ETV Bharat / entertainment

'കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണം'; അഭ്യര്‍ഥനയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും

author img

By

Published : Mar 11, 2023, 10:44 AM IST

ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി  ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച്  കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണം  അഭ്യര്‍ത്ഥനയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും  Unni Mukundan Prithviraj reacts  Unni Mukundan  Prithviraj reacts  Prithviraj  Prithviraj reacts on Kochi Brahmapuram plant issue  കൊച്ചി നിവാസികള്‍ ജാഗ്രത  ഉണ്ണി മുകുന്ദന്‍  പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച്  പൃഥ്വിരാജ്‌  ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തം  ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്‌  ഷിബു ജീ സുശീലന്‍
ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും പൃഥ്വിരാജും

ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശങ്ങള്‍ പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രതികരണം

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തെ തുടര്‍ന്ന്‌ പുക വ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. കൊച്ചി നിവാസികള്‍ അധികൃതരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. കുറിപ്പിനൊപ്പം ജില്ല ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശങ്ങളെ കുറിച്ചുള്ള പോസ്‌റ്ററും നടന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

'കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്, വീടിന് പുറത്തിറങ്ങുമ്പോള്‍, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ കരുതിയിരിക്കൂ' - ഉണ്ണി മുകുന്ദന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

നടന്‍ പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. 'ദയവായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കുക' - എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. കൊച്ചിന്‍ എന്ന ഹാഷ്‌ടാഗില്‍ ജില്ല ഭരണകൂടത്തിന്‍റെ ജാഗ്രതാനിര്‍ദേശങ്ങളെ കുറിച്ചുള്ള പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

വിഷയത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന സിനിമ താരങ്ങള്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഷിബു ജീ സുശീലന്‍ രംഗത്തെത്തിയിരുന്നു. 'കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്‌റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ് തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.

നമ്മൾ ഉറക്കത്തിലും ഈ വിഷ വായുവല്ലേ ശ്വസിക്കുന്നത്. അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉത്പാദിപ്പിക്കുന്നുണ്ടോ ? ജീവിക്കാൻ വേണ്ട ജീവ വായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം.ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക.

ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ കഥാപാത്രങ്ങളിലൂടെ മാത്രം മതിയോ നിങ്ങളുടെ ഗർജനം.രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി,നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക.ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക.ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക'. -ഷിബു ജി സുശീലന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഇതിനും ഏതാനും മണിക്കൂറികള്‍ക്ക് മുമ്പ് മറ്റൊരു പോസ്‌റ്റ് ഷിബു ജി സുശീലന്‍ പങ്കുവച്ചിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണമായവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആദ്യ കുറിപ്പ്.

'പുകയുന്ന കേരളത്തിലെ ഹിരോഷിമ - നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കളക്‌ടര്‍ക്ക് സ്വാഗതം.ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്. ഇവർ ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണ്. കുട്ടികൾ മുതൽ വലിയവർ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥ.ഈ രോഗം എന്ന് തീരും,അറിയില്ല. ചിലപ്പോൾ മരണം വരെ കൂടെ ഉണ്ടാകും.

ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്പ്രേ അടിച്ചാൽ ആ വ്യക്തിക്ക് എതിരെ പൊലീസ് കേസ് എടുക്കും. പ്രതിയെ കോടതി ശിക്ഷിക്കും. അങ്ങനെ അല്ലേ നിയമം. അപ്പോൾ ഇതിന് കാരണമായവർക്ക് എന്താ ശിക്ഷ ?. ഞാനും എന്‍റെ കുടുംബവും അടങ്ങുന്ന കൊച്ചിയിലെ നിവാസികൾ ഇപ്പോൾ ഈ വിഷമാണ് ഉറക്കത്തിലും ശ്വസിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കൊച്ചിയിൽ ഇനി ജനിക്കുന്ന കുട്ടികൾക്ക് പോലും ഈ വിഷവായുവിന്‍റെ ആഫ്റ്റർ എഫക്‌ട്‌ ഉണ്ടാകും. അപ്പോൾ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചവരെ എന്താ ചെയ്യേണ്ടത്. ശിക്ഷ കൊടുക്കണ്ടേ. ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെടുക.

ഇങ്ങനെ ഒരു വിഷ ബോംബ് നൽകി കൊച്ചിയെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നവർ ഏത് രാഷ്ട്രീയക്കാരായാലും, സർക്കാർ ജീവനക്കാരായാലും ജാമ്യം കൊടുക്കാതെ ഒരു വർഷമെങ്കിലും ജയിലിൽ ഇടുക. അല്ലെങ്കിൽ ഇത് ഇവിടെ ഇനിയും ആവർത്തിക്കും. കളക്‌ടര്‍ സാറേ, ഇരിക്കുന്ന സമയം ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുക. ജീവിക്കാൻ നല്ല ശ്വാസ വായുവെങ്കിലും തരൂ, പ്ലീസ്' - ഷിബു ജി സുശീലന്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.