ETV Bharat / sitara

തണുത്ത്‌ വിറച്ച അനന്യക്ക്‌ ജാക്കറ്റ്‌ നല്‍കി സിദ്ധാന്ത്‌; വീഡിയോ വൈറല്‍

author img

By

Published : Jan 25, 2022, 1:51 PM IST

Siddhant lends his jacket to Ananya  Siddhant lends jacket to freezing Ananya  Ananya at Gehraiyaan promotions  തണുത്ത്‌ വിറച്ച അനന്യക്ക്‌ ജാക്കറ്റ്‌ നല്‍കി സിദ്ധാന്ത്‌  Gehraiyaan song  Actors at Gehraiyaan promotions  Ananya Siddhant at Gehraiyaan promotions
തണുത്ത്‌ വിറച്ച അനന്യക്ക്‌ ജാക്കറ്റ്‌ നല്‍കി സിദ്ധാന്ത്‌; വീഡിയോ വൈറല്‍

Siddhant lends his jacket to Ananya: തണുത്ത്‌ വിറച്ച അനന്യക്ക്‌ ജാക്കറ്റ്‌ നല്‍കി സിദ്ധാന്ത്‌. ഇതോടെ ആരാധക ഹൃദയങ്ങളില്‍ ചേക്കേറിയിരിക്കുകയാണ് സിദ്ധാന്ത്‌.

പ്രഖ്യാപനം മുതല്‍ തന്നെ 'ഗെഹ്രൈയാന്‍' വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡേ, ധൈര്യ കർവ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഗെഹ്രൈയാന്‍'. നാളേറെയായി 'ഗെഹ്രൈയാന്‍' കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Gehraiyaan song: അലീഷ, കരൺ, സെയിൻ, ടിയ എന്നീ യുവതീ-യുവാക്കളുടെ സങ്കീർണ്ണമായ മനുഷ്യബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങളെ കുറിച്ചുള്ള കഥയാണ് 'ഗെഹ്‌റൈയാൻ'. ചിത്രത്തിലെ ആദ്യ ഗാനമായ 'ദൂബെ' കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'ഗെഹ്രൈയാന്‍റെ' ടീസറും ട്രെയ്‌ലറും അടുത്തിടെയാണ് പുറത്തിറങ്ങിയത്‌. ട്രെയ്‌ലറും ടീസറും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

Actors at Gehraiyaan promotions: ഫെബ്രുവരി 11നാണ്‌ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്‌ ചെയ്യുന്നത്. റിലീസിന്‌ മുന്നോടിയായി 'ഗെഹ്രൈയാന്‍റെ' പ്രമോഷന്‍ തിരക്കിലാണ്‌ അഭിനേതാക്കള്‍. ദീപികയും സിദ്ധാന്തും അനന്യയും പ്രമോഷന്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രമോഷന്‍ പരിപാടിക്കിടെയുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌.

Siddhant lends his jacket to Ananya: കഴിഞ്ഞ ദിവസം 'ഗെഹ്രൈയാന്‍' പ്രമോഷനിടെ തണുത്ത്‌ വിറച്ച അനന്യയ്‌ക്ക്‌ സിദ്ധാന്ത്‌ തന്‍റെ ജാക്കറ്റ്‌ നല്‍കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്‌. ഇതോടെ ആരാധക ഹൃദയങ്ങളില്‍ ചേക്കേറിയിരിക്കുകയാണ് സിദ്ധാന്ത്‌.

Ananya Siddhant at Gehraiyaan promotions: പ്രമോഷന്‍ സമയത്ത്‌ സിദ്ധാന്തും അനന്യയും അവരുടെ ഔട്ട്‌ഫിറ്റുകളില്‍ സ്‌റ്റൈലിഷായിരുന്നു. വെള്ള ഷർട്ടും നീല ഡെനിം പാന്‍റും ജാക്കറ്റും ധരിച്ച് സിദ്ധാന്തും, തവിട്ട്‌ നിറത്തിലുള്ള വസ്‌ത്രമണിഞ്ഞ്‌ അനന്യയും വളരെ സ്‌റ്റൈലിഷ്‌ ലുക്കിലാണ്‌ ഇരുവരും പ്രത്യക്ഷപ്പെട്ടത്‌. ഇരുവരും ഒന്നിച്ച്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോള്‍, വളരെ തണുത്ത കാലാവസ്ഥ ആയിരുന്നു. ഒപ്പം കാറ്റുമുണ്ടായിരുന്നു. ഈ അവസരത്തിലാണ് സിദ്ധാന്ത്‌ തന്‍റെ ജാക്കറ്റ്‌ ഊരി തണുത്ത്‌ വിറച്ച അനന്യയ്‌ക്ക്‌ നല്‍കിയത്‌. ജാക്കറ്റ്‌ ധരിക്കാന്‍ അനന്യയെ സഹായിക്കുകയും ചെയ്‌തു സിദ്ധാന്ത്‌.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ്‌ ചെയ്‌തതോടെ ലൈക്കുകളും കമന്‍റുകളും ഒഴുകിയെത്തി. സിദ്ധാന്തിന്‍റെ ഈ പെരുമാറ്റം ആരാധകരുടെ മതിപ്പുളവാക്കി. 'യഥാർത്ഥ മാന്യൻ'-എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്‌.

Also Read: സ്‌ക്രീനിലെ മികച്ച കെമിസ്‌ട്രിയെ കുറിച്ച്‌ നാഗ ചൈതന്യ; 2 ബോളിവുഡ്‌ നടികളെയും ഇഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.