സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ക്ലസ്റ്ററായി പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളജ്

author img

By

Published : Jan 12, 2022, 12:11 PM IST

Updated : Jan 12, 2022, 12:52 PM IST

76 MORE OMICRON CASES IN KERALA  OMICRON CLUSTURE AT PRIVATE NURSING COLLEGE PATHANAMTHITTA  KERALA OMICRON CLUSTURE  സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍  പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍  കേരളത്തിൽ ഒമിക്രോൺ ക്ലസ്റ്റര്‍

വിദേശത്തുനിന്ന് എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് പകര്‍ന്നതെന്ന് സംശയം

തിരുവനന്തപുരം/ പത്തനംതിട്ട : സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥിയില്‍ നിന്നുമാണ് മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നാണ് സൂചന.

ഇവിടത്തെ വിദ്യാര്‍ഥികളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധനാഫലം വന്നാല്‍ മാത്രമേ സ്ഥിതി എത്ര ഗുരുതരമാണെന്ന് കണക്കാക്കാന്‍ കഴിയുകയുള്ളൂ. നിരവധി കുട്ടികള്‍ ഇതിനകം കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാനിര്‍ദേശം നല്‍കി.

76 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍കോട് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ കണക്ക്. തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 4, കാസര്‍കോട് യുഎഇ 2, എറണാകുളം ഖത്തര്‍ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്ന 3 പേരാണുള്ളത്.

READ MORE: India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക് ; 1,94,720 പേര്‍ക്ക് കൂടി രോഗബാധ

Last Updated :Jan 12, 2022, 12:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.