ETV Bharat / sitara

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തു; നാഗിൻ 3 ഫെയിം പേൾ വി. പുരി അറസ്റ്റിൽ

author img

By

Published : Jun 5, 2021, 12:19 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം വാർത്ത  ബലാത്സംഗം നാഗിൻ 3 ഫെയിം അറസ്റ്റ് വാർത്ത  അറസ്റ്റ് പേൾ വി പുരി വാർത്ത  അഭിനയിക്കാൻ അവസരം വാഗ്‌ദാനം പേൾ വി പുരി വാർത്ത  nagin3 fame pearlvpuri news latest  raped minor pearl v puri news latest  raped minor nagin fame arrest latest
നാഗിൻ 3 ഫെയിം പേൾ വി. പുരി അറസ്റ്റിൽ

ടിവി സീരിയലുകളിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിൽ ടെലിവിഷൻ നടൻ പേൾ വി. പുരി (31) അറസ്റ്റിൽ. പോക്സോ പ്രകാരം​ വാലിവ് പൊലീസ് താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം നടനെ റിമാൻഡിൽ വിട്ടു.

ടിവി സീരിയലുകളിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്​ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതൊരു പഴയ കേസാണെന്നും പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കി. വെള്ളിയാഴ്‌ച അംബോലി പൊലീസിന്‍റെ സഹായത്തോടെ വാലിവ് പൊലീസാണ് പേൾ പുരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: രാജി പോരാട്ടങ്ങളിൽ മരണമടഞ്ഞവർക്കുള്ള സമർപ്പണം, പ്രശംസാ കുറിപ്പുകളിൽ ഹൃദയം നിറഞ്ഞു: സാമന്ത

ഹിന്ദി ടെലിവിഷൻ പരിപാടികളിലൂടെ നിരവധി ആരാധകരുള്ള നടനാണ്​ പേൾ വി. പുരി. നാഗിൻ 3യിലെ നായകവേഷത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. കഴിഞ്ഞ ഒൻപത് വർഷമായി ടെലിവിഷൻ രംഗത്ത് സജീവമായ പേൾ വി. പുരി ബ്രഹ്മരക്ഷസ്​ 2, ദിൽ കി നസർ സേ ഖുബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.