ETV Bharat / city

യാത്രക്കാർക്ക് വിത്തുകളടങ്ങിയ 'ഗ്രീന്‍' ലഗേജ്‌ ടാഗ്; പരിസ്ഥിതി ദിനം വ്യത്യസ്ഥമായി ആചരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളം

author img

By

Published : Jun 4, 2022, 6:37 PM IST

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഗ്രീന്‍ ലഗേജ് ടാഗ്  തിരുവനന്തപുരം വിമാനത്താവളം വിത്തുകള്‍ ലഗേജ് ടാഗ്  ലോക പരിസ്ഥിതി ദിനം തിരുവനന്തപുരം വിമാനത്താവളം വിത്തുകള്‍ വിതരണം  green luggage tags in thiruvananthapuram airport  environment day thiruvananthapuram airport seeds distribution  seeds distribution at thiruvananthapuram airport
യാത്രക്കാർക്ക് വിത്തുകളടങ്ങിയ 'ഗ്രീന്‍' ലഗേജ്‌ ടാഗ്; പരിസ്ഥിതി ദിനം വ്യത്യസ്ഥമായി ആചരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളം

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായാണ് വിത്തുകളടങ്ങിയ ഗ്രീന്‍ ലഗേജ്‌ ടാഗുകളുടെ സെറ്റ് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ യാത്രക്കാര്‍ക്ക് വിത്തുകളടങ്ങിയ ഗ്രീന്‍ ലഗേജ്‌ ടാഗുകളുടെ സെറ്റ് വിതരണം ചെയ്യാന്‍ ഒരുങ്ങി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം. പച്ചക്കറികള്‍, ഔഷധ ചെടികള്‍, പുഷ്‌പങ്ങള്‍ എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്യുക. ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായാണ് വിമാന യാത്രികര്‍ക്ക് ഗുണമേന്മയുള്ള വിത്തുകൾ അടങ്ങിയ ലഗേജ് ടാഗുകൾ വിതരണം ചെയ്യുന്നത്.

യാത്രയ്‌ക്ക് ശേഷം കുറച്ച് നേരം വെള്ളത്തിൽ മുക്കി വച്ചതിന് ശേഷം മണ്ണിൽ കുഴിച്ചിടാൻ കഴിയുന്ന തരത്തിലാണ് ടാഗുകൾ നിർമിച്ചിരിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പ്രസ്‌താവനയിൽ പറഞ്ഞു. ഔഷധ സസ്യങ്ങൾ, തക്കാളി, വഴുതന, മുളക് തുടങ്ങിയ പച്ചക്കറികൾ, ജമന്തി പോലുള്ള പുഷ്‌പങ്ങള്‍ എന്നിവയുടെ വിത്തുകളാണ് ഓരോ ടാഗിലും അടങ്ങിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളം മുൻഗണന നൽകുന്നുണ്ടെന്നും പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍വിയോണ്‍മെന്‍റല്‍ മാനേജ്‌മെന്‍റ് സിസ്റ്റത്തിന് (EMS) ആവശ്യമായ അന്താരാഷ്‌ട്ര നിലവാരമായ ഐഎസ്ഒ 14001-2015 സര്‍ട്ടിഫിക്കറ്റും എനര്‍ജി മാനേജ്‌മെന്‍റ് സിസ്റ്റത്തിന് ആവശ്യമായ അന്താരാഷ്ട്ര നിലവാരമായ ഐഎസ്ഒ 50001-2018 സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിന് ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കാർബൺ റിഡക്ഷൻ പ്രോഗ്രാമിന് കീഴിൽ, ഈ സാമ്പത്തിക വർഷം വിമാനത്താവളത്തിലെ 10 ഇന്ധന വാഹനങ്ങൾ മാറ്റി പകരം ഇലക്‌ട്രോണിക് വാഹനങ്ങളാക്കും. രണ്ട് ടെർമിനലുകളിലും രണ്ട് ഇവി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. എല്ലാ R-22 എസികൾക്കും പകരം താരതമ്യേനെ കുറച്ച് മാത്രം ഹരിതഗൃഹ വാതകം പുറന്തള്ളുന്ന R-32 എയർകണ്ടീഷണറുകൾ ഉപയോഗിക്കുമെന്നും അധികൃതർ പ്രസ്‌താവനയില്‍ പറഞ്ഞു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.