ETV Bharat / entertainment

'കഥ പറയലും കേള്‍ക്കലും ഡിഎന്‍എയിലുള്ളത്'; ബോളിവുഡ് ബഹിഷ്‌കരണത്തിനെതിരെ ജാവേദ് അക്തര്‍

author img

By

Published : Jan 21, 2023, 11:52 AM IST

Javed Akhtar slams Boycott Bollywood trend  Javed Akhtar  Boycott Bollywood trend  to respect Indian films  Indian films  Javed Akhtar on Boycott Bollywood trend  Javed Akhtar says stories in our DNA  Javed Akhtar says respect Indian films  ഇന്ത്യന്‍ സിനിമകളെ ബഹുമാനിക്കുക  ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡില്‍  പ്രതികരിച്ച് ജാവേദ് അക്തര്‍  ജാവേദ് അക്തര്‍  പ്രശസ്‌ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍  ഇന്ത്യന്‍ സിനിമകളെ ബഹുമാനിക്കാന്‍ ജനങ്ങളോട്  ബോളിവുഡ് ബഹിഷ്‌കരണത്തെ കുറിച്ച് ജാവേദ് അക്തര്‍  Javed Akhtar about Shah Rukh Khan s stardom  Javed Akhtar about Shah Rukh Khan s popularity  Javed Akhtar on Pathaan controversy
ബോളിവുഡ് ബഹിഷ്‌കരണ ട്രെന്‍ഡില്‍ പ്രതികരിച്ച് ജാവേദ് അക്തര്‍

Javed Akhtar on Boycott Bollywood trend: കഥകള്‍ പറയുന്നതും കേള്‍ക്കുന്നതും ഇന്ത്യന്‍ ജനതയുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും നമ്മുടെ സിനിമകള്‍ സംരക്ഷിക്കപ്പെടണമെന്നും ജാവേദ് അക്തര്‍

Javed Akhtar says respect Indian films: ഇന്ത്യന്‍ സിനിമകള്‍ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിനെക്കുറിച്ച് ഓര്‍മിപ്പിച്ച് പ്രശസ്‌ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ബോളിവുഡ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു അദ്ദേഹം. ജയ്‌പൂര്‍ സാഹിത്യോത്സവത്തിലെ സംവാദത്തിനിടെയാണ് പരാമര്‍ശം.

Javed Akhtar says stories in our DNA: 'നാം സിനിമകള്‍ ഇഷ്‌ടപ്പെടുന്നു. അത് തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എവിടെ നിന്നുള്ളതായാലും ഇഷ്‌ടപ്പെടുന്നു. കഥകള്‍ നമ്മുടെ ഡിഎന്‍എയിലുണ്ട്. കഥകള്‍ പറയുക എന്നതും കേള്‍ക്കുക എന്നതും നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. അതിനാല്‍ ഇന്ത്യന്‍ സിനിമകളെ നമ്മള്‍ ബഹുമാനിക്കണം' - ബോളിവുഡ് ബഹിഷ്‌കരണത്തെ കുറിച്ച് ജാവേദ് അക്തര്‍ പറഞ്ഞു.

Javed Akhtar on Boycott Bollywood trend: ഗുഡ്‌വില്‍ അംബാസഡര്‍ എന്ന നിലയില്‍ കൂടി ഇന്ത്യന്‍ സിനിമയെ വിലയിരുത്തണം. ഒരു ശരാശരി ഇന്ത്യന്‍ സിനിമ 136ലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നു. എണ്ണിയെടുത്താല്‍ നമ്മുടെ താരങ്ങള്‍ക്ക് ഹോളിവുഡിനേക്കാള്‍ ലോകത്ത് അംഗീകാരവും ലഭിക്കും' - ജാവേദ് അക്തര്‍ പറഞ്ഞു.

Javed Akhtar about Shah Rukh Khan s stardom 78 കാരനായ ഗാനരചയിതാവ് നടന്‍ ഷാരൂഖ് ഖാന്‍റെ താരപദവിയെയും വാഴ്‌ത്തി. 'ഏഷ്യയില്‍ മാത്രമല്ല, ജര്‍മനിയില്‍ പോയി നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍, അവരുടെ ആദ്യ ചോദ്യം നിങ്ങള്‍ക്ക് ഷാരൂഖിനെ അറിയാമോ എന്നാകും. നമ്മുടെ ആളുകളും സിനിമകളും ലോകമെമ്പാടും പ്രചരിക്കുന്നു. അതിനാല്‍ നമ്മള്‍ ഇന്ത്യയുടെ കരുത്താണ്. അത് സംരക്ഷിക്കപ്പെടണം' - ജാവേദ് അക്തര്‍ പറഞ്ഞു.

Also Read: ബുര്‍ജ് ഖലീഫയില്‍ പഠാന്‍ ട്രെയിലര്‍; സിഗ്‌നേച്ചര്‍ പോസുമായി ഷാരൂഖ് ഖാന്‍

Javed Akhtar on Pathaan controversy: ഷാരൂഖ് നായകനായ 'പഠാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും ജാവേദ് അക്തര്‍ പ്രതികരിച്ചു. സിനിമ നിര്‍മാതാക്കള്‍ക്ക് സിബിഎഫ്‌സിയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടുന്ന നടപടികളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തില്‍ ദീപിക കാവി ബിക്കിനിയില്‍ എത്തിയതിനെ തുടര്‍ന്നാണ് സിനിമയ്‌ക്കെതിരെ ഹിന്ദുത്വ വാദികള്‍ തിരിഞ്ഞത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിനിമയ്‌ക്ക് 10 കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

Javed Akhtar super hits: 'ഡോണ്‍', 'ഷോലെ', 'ദീവാര്‍', 'മിസ്‌റ്റര്‍ ഇന്ത്യ', 'സഞ്ജീര്‍', 'ദോസ്‌താന', 'സീത ഔര്‍ ഗീത' തുടങ്ങി നിരവധി ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ഗാനങ്ങള്‍ ഒരുക്കിയതിലൂടെ പ്രശസ്‌തനാണ് ജാവേദ് അക്തര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.