ETV Bharat / international

Israel rejects ceasefire in Gaza ഗാസയിൽ വെടിനിർത്തില്ലെന്ന് ഇസ്രയേൽ, ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് യുഎൻആർഡബ്ല്യുഎ

author img

By ETV Bharat Kerala Team

Published : Oct 31, 2023, 10:10 AM IST

Gaza is now hell on Earth  Israel rejects ceasefire in Gaza  ceasefire  israel hamas war  Prime Minister Benjamin Netanyahu  ഇസ്രയേൽ ഹമാസ് യുദ്ധം  ഗാസയിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  ഗാസ ഇപ്പോൾ ഭൂമിയിലെ നരകം  യുഎൻആർഡബ്ല്യുഎ  കരയുദ്ധം  ഹമാസ്  hamas  ground war
Israel rejects ceasefire in Gaza

Gaza is now hell on Earth ഗാസയിൽ കരയുദ്ധം ശക്തിപ്പെടുത്തുമ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി. യുദ്ധത്തിൽ മരണം 9,700 കടന്നു. ഗാസയിൽ വെടിനിർത്തില്ലെന്ന് ഇസ്രയേൽ.

ടെൽ അവീവ് : ഗാസയിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Israel rejects ceasefire in Gaza ). വെടിനിർത്തൽ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങിന് തുല്ല്യമാണെന്നും നെതന്യാഹു പറഞ്ഞു. അരനൂറ്റാണ്ടിനിടെ രാജ്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ അപ്രതീക്ഷിത ആക്രമണം തടയുന്നതിൽ ഇസ്രയേൽ സുരക്ഷ സേന പരാജയപ്പെട്ടതിന്‍റെ എല്ലാ രോഷവും പ്രകടിപ്പിച്ച ഇസ്രയേൽ ഇത് യുദ്ധത്തിനുള്ള സമയമാണെന്നും കരയുദ്ധം ശക്തമാക്കുമെന്നും ആഹ്വാനം ചെയ്‌തു (Israel - Hamas War).

അതേസമയം, ഗാസയിലേക്കുള്ള നുഴഞ്ഞുകയറ്റം വിപുലീകരിച്ച ഇസ്രയേൽ, ഹമാസ് തടവിലാക്കിയ ഒരു വനിത സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ചിരുന്നു. ഒറി മെഗിദിഷ് എന്ന ഉദ്യോഗസ്ഥയെയാണ് മോചിപ്പിച്ചത്. ഈ നേട്ടം ഹമാസിന്‍റെ തടവിലുള്ള മുഴുവൻ ബന്ദികളേയും മോചിപ്പിക്കുന്നതിനുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാസയിലെ പ്രധാന നഗരങ്ങളിൽ ഇസ്രയേൽ ടാങ്കുകളും യുദ്ധ വാഹനങ്ങളുമാണ്. മുൻപ് നാല് ബന്ദികളെ സ്വയം മോചിപ്പിച്ച ഹമാസ്, ഇസ്രയേലിൽ ബന്ദികളാക്കിയ പലസ്‌തീനികളെ മോചിപ്പിച്ചാൽ തങ്ങൾ ബന്ദികളാക്കിയവരെ മുഴുവനും മോചിപ്പിക്കുമെന്ന ഉടമ്പടി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ ഉടമ്പടിയും ഇസ്രയേൽ നിരസിച്ചു. കരയാക്രമണം (Israel Ground War) തങ്ങളുടെ ജനതയെ മോചിപ്പിക്കാനുള്ള മുന്നേറ്റത്തിന്‍റെ ഭാഗമാണെന്നായിരുന്നു ഇസ്രയേലിന്‍റെ മറുപടി.

ഇസ്രയേൽ ലക്ഷ്യം ഹമാസിന്‍റെ നാശം മാത്രമോ? അതേസമയം, പതിനായിരക്കണക്കിന് സൈനികരെ അതിർത്തിയിലേക്ക് വിന്യസിച്ചിട്ടും ഒരു സമ്പൂർണ കര അധിനിവേശം പ്രഖ്യാപിക്കുന്നതിൽ നിന്ന് ഇസ്രയേൽ വിട്ടുനിൽക്കുകയും പകരം, ഗാസ നഗരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് കരയാക്രമണം നീങ്ങുന്നത്. ഗാസയിലെ സങ്കീർണമായ തുരങ്കങ്ങളാണ് തീവ്രവാദികളുടെ ഒളിത്താവളമായും ഇസ്രയേൽ കണക്കുകൂട്ടുന്നത്. ഗാസ നഗരം സ്ഥിതി ചെയ്യുന്ന വടക്ക് നിന്ന് പലസ്‌തീനികളോട് തെക്ക് ഭാഗത്തേയ്‌ക്ക് പാലായനം ചെയ്യാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടെങ്കിലും ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും നഗരത്തിലുണ്ട്.

