എ ഐ ഫോണുകളുടെ പുതു യുഗം: സാംസങ് ഗാലക്‌സി S24 സീരീസ് അവതരിപ്പിച്ചു

author img

By ETV Bharat Kerala Desk

Published : Jan 18, 2024, 5:48 PM IST

Etv Bharat

Samsung Launches Its Galaxy S24 Series:ദക്ഷിണ കൊറിയൻ ഭീമനായ സാംസങ് അതിന്‍റെ ഏറ്റവും പുതിയ മുൻനിര സ്‌മാർട്ട്‌ഫോണുകളായ ഗാലക്‌സി S24 സീരീസ് അവതരിപ്പിച്ചു.

പയോഗ്‌താക്കൾക്ക് പുതിയ ഒരനുഭവം സമ്മാനിക്കുകയാണ് സാംസങ്. ഏറ്റവും ശക്തമായ സ്‌മാർട്ട്‌ ഫോണുകളുടെ പരമ്പര സാംസങ് അവതരിപ്പിച്ചു (Samsung Launches Its Galaxy S24 Series). ഗാലക്‌സി എ ഐ ഉപയോഗിച്ച് പുതിയ മൊബൈൽ അനുഭവങ്ങൾ നൽകുകയാണ് മുൻനിര സ്‌മാർട്ട്‌ഫോണായ ഗാലക്‌സി എസ് 24 ഫാമിലി. ഗാലക്‌സി S24, ഗാലക്‌സി S24 +, ഗാലക്‌സി S24 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് സീരിസിലുള്ളത്.

"Galaxy S24 സീരീസ് ലോകവുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഉറപ്പിക്കുകയും മൊബൈൽ നവീകരണത്തിന്‍റെ അടുത്ത ദശാബ്‌ദത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു,"എന്ന് സാംസങ് ഇലക്‌ട്രോണിക്‌സ് മൊബൈൽ എക്‌സ്‌പിരിയൻസ് (MX) ബിസിനസ് പ്രസിഡന്‍റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു.

6.8 ഇഞ്ച് ഫ്ലാറ്റർ ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 24 അൾട്രാ ടൈറ്റാനിയം, ഫ്രെയിം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഗാലക്‌സി ഫോണാണ്. ഇത് ഫോണിന്‍റെ ഈട് വർദ്ധിപ്പിക്കുകയും ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാര്യക്ഷമമായ എ ഐ പ്രോസസിംങ്ങിനായി ശ്രദ്ധേയമായ എൻ പി യു മെച്ചപ്പെടുത്തുന്നതിനായി സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോമാണ് സ്‌മ്ർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

50 ശതമാനം റീസൈക്കിൾ ചെയ്‌ത കൊബാൾട്ടാണ് ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്, മാത്രമല്ല 100 ശതമാനം റീസൈക്കിൾ ചെയ്‌ത ഭൂമിയിലെ അപൂർവമായ മൂലകങ്ങളും അൾട്രാ മോഡലിലെ സ്‌പീക്കറുകളിൽ നൽകിയിട്ടുണ്ട്.

ഗെയിമർമാർക്കും സ്ട്രീമർമാർക്കുമായി ഗാലക്‌സി S24 അൾട്രായിൽ 1.9 മടങ്ങ് വലിയ നീരാവി ചേമ്പറുള്ള ഒപ്റ്റിമൽ തെർമൽ കൺട്രോൾ സിസ്റ്റം നൽകിയിട്ടുണ്ട്. ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള 6.2 ഇഞ്ച് ഗാലക്‌സി S24 ൽ 2,600 നിറ്റ് പീക്ക് ബ്രൈറ്റ്നസ് നൽകുകയും വിഷൻ ബൂസ്റ്ററിനൊപ്പം മെച്ചപ്പെട്ട ഔട്ട്‌ ഡോർ ദൃശ്യപരതയും നൽകിയിട്ടുണ്ട്.

ഗാലക്‌സി എസ് 24 അൾട്രായിൽ നൽകിയിരിക്കുന്ന കോർണിംഗ് ഗൊറില്ല ആർമർ ഡിസ്‌പ്ലേ കാഴ്‌ച സുഗമമാക്കുകയും, ദൈനംദിന പോറലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾക്കെതിരെ മികച്ച ഈട് നൽകുകയും ചെയ്യുന്നു. "വിശാലമായ ലൈറ്റിംഗ് സാഹചര്യങ്ങളിൽ ഇത് 75 ശതമാനം വരെ പ്രതിഫലനം ഗണ്യമായി കുറയ്ക്കുന്നു, ഇത് സുഗമവും സുഖപ്രദവുമായ കാഴ്‌ച അനുഭവം ഉറപ്പാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

മൂന്ന് വേരിയന്‍റുകളായാണ് ഗാലക്‌സി എസ് 24 അൾട്രാ പുറത്തിറങ്ങുന്നത്. 12GB+1TB, 12+512GB, 12+256GB എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളാനുള്ളത്. 5,000 mAh ബാറ്ററിയും Android 14, One UI 6.1 അനുഭവവും നൽകുന്നു.

4,000 mAh ബാറ്ററിയുള്ള ഗാലക്‌സി S24 8GB+512GB, 8+256GB, 8+ 128GB തുടങ്ങീ സ്റ്റോറേജുകളിലായി മൂന്ന് വേരിയന്‍റുകളിലും 4,900 mAh ബാറ്ററിയുള്ള ഗാലക്‌സി S24+ 12GB+512GB, 12+256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് മോഡലുകളിലുമാണ് എത്തുന്നത്.

എ ഐ ആണ് സാംസങ് അൺപാക്ക്ഡ് ഇവന്‍റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. ഗാലക്‌സി S24, ഗാലക്‌സി S24 Plus , ഗാലക്‌സി S24 അൾട്രാ ഇവയിൽ ഏത് തിരഞ്ഞെടുത്താലും അവയിലെ എ ഐ ഫീച്ചറുകൾ സമാനമാണ് എന്നതാണ്. ഇതുതന്നെയാണ് പുതിയ ഗാലക്‌സി S24 സീരീസിലെ എ ഐ ഫീച്ചറുകളെ ഏറ്റവും ശ്രദ്ധേയമായ പ്രധാന കാര്യവും.

'ഇന്റർപ്രെറ്റർ' പോലെയുള്ള മറ്റ് ഉപയോഗപ്രദമായ AI സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, തത്സമയ സംഭാഷണങ്ങൾ സ്‌പ്ലിറ്റ് സ്‌ക്രീൻ കാഴ്‌ചയിൽ തൽക്ഷണം വിവർത്തനം ചെയ്യാൻ സാധിക്കുകയും എതിർവശത്ത് നിൽക്കുന്ന ആളുകൾക്ക് മറ്റെയാൾ പറഞ്ഞതിന്‍റ് ടെക്‌സ്‌റ്റ് ട്രാൻസ്‌ക്രിപ്ഷൻ വായിക്കാനാകും സാധിക്കും. എന്തുകൊണ്ടും മികച്ച അനുഭവം തന്നെ ആയിരിക്കും ഗാലക്‌സി S24 സീരീസുകൾ നൽകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.