ബോളിവുഡ് ബോക്‌സ്‌ ഒഫിസില്‍ കുതിച്ച് ദൃശ്യം 2

author img

By

Published : Nov 21, 2022, 1:51 PM IST

Drishyam 2 box office success  Ajay Devgn  Ajay Devgn starrer Drishyam 2  Drishyam 2  ബോളിവുഡ് ബോക്‌സ്‌ ഒഫിസില്‍ കുതിച്ച് ദൃശ്യം 2  ദൃശ്യം 2  ബോക്‌സ്‌ ഒഫിസില്‍ കുതിച്ച് ദൃശ്യം 2  Drishyam 2 Bollywood success  Drishyam 2 box office collection  Antony Perumbavoor gets half share of Drishyam 2  Antony Perumbavoor gets half share  Antony Perumbavoor  Drishyam 2 screening

Drishyam 2 box office success: ബോക്‌സ്‌ ഒഫീസില്‍ വിജയ കുതിപ്പുമായി അജയ്‌ ദേവ്‌ഗണിന്‍റെ 'ദൃശ്യം 2'. ഒരാഴ്‌ച്ചയ്‌ക്കകം തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രെയിഡ്‌ അനലിസ്‌റ്റുകളുടെ കണക്കൂകൂട്ടല്‍.

Drishyam 2 Bollywood success: ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് 'ദൃശ്യം 2' ഹിന്ദി റീമേക്ക്. സിനിമ സൂപ്പര്‍ഹിറ്റ്‌ ചാര്‍ട്ടിലേക്ക് കുതിക്കുകയാണ്. മൂന്ന്‌ ദിവസം കൊണ്ട് 64 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ട്രെയിഡ്‌ അനലിസ്‌റ്റ് തരണ്‍ ആദര്‍ശ്‌ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

Drishyam 2 box office collection: ആദ്യ ദിനം 15.38 കോടി രൂപയാണ് 'ദൃശ്യം 2' സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ 21.59 കോടിയും മൂന്നാം ദിനം 27.17 കോടി രൂപയുമാണ് ചിത്രം നേടിയത്. ആകെ 64.14 കോടിയും. ഒരാഴ്‌ച്ചയ്‌ക്കകം തന്നെ 'ദൃശ്യം 2' 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • All estimations and calculations go for a toss… #Drishyam2 is SENSATIONAL on Day 2... East. West. North. South. The REMARKABLE RUN continues PAN-#India… Multiplexes superb, mass pockets join the party… Fri 15.38 cr, Sat 21.59 cr. Total: ₹ 36.97 cr. #India biz. 🔥🔥🔥 pic.twitter.com/mc8xJdQsD6

    — taran adarsh (@taran_adarsh) November 20, 2022 " class="align-text-top noRightClick twitterSection" data=" ">

Antony Perumbavoor gets half share of Drishyam 2: 'ദൃശ്യം 2' ബോളിവുഡില്‍ പണം വാരുമ്പോള്‍ അതിന്‍റെ ഒരു വിഹിതം ആന്‍റണി പെരുമ്പാവൂരിനും ലഭിക്കും. സിനിമയുടെ റീമേക്ക് അവകാശം കൊടുത്തത് കൂടാതെ ഹിന്ദി പതിപ്പിന്‍റെ സഹ നിര്‍മാണവും ആന്‍റണി പെരുമ്പാവൂരിനാണ്. ടി സിരീസും വയാകോ 19 സ്‌റ്റുഡിയോസും ചേര്‍ന്നായിരുന്നു നിര്‍മാണം. ചിത്രത്തിന്‍റെ തെലുഗു പതിപ്പിന്‍റെയും നിര്‍മാണം ആന്‍റണി പെരുമ്പാവൂരാണ്.

Drishyam 2 screening: ഇന്ത്യയില്‍ 3,302 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 858 സ്‌ക്രീനുകളിലാണ് ചിത്രം വിദേശത്ത് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്‌ത് മൂന്ന് ദിനം പിന്നിടുമ്പോഴും സിനിമ കാണാനായി തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇടിച്ചു കയറുകയാണ്. പല തിയേറ്ററുകളിലും 'ദൃശ്യം 2' വിനായി കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Drishyam 2 Bollywood success movie: 'ദൃശ്യം 2' ഹിന്ദി പതിപ്പ് 300 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ട്രെയിഡ്‌ അനലിസ്‌റ്റുകളുടെ കണക്കു കൂട്ടല്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ബോളിവുഡ് ചിത്രത്തിന് ബോക്‌സ്‌ ഓഫിസില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പര്‍ താര ചിത്രങ്ങളെല്ലാം ബോക്‌സ്‌ ഓഫിസ് പരാജയങ്ങളായിരുന്നു. ആ കുറവ് 'ദൃശ്യം 2' നികത്തുമെന്നാണ് വിലയിരുത്തല്‍.

Also Read: 7 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോര്‍ജുകുട്ടി എന്ന വിജയുടെ കുടുംബം വേട്ടയാടപ്പെടുന്നു; ദൃശ്യം 2 ഹിന്ദി ട്രെയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.