പൊന്നിയിന്‍ സെല്‍വന്‍ ഒടിടി അവകാശം വിറ്റത്‌ റെക്കോഡ്‌ തുകയ്‌ക്ക്‌

author img

By

Published : Apr 30, 2022, 11:16 AM IST

പൊന്നിയിന്‍ സെല്‍വന്‍ ഒടിടി അവകാശം  Ponniyin Selvan OTT rights sold  Ponniyin Selvan release  Ponniyin Selvan stars  Ponniyin Selvan characters  Ponniyin Selvan cast and crew

Ponniyin Selvan OTT rights sold: 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗത്തിന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോക്ക്‌. റെക്കോര്‍ഡ്‌ തുകയ്‌ക്കാണ്‌ ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റതെന്ന്‌ റിപ്പോര്‍ട്ടുകള്‍

Ponniyin Selvan OTT rights sold: മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗത്തിന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോക്ക്‌. റെക്കോഡ്‌ തുകയ്‌ക്കാണ്‌ ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റതെന്ന്‌ റിപ്പോര്‍ട്ടുകള്‍. 125 കോടിക്കാണ് ചിത്രത്തിന്‍റെ സ്‌ട്രീമിങ്ങ്‌ അവകാശം വിറ്റുപോയതെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Ponniyin Selvan release: തിയേറ്റര്‍ റിലീസിന് ശേഷമാകും ആമസോണിലൂടെ സ്‌ട്രീമിങ് ആരംഭിക്കുക. സെപ്‌റ്റംബര്‍ 30ന്‌ ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്‌. മണിരത്നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ്‌ ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Ponniyin Selvan stars: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്‌പദമാക്കി മണിരത്നം ഒരുക്കിയ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ട. രണ്ട്‌ ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുക. വിക്രം, ജയംരവി, ഐശ്വര്യ റായ്‌ ബച്ചന്‍, തൃഷ, ശോഭിത ദുലിപാല, റഹ്മാന്‍, കാര്‍ത്തി, പ്രഭു, ജയറാം, പ്രകാശ്‌ രാജ്‌, ശരത്‌ കുമാര്‍, ലാല്‍, പാര്‍ഥിപന്‍, അശ്വിന്‍ കാകുമാനു, ബാബു ആന്‍റണി, റിയാസ്‌ ഖാന്‍, ജയചിത്ര തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Ponniyin Selvan characters: ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുക. സുന്ദര ചോഴര്‍ എന്ന കഥാപാത്രത്തെ പ്രകാശ്‌ രാജും അവതരിപ്പിക്കും. പ്രകാശ്‌ രാജിന്‍റെ ഈ കഥാപാത്രം അമിതാഭ്‌ ബച്ചനായിരുന്നു ആദ്യം ചെയ്യാനിരുന്നത്‌. ചോഴ രാജകുമാരി കുന്ധവി ആയി തൃഷയും വേഷമിടും.

Ponniyin Selvan cast and crew: എ.ആര്‍.റഹ്മാനാണ്‌ സംഗീതം. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങും നിര്‍വഹിക്കും. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കല സംവിധാനം. ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും നിര്‍വഹിക്കും. ഏക ലഖാനി ആണ് വസ്‌ത്രാലങ്കാരം. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌.

Also Read: കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.