ETV Bharat / entertainment

ആദ്യ സൂപ്പര്‍ഹീറോയ്‌ക്ക്‌ വീണ്ടും അംഗീകാരം; കൂടുതല്‍ തിളങ്ങി മിന്നല്‍ മുരളി

author img

By

Published : May 18, 2022, 1:34 PM IST

Minnal Murali won iwm digital awards  Minnal Murali won iwm digital awards  Basil Joseph shared Minnal Murali award news  Minnal Murali in news  Minnal Murali achievements  Minnal Murali story  Minnal Murali cast and crew  Tovino Thomas star value  ആദ്യ സൂപ്പര്‍ഹീറോയ്‌ക്ക്‌ വീണ്ടും അംഗീകാരം  തിളങ്ങി മിന്നല്‍ മുരളി
ആദ്യ സൂപ്പര്‍ഹീറോയ്‌ക്ക്‌ വീണ്ടും അംഗീകാരം; കൂടുതല്‍ തിളങ്ങി മിന്നല്‍ മുരളി

Basil Joseph shared Minnal Murali award news: പ്രഖ്യാപനം മുതല്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞ മിന്നല്‍ മുരളി വീണ്ടും മാധ്യമശ്രദ്ധ നേടുകയാണ്. സന്തോഷ വാര്‍ത്ത പങ്കുവച്ച്‌ ബേസില്‍ ജോസഫ്‌ രംഗത്തെത്തിയിരിക്കുകയാണ്.

First Malayalam superhero movie: മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ടൊവിനോ തോമസ്‌ ബേസില്‍ ജോസഫ്‌ ചിത്രമാണ് 'മിന്നല്‍ മുരളി'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രം റിലീസ്‌ കഴിഞ്ഞ്‌ അഞ്ച്‌ മാസങ്ങള്‍ പിന്നിടുമ്പോഴും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുകയാണ്.

Minnal Murali won iwm digital awards: പുരസ്‌കാര നിറവിലാണിപ്പോള്‍ ചിത്രം. നാലാമത്‌ ഐഡബ്യൂഎം ഡിജിറ്റല്‍ അവാര്‍ഡില്‍ തിളങ്ങി 'മിന്നല്‍ മുരളി'. രണ്ട്‌ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്‌. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റല്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ഏറ്റവും മികച്ച വിഎഫ്‌എക്‌സിനുമുള്ള പുരസ്‌കാരവുമാണ് ചിത്രം നേടിയത്‌. വിഎഫ്‌എക്‌സിനുള്ള പുരസ്‌കാരം ചിത്രത്തിന് വേണ്ടി വിഎഫ്‌എക്‌സ്‌ ഒരുക്കിയ ആന്‍ഡ്രൂ ജേക്കബ്‌ ഡിക്രൂസ്‌ ആണ് സ്വന്തമാക്കിയത്‌.

Basil Joseph shared Minnal Murali award news: ബേസില്‍ ജോസഫ്‌ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ബേസില്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പുരസ്‌കാര നേട്ടം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ്‌ എന്‍റര്‍ടെയ്ന്‍മെന്‍റ്‌ പുരസ്‌കാരമാണ് ഐഡബ്യൂഎം ഡിജിറ്റല്‍ പുരസ്‌കാരം.

  • " class="align-text-top noRightClick twitterSection" data="">

Minnal Murali in news: ഇന്ത്യയൊട്ടാകെ 'മിന്നല്‍ മുരളി'ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്‌. ബോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ 'മിന്നല്‍ മുരളി'യെയും 'ബേസിലി'നെയും ടൊവിനോയെയും പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്ക്‌ പുറത്തും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്‌. 2021 ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്‌ഫ്ലിസ്‌ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌.

Minnal Murali achievements: ബിഗ്‌ ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തിയിരുന്നു. നെറ്റ്‌ഫ്ലിക്‌സിന്‍റെ ആദ്യ 10 ലിസ്‌റ്റിലും 'മിന്നല്‍ മുരളി' ഇടംപിടിച്ചിരുന്നു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സര്‍വീസ്‌ ആയ ലെറ്റര്‍ ബോക്‌സ്‌ഡിന്‍റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ്‌ ലഭിച്ച അഡ്വഞ്ചര്‍ ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടംപിടിച്ചിരുന്നു.

Minnal Murali story: ഇടിമിന്നലേറ്റ്‌ അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്‌. പ്രതിനായകനും ഇടിമിന്നലേറ്റ്‌ അസാധരണ ശക്തി കൈവരിക്കുന്നുണ്ട്‌. ഒരേ സമയം ഒരേ ശക്‌തി കൈവരിക്കുന്ന നായകന്‍റെയും പ്രതിനായകന്‍റെയും പിന്നീടുള്ള ജീവിത സാഹസികതകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്‌. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ്‌ നടന്‍ ഗുരു സോമസുന്ദരമാണ് 'മിന്നല്‍ മുരളി'യില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സോമസുന്ദരം കാഴ്‌ചവച്ചത്‌.

Minnal Murali cast and crew: ബൈജു, അജു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്‌, തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വീക്കെന്‍ഡ്‌ ബ്ലോക്ക്‌ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്‌. സമീര്‍ താഹര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചു.

Tovino Thomas star value: 'ഗോദ'യ്‌ക്ക്‌ ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിച്ച ചിത്രമാണ് 'മിന്നല്‍ മുരളി'. 'മിന്നല്‍ മുരളി'യുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ എന്ന നിലയിലേയ്‌ക്ക്‌ ടൊവിനോ തോമസിന്‍റെ താരമൂല്യം ഉയര്‍ന്നു. സിനിമ ഹിറ്റായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: Chinese kids watching Minnal Murali : 'മിന്നല്‍ മുരളി'യെ കണ്ട്‌ പൊട്ടിച്ചിരിച്ച് ചൈനീസ്‌ കുട്ടികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.