ETV Bharat / entertainment

ഡീപ് ഫേക്കിന് ഇരയായി നടി ആലിയ ഭട്ടും ; വൈറലായി നടിയുടെ മോര്‍ഫ് ചെയ്‌ത വീഡിയോ

author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:32 PM IST

Updated : Nov 27, 2023, 8:22 PM IST

Alia Bhatt Deepfake Morphed Video  Alia Bhatt Deepfake  Alia Deepfake Morphed Video  Deepfake  Deepfake Morphed Video  Rashmika Mandanna  ആലിയ ഭട്ട്  ആലിയ ഭട്ട് ഡീപ്‌ഫേക്ക് വീഡിയോ  ഡീപ്‌ഫേക്ക് വീഡിയോ  രശ്‌മി മന്ദാന  കാജോള്‍  കത്രീന കൈഫ്  സാറ ടെണ്ടുല്‍ക്കര്‍
Alia Bhatt Deepfake Morphed Video Goes Viral

Alia Bhatt Deepfake Morphed Video Goes Viral : രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്‍റെയും ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഹൈദരാബാദ് : രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഡീപ് ഫേക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മറ്റൊരു സ്‌ത്രീയുടെ വീഡിയോയില്‍ ആലിയയുടെ മുഖം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തുളള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതേസമയം ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിക്കുന്നതില്‍ ആലിയ ഭട്ടിന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല (Alia Bhatt Deepfake Morphed Video Goes Viral After Rashmika Katrina Kaif Kajol).

ഡീപ്‌ഫേക്ക് ടെക്‌നോളജിയുടെ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം. നടിയുടെ മുഖം മറ്റൊരു സ്‌ത്രീയുടെ മുഖത്തേക്ക് ഡിജിറ്റലായി മോര്‍ഫ് ചെയ്‌ത് വച്ചിരിക്കുകയാണ്. ക്യാമറയ്‌ക്ക് മുന്നില്‍ യഥാര്‍ഥ സ്‌ത്രീ പലതരം അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ ഫ്ളോറല്‍-ബ്ലൂ ക്ലാഡ് വസ്‌ത്രം ധരിച്ചുളള മോര്‍ഫ് ചെയ്‌ത ആലിയയെയാണ് കാണിക്കുന്നത്. വീഡിയോയില്‍ ഇവര്‍ അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുന്നു.

അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദുരുപയോഗത്തെ കുറിച്ചും അത്തരം ഉളളടക്കത്തെ കുറിച്ചും ആശങ്കയുണ്ടാക്കുന്ന വീഡിയോയിലെ സ്‌ത്രീ നടിയല്ലെന്ന് വിദഗ്‌ധരായ നെറ്റിസണ്‍സുമാര്‍ സോഷ്യല്‍ മീഡിയയില്‍ കമന്‍റ്‌ ചെയ്‌തിട്ടുണ്ട്.

നടി രശ്‌മിക മന്ദാനയുടേതായി പ്രചരിച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് അടുത്തിടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. രശ്‌മിക ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ സിനിമ താരങ്ങളും നെറ്റിസണ്‍സും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുളളവര്‍ ഇത് ചെയ്‌തവര്‍ക്കെതിരെ ശക്‌തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സാറാ പട്ടേലിന്‍റെതായിരുന്നു യഥാര്‍ഥ വീഡിയോ. സാറയുടെ മുഖംമാറ്റി രശ്‌മികയുടെ മുഖം ചേര്‍ത്ത് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് രശ്‌മിക മന്ദാന രംഗത്തെത്തിയിരുന്നു. ഇത് പങ്കിടുന്നതിലും ഓൺലൈനിൽ പ്രചരിക്കുന്ന എന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിലും എനിക്ക് അതിയായ വേദന തോന്നുന്നുവെന്ന് നടി കുറിച്ചു.

സത്യസന്ധമായി പറയുകയാണെങ്കിൽ ഇതുപോലൊരു കാര്യം അങ്ങേയറ്റം ഭയാനകമാണ്. എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ ഇന്ന് വളരെയധികം പ്രശ്‌നങ്ങൾക്ക് ഇരയാകുന്ന നമ്മളിൽ ഓരോരുത്തർക്കും ഈ സംഭവം ഭയം ഉളവാക്കുന്നതാണെന്നും രശ്‌മിക പ്രതികരിച്ചു.

അതേസമയം ഡീപ്ഫേക്ക് വീഡിയോയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ വല്ലാതെ അസ്വസ്ഥയാണെന്നുമാണ് സാറ പട്ടേല്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

രശ്‌മിക മന്ദാനയ്‌ക്ക് പിന്നാലെയാണ് ബോളിവുഡ് താരം കത്രീന കൈഫും ഡീപ്‌ഫേക്കിന് ഇരയായത്. തന്‍റെ പുതിയ സിനിമ അപ്‌ഡേറ്റിന്‍റെ ഭാഗമായി താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പങ്കിട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അല്‍പ വസ്‌ത്രത്തിലുള്ള ചിത്രമായി സോഷ്യല്‍ മീഡിയയിലെത്തി. ഇതിന് പിന്നാലെ തന്നെയായിരുന്നു കാജോളിന്‍റെ മുഖം മോർഫ്‌ ചെയ്‌ത്, ക്യാമറയ്‌ക്കു മുമ്പില്‍ വസ്ത്രം മാറുന്നുവെന്ന തരത്തിലുള്ള ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചത്.

Last Updated :Nov 27, 2023, 8:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.