ഇസ്രയേൽ സുരക്ഷിതമെന്ന് പറഞ്ഞ പല സ്ഥലങ്ങളിലും ബോംബാക്രമണം നടന്ന സാഹചര്യത്തിലാണ് ജനങ്ങൾ പാലായനം ചെയ്യാൻ ഭയക്കുന്നത്. 117,000 ഓളം ആളുകളാണ് നിലവിൽ രാജ്യത്ത് പാലായനം ചെയ്‌തതായി കണക്കുകൾ സൂചിപ്പിക്കുന്നത്. പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ റിപ്പോർട്ട് പ്രകാരം, ഏകദേശം 672,000 പലസ്‌തീനികൾ ഗാസയിലുടനീളമുള്ള സ്‌കൂളുകളിലും മറ്റ് സൗകര്യങ്ങളിലും അഭയം പ്രാപിച്ചിട്ടുണ്ട്.

9,700 കടന്ന് മരണം : 25 ദിവസമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ പലസ്‌തീനിൽ മാത്രം ഇതുവരെ 8,300 കൊല്ലപ്പെട്ടു. ഇതിൽ 66 ശതമാനവും സ്‌ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേലിൽ 1,400 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ മരണപ്പെട്ടവരാണ്.

കരയുദ്ധത്തിൽ ഗാസയിൽ വൻ നാശമെന്ന് ഇസ്രയേൽ : കെട്ടിടങ്ങൾക്കുള്ളിൽ നിന്നും തുരങ്കങ്ങൾക്കുള്ളിൽ നിന്നും ആക്രമണം നടത്തിയ ഡസൻ കണക്കിന് തീവ്രവാദികളെ സൈന്യം വധിച്ചതായും 600 ലധികം തീവ്രവാദ കേന്ദ്രങ്ങൾ തകർത്തതായും ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഗാസയിലെ ആശുപത്രികൾക്ക് സമീപം വ്യോമാക്രമണം നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഗാസയിലെ ആരോഗ്യ മന്ത്രാലയം പങ്കിട്ടു. വടക്കൻ ഗാസയിൽ പ്രവർത്തിക്കുന്ന 10 ആശുപത്രികൾക്കും പാലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായി യുഎൻ അറിയിച്ചു. എന്നാൽ ഇത് രോഗികളെ കൊല്ലുന്നതിന് തുല്യമാണെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞു.

Also Read : Israel dismisses UNGA's call For Ceasefire: ഉടമ്പടി വച്ച് ഹമാസ്, തള്ളി ഇസ്രയേല്‍, കരയുദ്ധത്തിൽ ഇസ്രയേലിന് വെല്ലുവിളി ഉയർത്തി ഗാസയിലെ തുരങ്കങ്ങൾ

ഗാസ ഇപ്പോൾ ഭൂമിയിലെ നരകം : ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന്‍റെ പ്രശ്‌നമായി ഇതി മാറിയിരിക്കുന്നെന്നും യുഎൻആർഡബ്ല്യുഎ പ്രതിനിധി ഫിലിപ്പ് ലസാരിനി പറഞ്ഞു. യുഎൻ അടിയന്തര യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗാസയെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പിനെ 'തുടച്ചുമാറ്റാൻ' ലക്ഷ്യമിട്ടുള്ള പ്രതികാര സൈനിക നടപടി തുടരുകയാണ്. ഗാസയിൽ ഓരോ ദിവസവും 420 ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു. ഗാസ ഇപ്പോൾ ഭൂമിയിലെ നരകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങളുടെ യുദ്ധമെന്നും സാധാരണക്കാർക്കിടയിൽ ഒളിച്ചിരുന്ന് ഹമാസ് തന്നെയാണ് പലസ്‌തീനികളെ അപകടത്തിലാക്കുന്നതെന്നും ഇസ്രയേൽ മുൻപ് വാദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.