ETV Bharat / city

സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും; സുപ്രീംകോടതി വിധി നിര്‍ണായകം

author img

By

Published : Sep 7, 2021, 1:11 PM IST

സ്‌കൂള്‍ തുറക്കല്‍ വൈകും വാര്‍ത്ത  കേരളം സ്‌കൂള്‍ തുറക്കല്‍ പുതിയ വാര്‍ത്ത  സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  സ്‌കൂള്‍ തുറക്കുന്നത്  സ്‌കൂള്‍ തുറക്കല്‍  വിദ്യാഭ്യാസ മന്ത്രി വാര്‍ത്ത  വി ശിവന്‍കുട്ടി വാര്‍ത്ത  പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി വാര്‍ത്ത  school reopening news  kerala school reopening news  school reopen news  kerala school reopen delay news
സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും; സുപ്രീംകോടതി വിധി നിര്‍ണായകം

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകിയേക്കും. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. വിധി അനുകൂലമായാല്‍ നേരത്തെ പ്രഖ്യാപിച്ച വിദഗ്‌ധ സമിതിയെ നിയോഗിക്കും.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സുപ്രീംകോടതി തന്നെ സ്റ്റേ ചെയ്‌തതിനാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.

എന്നാല്‍ കേസില്‍ അനുകൂല വിധി ഉണ്ടായാല്‍ നേരിട്ട് ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകും. സെപ്റ്റംബര്‍ 13നാണ് കേസില്‍ സുപ്രീംകോടതി വിധി പറയുക. അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ചേരുന്ന അവലാകന യോഗത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Read more: കൊവിഡ് അവലോകനയോഗം ഇന്ന്; ലോക്ക്‌ഡൗൺ, കർഫ്യൂ ഇളവുകളിൽ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.