ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍; ബീയാര്‍ പ്രസാദിന് മലയാള സിനിമയുടെ ആദരം

author img

By

Published : Jan 5, 2023, 11:04 AM IST

Malayalam film industry condolence  Lyricist Beeyar Prasad  Beeyar Prasad  Malayalam film industry  condolence  വേദനയോടെ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍  മോഹന്‍ലാല്‍  ബീയാര്‍ പ്രസാദിന് മലയാള സിനിമയുടെ ആദരം  ബീയാര്‍ പ്രസാദ്‌  Condolence to Lyricist Beeyar Prasad  Mohanlal condolence to Beeyar Prasad  Vineeth Sreenivasan condolence to Beeyar Prasad  Script Writer Rafeeque Seelat about Beeyar Prasad  Rafeeque Seelat Facebook post about Beeyar Prasad  Rafeeque Seelat condolence to Beeyar Prasad  Rafeeque Seelat Facebook post
ബീയാര്‍ പ്രസാദിന് മലയാള സിനിമയുടെ ആദരം ()

Condolence to Lyricist Beeyar Prasad അകാലത്തില്‍ പൊലിഞ്ഞ പ്രശസ്‌ത ഗാന രചയിതാവ് ബീയാര്‍ പ്രസാദിന് അനുശോചനം രേഖപ്പെടുത്തി മലയാള സിനിമ താരങ്ങള്‍...

Condolence to Lyricist Beeyar Prasad: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന് മലയാള സിനിമ ലോകത്തിന്‍റെ ആദരം. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ബീയാര്‍ പ്രസാദിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. മലയാണ്‍മയുടെ പ്രസാദാത്മക വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു ബീയാര്‍ പ്രസാദ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ബീയാര്‍ പ്രസാദിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയത്.

Mohanlal condolence to Beeyar Prasad: അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികള്‍ എന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'മലയാണ്‍മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബീയാർ പ്രസാദ്. ഞാൻ അഭിനയിച്ച 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിലെ 'ഒന്നാം കിളി രണ്ടാം കിളി' എന്ന ഗാനത്തിലൂടെയാണ്, കവിയും നാടക സംവിധായകനുമായ ബീയാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹര ഗാനങ്ങൾ പിന്നീട് അദ്ദേഹം നമുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികൾ.' -മോഹന്‍ലാല്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Vineeth Sreenivasan condolence to Beeyar Prasad: നടനും ഗായകനുമായ വിനീത് ശ്രീനിവാസനും ബീയാര്‍ പ്രസാദിന് അനുശോചന കുറുപ്പുമായി രംഗത്തെത്തി. 'ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ 'കസവിന്റെ തട്ടമിട്ട്' എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. 'കൂന്താലിപ്പുഴ' എന്നത് അദ്ദേഹത്തിന്‍റെ സാങ്കല്‍പ്പിക സൃഷ്‌ടിയാണ്. പ്രസാദേട്ടനെ സ്നേഹപൂർവ്വം, ആദരപൂർവ്വം ഓർക്കുന്നു. കുടുംബത്തിന്‌ വേണ്ടി പ്രാർത്ഥിക്കുന്നു.' -വിനീത് ശ്രീനിവാസന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Script Writer Rafeeque Seelat about Beeyar Prasad: അറിവിന്‍റെ ഉറവിടമായിരുന്നു സുമുഖനായ ബീയാർ പ്രസാദ്‌ എന്നാണ് തിരക്കഥാകൃത്തും സുഹൃത്തുമായ റഫീക് സീലാട്ട് പറയുന്നത്. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ കുറിപ്പുമായാണ് റഫീക് സീലാട്ട് രംഗത്തെത്തിയിരിക്കുന്നത്. 'നാടക പ്രതിഭയും കവിയും കഥാകാരനും ഗാന രചയിതാവും പ്രഭാഷകനും അവതാരകനും നടനുമായ ബീയാർ പ്രസാദ് യാത്രയായി. അദ്ദേഹം എഴുതിയ പ്രിയദർശൻ സിനിമയായ 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.

