ETV Bharat / international

India Suspends Visa To Canadian Citizens : പുകയുന്ന നയതന്ത്രം; കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ നിർത്തലാക്കി ഇന്ത്യ

author img

By ETV Bharat Kerala Team

Published : Sep 21, 2023, 1:35 PM IST

INDIA CANADA  India  China  India China relations  Visa services  Canadian Prime Minister Justin Trudeau  pro Khalistan Sikh  Hardeep Singh Nijjar  ഇന്ത്യ കാനഡ നയതന്ത്രബന്ധം  ഇന്ത്യ കാനഡ  കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ  India suspended visa for Canadians
India suspends visa to Canadian citizens

Diplomatic relations between India and Canada: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ തത്‌കാലികമായി നിർത്തലാക്കിയതായാണ് ഇന്ത്യ അറിയിച്ചത്. ഈ നടപടി ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ

ന്യൂഡൽഹി : കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ തത്‌കാലികമായി നിർത്തലാക്കി ഇന്ത്യ. കാനഡയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ സങ്കീർണമായ സാഹചര്യത്തിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടികൾ നിർത്തലാക്കാനാണ് തീരുമാനം (India Suspends Visa To Canadian Citizens). ഇരു രാജ്യങ്ങൾക്കിടയിലെ പ്രവർത്തനപരമായ കാരണങ്ങൾ (Operational Reasons) ചൂണ്ടിക്കാട്ടി ഓൺലൈൻ വിസ അപേക്ഷ കേന്ദ്രമായ ബിഎൽഎസ്‌ ഇന്‍റർനാഷണൽ (BLS International) വഴിയാണ് വിസ നടപടികൾ താത്‌കാലികമായി നിർത്താലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.

കുപ്രസിദ്ധ ഖലിസ്ഥാൻ അനുകൂല പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജാറിന്‍റെ (Murder of Hardeep Singh Nijjar) കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതോടെയാണ് ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളായത് (Diplomatic relations between India and Canada). കനേഡിയൻ പൗരന്‍മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താത്‌കാലികമായി നിർത്തിവച്ചത് ആഗോളതലത്തിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തുന്നത്.

വിസ സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചതിൽ ആശങ്ക പ്രകടപ്പിച്ച കനേഡിയൻ വിദേശകാര്യ വകുപ്പ്, നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. ദിനം പ്രതി വഷളായിക്കൊണ്ടിരുക്കുന്ന നയതന്ത്ര ബന്ധത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങൾക്കുമിടയിൽ തുറന്നതും ക്രിയാത്മകവുമായ ചർച്ചകൾ ആവശ്യമാണെന്നും കനേഡിയൻ സർക്കാർ ചൂണ്ടിക്കാട്ടി.

ALSO READ : Khalistani Terrorist Sukha Duneke Killed in Canada | ഖാലിസ്ഥാൻ ഭീകരൻ സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.