ETV Bharat / lifestyle

ഓപ്പോ റെനോ 6 , റെനോ 6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

author img

By

Published : Jul 14, 2021, 6:07 PM IST

ഓപ്പോ റെനോ 6  റെനോ 6 പ്രൊ 5ജി  oppo reno 6  oppo reno 6 pro 5g  mediatek dimensity  65w fast charging  oppo reno specifications
ഓപ്പോ റെനോ 6 , റെനോ 6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

കഴിഞ്ഞ മെയ് മാസം ചൈനയിൽ അവതരിപ്പിച്ച മൂന്ന് റെനോ സീരിസ് ഫോണുകളിൽ റെനോ 6 പ്രൊ പ്ലസ് എന്ന മോഡൽ ഓപ്പോ ഇന്ത്യയിൽ എത്തിച്ചിട്ടില്ല.

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് 5ജി ഫോണുകളായ റെനോ 6, റെനോ 6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മെയ് മാസം ചൈനയിൽ അവതരിപ്പിച്ച മൂന്ന് റെനോ സീരിസ് ഫോണുകളിൽ രണ്ടെണ്ണമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. റെനോ 6 പ്രൊ പ്ലസ് എന്ന മോഡൽ ഓപ്പോ ഇന്ത്യയിൽ എത്തിച്ചിട്ടില്ല.

Also Read: കാമ്പസ് സെലക്ഷനിലൂടെ 3500 പേർക്ക് ജോലി നൽകാൻ ഇൻഫോസിസ്

അറോറ, സ്റ്റെല്ലർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓപ്പോ രണ്ട് മോഡലുകളും വിപണിയിൽ എത്തിക്കുന്നത്. റെനോ 6 പ്രൊ 5ജി ജൂലൈ 20 മുതലും റെനോ 6 5ജി ജൂലൈ 29 മുതലും വില്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, മറ്റ് പ്രധാനപ്പെട്ട റീട്ടെയിൽ ഷോപ്പുകളുലൂടെ ഫോണ്‍ വാങ്ങിക്കാം. സിംഗിൾ വേരിയന്‍റായി ഇറങ്ങുന്ന റെനോ 6- 5ജിക്ക് 29,990 രൂപയും റെനോ 6 പ്രൊ 5ജിക്ക് 39,999 രൂപയുമാണ് വില.

ഓപ്പോ റെനോ 6- 5ജി

6.43 ഇഞ്ച് വലിപ്പമുള്ള അമോൾഡ് സ്ക്രീനാണ് (1080 x 2400 പിക്‌സൽ) ഫോണിന് നൽകിയിരിക്കുന്നത്. 90 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. 64 എംപി+ 8 എംപി(അൾട്രാവൈഡ്)+ 2 എംപി( മാക്രോ) എന്നിങ്ങനെ മൂന്ന് ലെൻസുകൾ അടങ്ങിയതാണ് പ്രധാന ക്യാമറാ സെറ്റപ്പ്. 32 എംപിയുടേതാണ് സെൽഫി ക്യാമറ. മീഡിയാ ടെക്കിന്‍റെ ഡൈമണ്‍സിറ്റി 900 ചിപ്‌സെറ്റ്ആണ് ഫോണിന് കരുത്ത് പകരുന്നത്.

ഓപ്പോ റെനോ 6  റെനോ 6 പ്രൊ 5ജി  oppo reno 6  oppo reno 6 pro 5g  mediatek dimensity  65w fast charging  oppo reno specifications
റെനോ 6

8ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് റെനോ 6 5ജിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓപ്പോയുടെ ആൻഡ്രോയിഡ് അധിഷ്ടിത കളർ ഒഎസ് 11.3യിൽ ആണ് ഫോണ്‍ പ്രവർത്തിക്കുക. ഡിസ്പ്ലെയിൽ തന്നെയാണ് ഫിംഗർപ്രിന്‍റെ സെൻസറിന്‍റെ സ്ഥാനം. 4,300 എംഎഎച്ചിന്‍റെ ബാറ്ററിയെ പിന്തുണയ്‌ക്കാൻ 65 വാട്ടിന്‍റെ സൂപ്പർവൂക്ക് 2.0 പവർ ചാർജറും ഓപ്പോ നൽകിയിരിക്കുന്നു. 182 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

റെനോ 6 പ്രൊ 5ജി

6.55 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി+ കർവ്ഡ് അമോൾഡ് സ്ക്രീനാണ് (1080 x 2400 പിക്‌സൽ) ഫോണിന് നൽകിയിരിക്കുന്നത്. 90 ഹെർട്‌സ് തന്നെയാണ് റിഫ്രഷ് റേറ്റ്. ക്വാഡ് ക്യാമറാ സെറ്റപ്പ് ആണ് റെനോ 6 പ്രൊയ്‌ക്ക്. 64 എംപി+ 8 എംപി(അൾട്രാവൈഡ്)+ 2 എംപി( മാക്രോ)+ 2 2 എംപി( മോണോ ക്യാമറ) എന്നിങ്ങനെയാണ് പിൻ ക്യാമറ. 32 എംപിയുടേത് തന്നെയാണ് സെൽഫി ക്യാമറ.

ഓപ്പോ റെനോ 6  റെനോ 6 പ്രൊ 5ജി  oppo reno 6  oppo reno 6 pro 5g  mediatek dimensity  65w fast charging  oppo reno specifications
റെനോ 6 പ്രൊ

മീഡിയാ ടെക്കിന്‍റെ ഡൈമണ്‍സിറ്റി 1200 ചിപ്‌സെറ്റ്ആണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് റെനോ 6 പ്രൊ 5ജിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓപ്പോയുടെ ആൻഡ്രോയിഡ് അധിഷ്ടിത കളർ ഒഎസ് 11.3യിൽ തന്നെയാണ് റെനോ 6 പ്രൊ 5ജിയും പ്രവർത്തിക്കുക. 4,500 എംഎഎച്ചിന്‍റെ ബാറ്ററിയെ പിന്തുണയ്‌ക്കാൻ 65 വാട്ടിന്‍റെ പവർ ചാർജറും ഓപ്പോ നൽകുന്നു. 177 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.