  • " class="align-text-top noRightClick twitterSection" data="">

Rafeeque Seelat Facebook post about Beeyar Prasad: 60 ഓളം ഗാനങ്ങൾ പ്രസാദ് രചിച്ചിട്ടുണ്ട്. ജോണി എന്ന ചിൽഡ്രൻസ് സിനിമ ബീയാർ പ്രസാദ് രചിച്ചതാണ്. ആ സിനിമയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ജയരാജിന്‍റെ സിനിമയിൽ പ്രസാദ് ഒരു പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പേ നാടക കലാ പ്രവർത്തകൻ ആയിരുന്നപ്പോൾ മുതൽ പ്രസാദിനെ എനിക്ക് അറിയാം. എല്ലാ മേഖലയിലും പ്രസാദിന്‍റെ സാമീപ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നപ്പോഴും അവതാരകനായ പ്രസാദിനെ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്‌ടം.

Rafeeque Seelat condolence to Beeyar Prasad: അറിവുകൾ തേടി കൂടുതൽ അലഞ്ഞിരുന്നു പ്രസാദ്. കൂടാതെ പ്രസാദിന്‍റെ നല്ല ശബ്‌ദമായിരുന്നു. പലവട്ടം കണ്ടിരുന്നപ്പോഴും ഈ കാര്യം ഞാൻ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം ചിരിച്ചു. ഒരു ഗായകൻ ആകുവാൻ പ്രസാദ് ഏറെ ആഗ്രഹിച്ചിരുന്നു. അത് തന്നെക്കൊണ്ട് സാധിക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് സംഗീതം വന്ന വഴിയെ കുറിച്ച് പ്രസാദ് ദീർഘ പഠനം നടത്തി അറിവുകൾ കരസ്ഥമാക്കിയത്.

Rafeeque Seelat Facebook post: ഒരിക്കൽ മുഹമ്മദ് റാഫിയുടെ സ്‌മരണാർഥം നടത്തിയ ഒരു പരിപാടിയിൽ പ്രസാദ് അവതാരകൻ ആയിരുന്നു. ഈ ഷോയിൽ റാഫി സാബിനെ നഫ്സേ വോയിസ് എന്ന് വിശേഷിപ്പിച്ച് വരുന്നു. അങ്ങനെ ഒരു പ്രയോഗമില്ല എന്ന് പ്രസാദ് പറയുകയുണ്ടായി. ഉറുദു ഭാഷയിൽ നഫ്സേ എന്ന് പറഞ്ഞാൽ അഹങ്കാരം എന്നാണ് അർഥം. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വയം അഹങ്കാരമാണ് മുഹമ്മദ് റാഫി എന്നാണ് ഒരു മഹാ പണ്ഡിതൻ ഒരിക്കൽ റാഫി സാബിനെ നഫ്സേ വോയിസ് എന്ന് പറഞ്ഞു വിശേഷിപ്പിച്ചത്.

കൂടുതൽ പഠനം നടത്തി തന്‍റെ തെറ്റ് അംഗീകരിച്ച ബീയാർ ഞാനുമായി നല്ല സൗഹൃദത്തിലായി. നേരിൽ കാണുക അപൂർവ്വമായിരുന്നെങ്കിലും ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു. അറിവിന്‍റെ ഉറവിടമായിരുന്നു സുമുഖനായ ബീയാർ പ്രസാദ്. ഒരു സമ പ്രായക്കാരൻ കൂടി അരങ്ങൊഴിഞ്ഞപ്പോൾ ചെറിയ വിഷമം. പ്രിയ കലാകാരന് എന്‍റെ പ്രണാമം. ആത്മാവ് സ്വസഥമായിരിക്കട്ടെ.' -റഫീക് സീലാട്ട് കുറിച്ചു.

Also Read: മാമ്പഴ മധുരംകൊണ്ട് കസവുഞൊറിയിട്ട പാട്ടുകള്‍ ; ബീയാര്‍ പ്രസാദിന് വിട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.