ETV Bharat / city

നിയമസഭ കയ്യാങ്കളി കേസ് : വിടുതൽ ഹർജിയിൽ വാദം നാളെ

author img

By

Published : Aug 30, 2021, 5:58 PM IST

ചെഞ്ചെവിയൻ ആമ  ചെഞ്ചെവിയൻ ആമ വാര്‍ത്ത  ചെഞ്ചെവിയൻ ആമ കണ്ടെത്തി വാര്‍ത്ത  കോട്ടയം ചെഞ്ചെവിയൻ ആമ വാര്‍ത്ത  മാഞ്ഞൂര്‍ ചെഞ്ചെവിയൻ ആമ വാര്‍ത്ത  ചെഞ്ചെവിയന്‍ ആമ പുതിയ വാര്‍ത്ത  red eared slider turtle  red eared slider turtle news  red eared slider turtle kottayam news  red eared slider turtle found news  kottayam red eared slider turtle news
കോട്ടയത്ത് അപകടകാരിയായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി

തിരുവനന്തപുരം : കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം നാളെ . തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കളാണ് കോടതിയെ സമീപിച്ചത്.

Read more: നിയമസഭ കൈയാങ്കളി കേസ്; കക്ഷി ചേരാൻ ഹര്‍ജിയുമായി രമേശ് ചെന്നിത്തല

കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള മുഴുവൻ പ്രതികളും കേസിൽ വിചാരണ നേരിടേണ്ട സ്ഥിതിയായി.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി സഭയ്‌ക്ക് 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.