ETV Bharat / sitara

കണ്ണന് ദാസന്‍റെ രസകരമായ പിറന്നാള്‍ ആശംസ

author img

By

Published : Jun 26, 2020, 3:11 PM IST

Updated : Jun 26, 2020, 3:33 PM IST

actor, director lal latest post about actor suresh gopi birthday  കണ്ണന് ദാസന്‍റെ രസകരമായ പിറന്നാള്‍ ആശംസ  നടന്‍ ലാല്‍  നടന്‍ സുരേഷ് ഗോപി പിറന്നാള്‍
കണ്ണന് ദാസന്‍റെ രസകരമായ പിറന്നാള്‍ ആശംസ

നടനും സംവിധായകനുമായ ലാലാണ് സുരേഷ് ഗോപിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട കോമ്പോയായിരുന്നു തെങ്കാശിപ്പട്ടണത്തിലെ സുരേഷ് ഗോപിയുടെയും ലാലിന്‍റെയും. കണ്ണനും ദാസനുമായി ഇരുവരും തകര്‍ത്ത് അഭിനയിച്ച് ചിത്രം എക്കാലത്തെയും സൂപ്പര്‍ ഹിറ്റാക്കി തീര്‍ക്കുകയും ചെയ്തു. 61 ആം പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് പ്രിയ സുഹൃത്ത് ലാല്‍ ഇപ്പോള്‍ പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ്. തെങ്കാശിപ്പട്ടണത്തിലെ തന്നെ ഇരുവരും ഒന്നിച്ചുള്ള രസകരമായ രംഗം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്‍റെ പിറന്നാള്‍ ആശംസ. കൂട്ടുകാരന്‍റെ ഭംഗിയുള്ള മുഖത്തേക്ക് നോക്കാന്‍ വരുമ്പോള്‍ സ്നേഹത്തോടെ അടിച്ചുവീഴ്ത്തി 'നീ ഒടുക്കത്തെ ഗ്ലാമറാടാ' എന്ന് ലാല്‍ സുരേഷ് ഗോപിയോട് പറയുന്നതാണ് ലാല്‍ പങ്കുവെച്ച രംഗം. റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ് തെങ്കാശിപ്പട്ടണം.

Last Updated :Jun 26, 2020, 3:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.