ഓണത്തിന് പൊതു സമൂഹത്തിന് ഒരു തിരുത്ത്: രാജകീയ പ്രൗഡിയിൽ മാസ് എൻട്രി നടത്തി പെൺ മാവേലി

author img

By

Published : Sep 5, 2022, 7:43 PM IST

sunitha maveli  ഓണം മാവേലി  ഓണപ്പരിപാടി വനിതകൾ  മാവേലിയായി സുനിത  മാവേലിയായി സ്‌ത്രീകൾ  women maveli naduvannur sunitha  women maveli  sunitha women maveli  പെൺ മാവേലി  അത്തപ്പൂമഴ  അത്തപ്പൂമഴ പരിപാടി  നടുവണ്ണൂർ സ്വദേശിനി സുനിത  കോട്ടൂർ പഞ്ചായത്ത്  കോഴിക്കോട് ഓണപ്പരിപാടികൾ  onam 2022  onam celebration  onam celebration 2022  onam news  ഓണം 2022  ഓണം വാര്‍ത്തകള്‍  ഓണം സെലിബ്രേഷന്‍  ഓണാഘോഷം

നടുവണ്ണൂർ സ്വദേശിനിയായ സുനിതയാണ് കുടുംബശ്രീ ഹോം ഷോപ്പ് കോട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച 'അത്തപ്പൂമഴ' പരിപാടിയിൽ മാവേലിയായി ഞെട്ടിച്ചത്.

കോഴിക്കോട്: ഓണക്കാലത്ത് താരങ്ങളായി നടക്കുന്ന ആൺ മാവേലികൾക്ക് വെല്ലുവിളിയായി ഇവിടെ പെൺ മാവേലി രംഗത്തിറങ്ങിയിട്ടുണ്ട്. കുടവയറുള്ള പുരുഷന്മാർ മാത്രം കുത്തകയാക്കിയ മാവേലി വേഷമാണ്‌ നടുവണ്ണൂർ കോട്ടൂർ നല്ലാശ്ശേരി സുനിത മനോഹരമാക്കിയത്‌. കുടുംബശ്രീ ഹോം ഷോപ്പ് കോട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച 'അത്തപ്പൂമഴ' പരിപാടിയിലാണ് സുനിത മാവേലി പ്രജകളുടെ ക്ഷേമം അന്വേഷിച്ചതും അനുഗ്രഹം ചൊരിഞ്ഞതും.

ഓണത്തിന് പൊതു സമൂഹത്തിന് ഒരു തിരുത്ത്: രാജകീയ പ്രൗഡിയിൽ മാസ് എൻട്രിയിൽ പെൺ മാവേലി

വേഷഭൂഷാദികളും കൊമ്പന്‍ മീശയും കിരീടവും ഓലക്കുടയുമെല്ലാമായി സുനിത രംഗത്തിറങ്ങിയപ്പോൾ ആദ്യം ആർക്കും പിടികിട്ടിയില്ല. കാൽവിരലിലെ ക്യൂട്ടക്‌സ് കണ്ടതോടെയാണ് ആളുകൾ തിരിച്ചറിഞ്ഞത്. തങ്ങളുടെ മുന്നിലുള്ള മാവേലി വനിതയാണെന്ന് അറിഞ്ഞതോടെ കാഴ്‌ചക്കാര്‍ക്കും അത് കൗതുകമായി. പിന്നാലെ കുശലാന്വേഷണവും സെൽഫിയെടുക്കലുമായി.

ചെറുപ്പം മുതല്‍ നൃത്ത, നാടക രംഗങ്ങളില്‍ സജീവമായിരുന്നു സുനിത. കുടുംബശ്രീ ഹോം ഷോപ്പിന്‍റെ കന്നൂർ ഓഫിസ്‌ ജീവനക്കാരിയും കലാരംഗത്തെ പ്രശസ്‌തനായ നെല്ല്യാശ്ശേരി ബാലകൃഷ്‌ണന്‍റെ മകളുമാണ്. കുടുംബശ്രീ ഹോം ഷോപ്പിന്‍റെ കന്നൂര്‍ ഓഫിസിലെ ജീവനക്കാരിയാണ്. ഭർത്താവ്‌ അനിൽ വിമുക്തഭടനാണ്, നിലവിൽ സ്റ്റേറ്റ് ഫാം കോർപറേഷനിൽ കൊല്ലത്ത് ജോലി ചെയ്യുന്നു.

ശ്രീഹരി, ശ്രീരശ്‌മി എന്നിവർ മക്കളാണ്. മാവേലി ഹിറ്റായതോടെ ഇനിയും ഓഫറുകൾ സ്വീകരിക്കുമെന്നാണ് സുനിത പറയുന്നത്. ആൺ മാവേലികൾക്കൊപ്പം പെൺകരുത്തും ഉണ്ടാവണം എന്നതാണ് സുനിതയുടെ പക്ഷം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.