷത്ര നാഗേഷ്‌, ഥാപ, അഭിഷേക്‌ കുമാര്‍, ഥാപ, പ്രദീപ്‌ വിജയന്‍, കൗശിക്‌, കോതണ്ഡ രാമന്‍, നഞ്ചുണ്ടന്‍, ഫ്രാങ്ക്‌, സൗന്ദര്യ, രഘു, ജെയിന്‍ തോംപ്‌സണ്‍, സംഗീത, ധനഞ്ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Dulquer Salmaan 33rd movie: നൂറോളം സ്‌ക്രീനുകളിലാണ് 'ഹേയ്‌ സിനാമിക' പ്രദര്‍ശനത്തിനെത്തിയത്‌. ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'. 'കണ്ണും കണ്ണും കൊള്ളയടിത്താന്‍' എന്ന സിനിമയ്‌ക്ക്‌ ശേഷം ദുല്‍ഖര്‍ നായകനായെത്തിയ തമിഴ്‌ ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'.

Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. രാധ ശ്രീധര്‍ ആണ് എഡിറ്റിങ്‌. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: സല്യൂട്ട്‌ ഒടിടിയില്‍... പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.